- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിജിയുടേത് അല്ലാത്ത എന്തെങ്കിലും പദ്ധതികൾ നിങ്ങളുടെ പിണറായി സർക്കാർ നടപ്പാക്കിയിട്ടുണ്ടോ? കേന്ദ്രപദ്ധതികൾ പേരുമാറ്റി അടിച്ചുമാറ്റുന്ന പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടേ? നാണമുണ്ടോ കമ്മികളേ നിങ്ങൾക്ക്? എടോ സുഡാപ്പി മക്കളെ... ഇങ്ങനെ തെറിവിളിക്കുന്ന നിങ്ങൾ എന്തിനാണ് നോമ്പുപിടിക്കുന്നത്? മോദിയെ പ്രകീർത്തിച്ചതിന് പൊങ്കാലയിട്ടവരെ നിർത്തിപ്പൊരിക്കുന്ന മുസ്‌ളീം യുവതിയുടെ വീഡിയോ വൈറൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ സമകാലീന വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ പലരും നേരിടുന്ന പ്രശ്‌നം എതിരാളികളുടെ ചീത്തവിളിയാണ്. സംഘിയെന്നോ സുഡാപ്പിയെന്നോ കമ്മിയെന്നോ കൊങ്ങിയെന്നോ ഒക്കെ മുദ്രകുത്തി ആക്രമണം തുടങ്ങും. മോദിയെയും കേന്ദ്രസർക്കാരിനേയും അനുകൂലിക്കുകയും കേരളത്തിലെ പിണറായി സർക്കാരിനെ വിമർശിക്കുകയും ചെയ്തുകൊണ്ട് ഒരു മുസ്‌ളീം വനിത ഫേസ്‌ബുക്ക് ലൈവ് വീഡിയോയുമായി വന്നാലോ. അങ്ങനെ രംഗത്തെത്തിയ തിരുവനന്തപുരം സ്വദേശിനിയായ യുവതിക്ക് നേരെ കടുത്ത ആക്രമണമാണ് എതിരാളികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ അതിലൊന്നും കൂസാതെ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് ആഷാ ഷെറിൻ എന്ന യുവതി നൽകിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. തന്നെ തെറിവിളിക്കുന്നവരെ കണക്കിന് പരിഹസിച്ചും കേരളം എന്തു പദ്ധതികളാണ് ജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയതെന്നു ചോദിച്ചുമാണ് യുവതി ഫേസ്‌ബുക്ക് ലൈവിൽ എത്തിയത്. മോദിയുടെ കേന്ദ്രഭരണത്തെ പ്രകീർത്തിച്ച് പോസ്റ്റുകളിട്ടതോടെയാണ് തെറിവിളികളുമായി സൈബർ സഖാക്കളും സുടാപ്പികളുമെല്ലാം എത്ത
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ സമകാലീന വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ പലരും നേരിടുന്ന പ്രശ്‌നം എതിരാളികളുടെ ചീത്തവിളിയാണ്. സംഘിയെന്നോ സുഡാപ്പിയെന്നോ കമ്മിയെന്നോ കൊങ്ങിയെന്നോ ഒക്കെ മുദ്രകുത്തി ആക്രമണം തുടങ്ങും.
മോദിയെയും കേന്ദ്രസർക്കാരിനേയും അനുകൂലിക്കുകയും കേരളത്തിലെ പിണറായി സർക്കാരിനെ വിമർശിക്കുകയും ചെയ്തുകൊണ്ട് ഒരു മുസ്‌ളീം വനിത ഫേസ്‌ബുക്ക് ലൈവ് വീഡിയോയുമായി വന്നാലോ.
അങ്ങനെ രംഗത്തെത്തിയ തിരുവനന്തപുരം സ്വദേശിനിയായ യുവതിക്ക് നേരെ കടുത്ത ആക്രമണമാണ് എതിരാളികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ അതിലൊന്നും കൂസാതെ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് ആഷാ ഷെറിൻ എന്ന യുവതി നൽകിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
തന്നെ തെറിവിളിക്കുന്നവരെ കണക്കിന് പരിഹസിച്ചും കേരളം എന്തു പദ്ധതികളാണ് ജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയതെന്നു ചോദിച്ചുമാണ് യുവതി ഫേസ്‌ബുക്ക് ലൈവിൽ എത്തിയത്.
മോദിയുടെ കേന്ദ്രഭരണത്തെ പ്രകീർത്തിച്ച് പോസ്റ്റുകളിട്ടതോടെയാണ് തെറിവിളികളുമായി സൈബർ സഖാക്കളും സുടാപ്പികളുമെല്ലാം എത്തുന്നതെന്ന് വ്യക്തമാക്കി മോദിയുടെ പദ്ധതികൾ വ്യക്തമാക്കിയാണ് ആഷ ഒരു വീഡിയോ നൽകുന്നത്.
കേന്ദ്രം നടപ്പാക്കിയ അഞ്ച് പദ്ധതികളെങ്കിലും പറയാൻ ആവശ്യപ്പെട്ട് കമ്മികളും സുഡാപ്പികളും കൊങ്ങികളും തനിക്കെതിരെ തിരിഞ്ഞുവെന്ന് വ്യക്തമാക്കുന്ന ആഷ കേന്ദ്രത്തിന്റെ പദ്ധതികൾ എണ്ണിപ്പറഞ്ഞാണ് വീഡിയോ നൽകുന്നത്.
മോദിജിയുടെ പദ്ധതികൾ ഒരുപാടുണ്ട്. ഇന്നും നാളെയും പറഞ്ഞാലൊന്നും തീരില്ല. 2019 ആകുമ്പോഴേക്കും ആർക്കും വീടില്ലാത്ത സ്ഥിതി ഉണ്ടാകരുതെന്ന് പറഞ്ഞ് ഒരു കോടി വീട് പദ്ധതി പ്രഖ്യാപിച്ചു. പിണറായി സർക്കാർ പറയുന്ന ആറുവരി പാത റോഡ്. കേന്ദ്രം മനോഹരമായി നടപ്പാക്കുന്നു. കേന്ദ്ര സർക്കാർ ഒരു ദിവസം മുപ്പത് കിലോമീറ്റർ വീതം റോഡ് നിർമ്മാണവും ടാറിംഗും റീ ടാറിങ്ങുമെല്ലാം നടത്തുന്നു. മരുന്നുകൾക്ക് നല്ല രീതിയിൽ വില കുറച്ചു. ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ നടപ്പാക്കി.
മോദിജിയുടെ ആദ്യംതന്നെയുള്ള പ്രഖ്യാപനമാണ് എല്ലാവർക്കും ശൗചാലയം, എല്ലാ വീട്ടിലും വൈദ്യുതി ഇതെല്ലാം മോദി ആദ്യംമുതലേ നടപ്പാക്കുന്ന പദ്ധതികളാണ്. മെട്രോയ്ക്ക് കേന്ദ്രം എത്ര കോടിയുടെ സഹായം നൽകിയെന്നത് ആർക്കു വേണമെങ്കിലും വിവരാവകാശം വഴി പരിശോധിക്കാം. തൊഴിലുറപ്പിന് 48000 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ദേശീയ പാതയ്ക്ക് വേണ്ടി 64000 കോടി അനുവദിച്ചു.
എന്നാൽ കേരളം ഒന്നും ചെയ്യുന്നില്ല. നമുക്ക് കിട്ടേണ്ട കാര്യങ്ങൾ വാങ്ങിത്തരേണ്ടത് കേരള സർക്കാരാണ്. അതിന് കഴിവില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സർക്കാർ ഇവിടെ. കേന്ദ്രത്തിന്റെ പദ്ധതികൾ കേരളത്തിന്റേതാണെന്ന് പറയുകയാണിവിടെ. അത് കേന്ദ്രത്തിന്റേതാണെന്ന് പറയാനുള്ള ആർജവം കാട്ടണമെന്നും അതിന് എന്തിനാണ് കേരളം നാണിക്കുന്നതെന്നും ആഷ ചോദിക്കുന്നു. കേന്ദ്ര പദ്ധതികൾ പേരുമാറ്റി നടപ്പാക്കിയിട്ട് അത് ഞങ്ങൾ നടപ്പാക്കിയെന്നാണ് കേരളം പറയുന്നതെന്നായിരുന്നു ആഷയുടെ വിമർശനം. ഇതോടെ ആഷ സംഘിയാണെന്നും തട്ടിപ്പുകാരിയാണെന്നുമുള്ള വിമർശനങ്ങളും രൂക്ഷമായ തെറിവിളികളുമായി ഇവർക്കെതിരെ നിരവധി പേരെത്തി.
എന്നാൽ അതിന് ചുട്ട മറുപടിയുമായാണ് ആഷ മറ്റൊരു വീഡിയോ കൂടി നൽകിയതോടെ അതും ചർച്ചയായി. തന്റെ ലൈവ് വൈറലായതിൽ സന്തോഷമുണ്ടെന്നും കേന്ദ്രപദ്ധതികൾ അടിച്ചുമാറ്റി സംസ്ഥാന സർക്കാർ അവരുടെ പദ്ധതിയാക്കി അവതരിപ്പിക്കുകയായിരുന്നെന്നും ആവർത്തിച്ചാണ് ആഷ വീണ്ടും രംഗത്തെത്തിയത്. കേരളം ഇപ്പോൾ വാർഷികത്തിൽ പ്രഖ്യാപിച്ചതിൽ ഏതു പദ്ധതിയാണ് കേരളത്തിന്റെ തനതു പദ്ധതികൾ എന്ന് തുറന്നുപറയാൻ സൈബർ സഖാക്കളെ വെല്ലുവിളിച്ചാണ് ആഷ ഇക്കുറി ലൈവായി എത്തിയത്. തെറിവിളയിൽ ഒരു കാര്യവുമില്ലെന്നും നിങ്ങൾ അമ്മ പെങ്ങന്മാരോട് പറയുന്ന തെറിയാണ് തന്നോട് പറഞ്ഞതെന്നും തിരിച്ചടിക്കുകയാണ് ആഷ. തെറി കൂടുതൽ വേണമെങ്കിൽ മണിയാശാന്റെ കൂടെ പോയി പഠിക്കാനും ഉപദേശിക്കുന്നു. സുടാപ്പികൾക്കുനേരെയും കടുത്ത വിമർശനം ആഷ ഉന്നയിച്ചിട്ടുണ്ട്. എടോ സുടാപ്പി മക്കളേ.. നിങ്ങളെന്തിനാണ് നോമ്പുപിടിക്കുന്നതെന്ന് ചോദിച്ചാണ് ആഷയുടെ തിരിച്ചടി.