മുംബൈ: കഹാനി പടത്തിന്റെ വിജയത്തെ തുടർന്ന് 'കഹാനി-2' റിലീസാവുകയുണ്ടായി. ആ വിജയം കൊണ്ടാടാൻ മദ്യം വിളമ്പുകയുണ്ടായി. ഭർത്താവിനോട് ഞാൻ രണ്ടു പെഗ്ഗ് കഴിക്കട്ടെ എന്ന് ചോദിച്ചു. നിന്റെ ഇഷ്ടം പോലെ ആകട്ടെ എന്നദ്ദേഹം പറഞ്ഞു. ഓരോ പടത്തിന്റെ ചിത്രീകരണം കഴിയുമ്പോഴും ഈ ആഘോഷം ഉണ്ടാകും. സിനിമയിൽ കിട്ടുന്ന അവസരങ്ങൾ ഞാൻ വാരിക്കൂട്ടാറില്ല. കഥ ഇഷ്ടപ്പെട്ടാൽ ഞാൻ കാൾഷീറ്റ് കൊടുക്കും-ഇത് പറയുന്ന ബോളിവുഡിലെ സൂപ്പർതാരം വിദ്യാബാലനാണ്. പാലക്കാടുകാരിയായ വിദ്യ മനസ്സുതുറക്കുകയാണ്.

നാം ധരിക്കുന്ന വസ്ത്രങ്ങളിൽ നിറം മാറ്റം വന്നാൽ പോരാ. നമ്മുടെ ലക്ഷ്യങ്ങളിൽ മാറ്റം വരണം. സമുഹത്തിൽ ആണും പെണ്ണും തുല്യരാണെന്ന് പറയപ്പെടുന്നു. പക്ഷേ പെണ്ണിനെ വേർപെടുത്തുകയാണ് സമൂഹം. ഞാനും എന്റെ ഭർത്താവും രണ്ടു സംസ്ഥാനങ്ങളിൽ ജനിച്ചവരാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് രണ്ടു കുടുംബങ്ങളെ സംയോജിപ്പിക്കുന്ന ചടങ്ങ് മാത്രമേയുള്ളൂ. ഒരുമിച്ചുതന്നെയാണ് ഞങ്ങൾ ദീപാവലിയും ക്രിസ്മസും ആഘോഷിക്കുക. ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്നു. വിവാഹം കഴിഞ്ഞ് നാലുവർഷമാകുന്നു. എങ്കിലും ഏറെ നേരം ഒരുമിച്ച് കഴിയുക വിരളമാണ്-കുടുംബത്തെ കുറിച്ച് വിദ്യാബാലൻ പറയുന്നത് ഇങ്ങനെയാണ്.

ഞാൻ എം.എ. പഠിച്ചുകൊണ്ടിരുന്ന കാലഘട്ടം. അപ്പോഴായിരുന്നു മോഡലിങ് രംഗം എന്നെ തേടി വന്നത്. പക്ഷേ എന്റെ മാതാപിതാക്കൾ പറഞ്ഞത്, പഠനം പൂർത്തിയാക്കിയ ശേഷം മോഡലിങ് മതിയെന്നായിരുന്നു. ഞാനൊരു ബിരുദം നേടണമെന്നതായിരുന്നു അവരുടെ ഏക അഭിലാഷം. അതേസമയം രണ്ടാംവർഷം പഠിക്കുമ്പോൾതന്നെ ഞാൻ മോഡലിംഗിൽ ഏർപ്പെടുകയുണ്ടായി. ഒരുപാട് കാശും സമ്പാദിച്ചു. അതുകൊണ്ട് ഈ രംഗത്ത് ഉറച്ചുനിൽക്കാന തന്നെ തീരുമാനിച്ചു. സിനിമയിൽ അഭിനയിക്കണമെന്ന മോഹം കലശലായി. ഇതോടൊപ്പം പഠനവും തുടർന്നു. പത്തൊമ്പതാമത്തെ വയസ് മുതലാണ് പരസ്യചിത്രത്തിൽ അഭിനയിക്കാൻ തുടങ്ങിയത്. എം.എ. ബിരുദം നേടിയ ശേഷം നാലുവർഷങ്ങൾക്കുള്ളിൽ ഞാൻ 90 പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി.

24-ാമത്തെ വയസിൽ 'പരിണിത' എന്ന ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടി. 26-ാമത്തെ വയസിൽ ആ പടം റിലീസാകുകയുണ്ടായി. ആ ഒരു സിനിമയിലൂടെ ഞാൻ പ്രശസ്തയായി. നീ ഒരിക്കലും വിദ്യാഭ്യാസം ഉപേക്ഷിക്കരുതെന്ന് എന്റെ മാതാപിതാക്കൾ ഉപദേശിച്ചത്. പിൽക്കാലത്ത് എനിക്കത് വളരെയേറെ ഉപകരിക്കുകയുണ്ടായി. അവർ മൂലം എനിക്ക് വിദ്യാഭ്യാസം സൗഹൃദം, സാമൂഹ്യ ബോധവൽക്കരണം എല്ലാം തന്നെ കോളജിൽനിന്നും ലഭിക്കുകയുണ്ടായി.-വിദ്യാ പറയുന്നു.

അല്ല. ഞാൻ തെന്നിന്ത്യാക്കാരി എന്ന നിലയ്ക്ക് സിൽക്ക് സ്മിതയുടെ എല്ലാ പടങ്ങളും കാണുക പതിവാണ്. വളരെ വ്യത്യസ്തമാണ് അവരുടെ അഭിനയം. പടങ്ങളുടെ വിജയത്തിന് അവരുടെ അഭിനയമാണ് പ്രധാന കാരണം. പക്ഷേ അവർ ഏകാകിനിയായിരുന്നു. അവർക്ക് സംരക്ഷകരായി ആരുമില്ലായിരുന്നു. വെറുപ്പും ചതിയും നയവഞ്ചന എന്നിവകൾക്ക് മധ്യേ അവർ ജീവിച്ചുപോന്നു. വളരെ ശോചനീയമായ ജീവിതം. ഒടുവിൽ ആത്മഹത്യയിൽ അവസാനിക്കുകയാണ് ചെയ്തത്. ആത്മഹത്യ ചെയ്യാൻ തക്കതായ ഒരു തെറ്റും അവർ ചെയ്തിരുന്നില്ല.

'ഡർട്ടി പിക്ചർ' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ യഥാർത്ഥത്തിൽ സിൽക്ക് സ്മിതയായി മാറുകയായിരുന്നു. ആത്മഹത്യ ചെയ്യുന്ന രംഗത്ത് ഞാനാകെ തളരുകയായിരുന്നു. എനിക്ക് പൊട്ടിക്കരയാൻ തോന്നി. അവിടെ ഞാൻ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. ആ നിമിഷങ്ങളിൽ അവരുടെ മാനസിക നില എങ്ങനെയായിരിക്കും, അവർ തന്റെ മുന്നിലുള്ള ഇരുണ്ട ലോകത്തെ എങ്ങനെ നേരിട്ടു. എന്നൊക്കെ ഞാൻ അപ്പോൾ ചിന്തിച്ചുപോയി. ഞാൻ മാനസികമായി തളർന്നുപോയി. പിറ്റേന്നാൾ കടുത്ത പനി ബാധിച്ച് എട്ടുദിവസം വരെ ആശുപത്രിയിൽ കഴിഞ്ഞു. ശ്വാസംമുട്ട് അനുഭവപ്പെട്ടു. ശ്ശെ എന്തൊരു ജീവിതം എന്ന് ചിന്തിക്കാൻ എനിക്കു തോന്നി.-വിദ്യ പറയുന്നു.