- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാ ബാലന് പകരക്കാരിയാകാൻ പാർവ്വതി എത്തുമോ? തന്റെ ചിത്രത്തിൽ തബു നായികയാകില്ലെന്ന് കമലും; ആമിയെ കുറിച്ചു അഭ്യൂഹങ്ങൾ വീണ്ടും സജീവം
കൊച്ചി: ആമിയിൽ നിന്ന് വിദ്യാ ബാലൻ പിന്മാറിയപ്പോൾ ആ ഭാഗ്യം തേടിയെത്തുന്നത് പാർവ്വതിയെ. ബോളിവുഡ് താരം തബുവാണ് കമല സുരയ്യയായി എത്തില്ലെന്നാണ് സൂചന. തബുവാകും നായികയെന്ന വാർത്ത സംവിധായകൻ കമലും നിഷേധിച്ചു. തബുവിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് കമൽ പറയുന്നത്. അതിനിടെ മലയാളത്തിൽ നിന്ന് തന്നെ നായികയെ കണ്ടെത്തിയിരിക്കുകയാണ് സംവിധായകനെന്നാണ് റിപ്പോർട്ടുകൾ. പാർവതിയെയാണ് ആമിയിലെ നായികയായി പരിഗണിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ നടന്നു കഴിഞ്ഞു. മറ്റു സിനിമകളുടെ തിരക്കിലായ പാർവതിയുടെ ഡേറ്റ് പ്രശ്‌നം മാത്രമാണ് തടസമായിട്ടുള്ളതെന്നാണ് സൂചന. അതിനാൽ ചിത്രീകരണം എന്നു തുടങ്ങുമെന്ന കാര്യം വ്യക്തമല്ല. ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയയായ നായികയായി മാറിയ നടിയാണ് പാർവതി. വിദ്യാ ബാലനില്ലെങ്കിലും ആമി വരുമെന്നും എന്നാൽ കമലാ സുരയ്യയെ അവതരിപ്പിക്കുക ആരെന്ന് ഉടൻ പറയാനാകില്ലെന്നുമാണ് കമൽ നേരത്തേ വ്യക്തമാക്കിയിരുന്നത്. സിനിമ ഉടൻ ചെയ്യണമെന്ന ധൃതിയി
കൊച്ചി: ആമിയിൽ നിന്ന് വിദ്യാ ബാലൻ പിന്മാറിയപ്പോൾ ആ ഭാഗ്യം തേടിയെത്തുന്നത് പാർവ്വതിയെ. ബോളിവുഡ് താരം തബുവാണ് കമല സുരയ്യയായി എത്തില്ലെന്നാണ് സൂചന. തബുവാകും നായികയെന്ന വാർത്ത സംവിധായകൻ കമലും നിഷേധിച്ചു.
തബുവിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് കമൽ പറയുന്നത്. അതിനിടെ മലയാളത്തിൽ നിന്ന് തന്നെ നായികയെ കണ്ടെത്തിയിരിക്കുകയാണ് സംവിധായകനെന്നാണ് റിപ്പോർട്ടുകൾ. പാർവതിയെയാണ് ആമിയിലെ നായികയായി പരിഗണിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ നടന്നു കഴിഞ്ഞു. മറ്റു സിനിമകളുടെ തിരക്കിലായ പാർവതിയുടെ ഡേറ്റ് പ്രശ്‌നം മാത്രമാണ് തടസമായിട്ടുള്ളതെന്നാണ് സൂചന. അതിനാൽ ചിത്രീകരണം എന്നു തുടങ്ങുമെന്ന കാര്യം വ്യക്തമല്ല.
ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയയായ നായികയായി മാറിയ നടിയാണ് പാർവതി. വിദ്യാ ബാലനില്ലെങ്കിലും ആമി വരുമെന്നും എന്നാൽ കമലാ സുരയ്യയെ അവതരിപ്പിക്കുക ആരെന്ന് ഉടൻ പറയാനാകില്ലെന്നുമാണ് കമൽ നേരത്തേ വ്യക്തമാക്കിയിരുന്നത്.
സിനിമ ഉടൻ ചെയ്യണമെന്ന ധൃതിയില്ലെന്നും കമല സുരയ്യയെ കുറിച്ചുള്ള ചിത്രം മികച്ച രീതിൽ സക്രീനിലെത്തിക്കുന്നതാണ് പ്രധാനമെന്നും കമൽ പറയുന്നു.