- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം വിദ്യാരംഭം ചടങ്ങിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ സമാജത്തിൽ പുരോഗമിക്കുന്നു. ഒക്ടോബർ 23ന് ആണ് ബഹ്‌റൈനിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.മലയാള സാഹിത്യലോകത്തെ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനും കേരള

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ സമാജത്തിൽ പുരോഗമിക്കുന്നു. ഒക്ടോബർ 23ന് ആണ് ബഹ്‌റൈനിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
മലയാള സാഹിത്യലോകത്തെ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എ. സേതുമാധവൻ ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേരുന്നത് ഒക്ടോബർ ഇരുപത്തി മൂന്നിന് പുലർച്ചെ നാലര മുതലാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നത്.
എഴുത്തിനിരുത്തിനു പേര് രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ സമാജം ഓഫീസിൽ പേർ രജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ അറിയിച്ചു. ബഹറിനിലെ എല്ലാവരെയും ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിദ്യാരംഭം ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു വിശദ വിവരങ്ങള്ൾക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാറിനെ 39964087/ 39152628 വിളിക്കാവുന്നതാണ്.

