കാനഡ: ബ്രാംട്ടൺ ഗുരുവായൂർ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാൻ വൻ ഭക്തജന തിരക്ക്. ഏകദേശം 80 ഓളം കുട്ടികൾ ആദ്യ അക്ഷരങ്ങൾ കുറിച്ചു .ക്ഷേത്ര തന്ത്രി കണിയന്നൂർ ദിവാകരാൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 9 മണിക്കാരംഭിച്ച ചടങ്ങുകൾ 10.15 വരെ നീണ്ടു.

പാശ്ചാത്യ സംസ്കാരത്തിലേക്ക് കുടിയേറുംമ്പോഴും പൈതൃക ആചാരങ്ങൾ കാത്തു സൂക്ഷിക്കുന്ന മലയാളിയുടെ നല്ല മനസ്സിനെ വ്യത്യസ്ത സംഘടനാ പ്രതിനിധികളും സംമൂഹ്യ സാംസ്കാരിക മാദ്ധ്യമ പ്രവർത്തകരും അഭിനന്ദിച്ചു. പ്രവൃത്തി ദിവസം ആയിരുന്നിട്ടു കൂടി ക്ഷേത്രത്തിൽ പുലര്ച്ചെ 6 മണിമുതൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടിരുന്നു.

താല്കാലിക ക്ഷേത്രത്തിൽ നിന്നും അധികം താമസിയാതെ പുതിയ ക്ഷേത്രത്തിലേക്ക് മാരുന്നതോട് കൂടി കൂടുതൽ വിപുലമായ രീതിയിൽ ഉത്സവങ്ങളും മറ്റു വിശേഷ ദിനങ്ങളും ആഘോഷിക്കാനും കഴിയുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിദ്യാരംഭത്തെ തുടർന്ന് അന്ന ദാനവും പാല്പായസ വിതരണവും നടന്നു.