ഡബ്ലിൻ: അയർലണ്ടിലെ സാംസ്‌കാരികസംഘടനയായ മലയാളം ഒരുക്കുന്ന വിദ്യാരംഭം 23  വെള്ളിയാഴ്ച നാലുമണിക്ക് നടത്തും. തികച്ചും പരമ്പരാഗത രീതിയിൽ മലയാളം സംഘടിപ്പിക്കുന്ന വിദ്യാരംഭം ഇത്തവണ  ഡബ്ലിനിലെ താല സ്‌പൈസ് ബസാർഹാളിലാണ്. മലയാളത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി ഏഴാമത് തവണയാണ് വിദ്യാരംഭം നടത്തുന്നത്.

ജ്ഞാനപീഠം ജേതാവും പ്രശസ്ത കഥാകാരനുമായ പത്മഭൂഷൻ എം ടി വാസുദേവൻ നായർ, പ്രശസ്ത കവി പ്രൊഫ.മധുസൂദനൻനായർ, പ്രശസ്ത കവി  ഒ.ൻ.വി കുറുപ്പിന്റെ മകൾ ഡോ.മായാദേവി കുറുപ്പ്, പ്രശസ്ത കവിയും അഭിനേതാവുമായ  ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോ.രവീന്ദ്രനാഥൻ തമ്പി തുടങ്ങി  കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ വ്യക്തികൾ മുൻ വർഷങ്ങളിൽ അയർലണ്ടിലെ കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കാനായി എത്തിയിട്ടുണ്ട്.
ഇത്തവണ വിജയദശമിനാളിൽ അറിവിന്റെ ആദ്യക്ഷരങ്ങൾ പകർന്നു  നല്കുന്നത് യുകെയിലെ കോളേജ് അദ്ധ്യാപികയും, അറിയപ്പെടുന്ന എഴുത്തുകാരിയുമായ ജയശ്രീ ശ്യാംലാലാണ്.
യുകെയിലെ സ്ഥിരതാമസക്കാരിയായ ജയശ്രീ ശ്യാംലാൽ മലയാളനാടകാചാര്യനായ ഒ.മാധവന്റെക മകളും, സിനിമതാരം മുകേഷിന്റെ സഹോദരിയുമാണ്.

വിദ്യാരംഭത്തെ തുടർന്ന് മെരിറ്റ് ഈവനിങ് ചടങ്ങുകൾ ആരംഭിക്കുന്നതാണ്. ഈ വർഷം ജൂനിയർ സെർട്ട്, ലിവിങ്‌സെർട്ട് പരീക്ഷകളിൽ അയർലണ്ടിൽ നിന്ന് ഉയർന്നമാർക്ക് കരസ്ഥമാക്കിയ  മലയാളി കുട്ടികളെ അനുമോദിക്കുന്നു. ഓരോ വിഭാഗത്തിൽ നിന്നും അഭിനാർഹാമായ നേട്ടം കൈവരിച്ച അഞ്ചു കുട്ടികൾക്ക് ചടങ്ങിൽ വച്ച് മലയാളം രൂപകല്പ ന ചെയ്ത മെമന്റൊ നല്കുന്നതാണ്.

വിദ്യാരംഭം ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.    കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക.
ബിപിൻ ചന്ദ്            089 4492321, ജോബി സ്‌കറിയ     085 7184293,   വി.ഡി രാജൻ- 087 0573885, അജിത്ത് കേശവൻ  087  656 5449