മുംബൈ: ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളിൽ മാത്രം ഒതുക്കേണ്ട ഒന്നല്ല സെക്സെന്ന് വിദ്യാ ബാലൻ. ഇന്ത്യൻ സംസ്‌കാരത്തിൽ നമ്മുടെ ലൈംഗിക ഉത്തേജനത്തെ, ഇണചേരുമ്പോഴുള്ള പരമാനന്ദത്തെ തടയിടുകയാണ് ഈ ചിന്തയെന്ന് വിദ്യാ ബാലൻ പറഞ്ഞു.

''സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ്. അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളിൽ മാത്രമേ സെക്സിൽ ഇടപെടാനാവൂ എന്നും അത് ജന്മം നൽകുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യൻ സാംസ്‌കാരികത അനുശാസിക്കുന്നത്.ഇത് നമ്മുടെ ലൈംഗിക ഉത്തേജനത്തെ, ഇണചേരുമ്പോഴുള്ള പരമാനന്ദത്തെ തടയിടുകയല്ലേ ചെയ്യുക? ഒരു സമ്പൂർണലൈംഗിക ആസ്വാദനം ഇവിടെ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്?

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഇന്നുവരെ സെക്സിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ഒരു പ്രവണത ഇവിടെയില്ല എന്നത് എനിക്ക് തമാശയായിട്ടാണ് തോന്നുന്നത്. കാരണം സെക്സിനെക്കുറിച്ച് നാം വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. അതൊക്കെ ദാമ്പത്യ ബന്ധത്തിലൂടെ മാത്രമേ പ്രകടിപ്പിക്കാനാവൂ എന്നും സന്താനങ്ങളെ ഉല്പാദിപ്പിക്കാൻ മാത്രമുള്ള ഒരു കർമ്മമാണെന്നും വിശ്വസിക്കുന്നു.അതേസമയം ലൈംഗികവികാരം നമ്മിൽ ഉണർത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോഴുള്ള അത്യാനന്ദം, രതിമൂർച്ച, അതിനോടനുബന്ധിച്ചുള്ള നിർവൃതിജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞുകുളിക്കുകയാണ് ചെയ്യുക'' വിദ്യ പറയുന്നു.

സെക്സിനെക്കുറിച്ചുള്ള ഇത്തരം മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സന്ദർഭമാണിത്. ലൈംഗിക വിഷയത്തിൽ നവീനതയ്ക്കും പഴമയ്ക്കും മധ്യേയുള്ള ഒരു സമനില നാം ഏർപ്പെടുത്തേണ്ടതുണ്ട്. സെക്സിനെക്കുറിച്ചുള്ള ഈ അബദ്ധജടിലമായ ധാരണകൾ മാറ്റണം. ഓരോ അമ്മമാരും തങ്ങളുടെ കുട്ടികൾക്ക് സെക്സിനെക്കുറിച്ച് ബോധവൽക്കരണം നടത്തേണ്ടതുണ്ടന്നെും വിദ്യ പറഞ്ഞു.