- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ഇരുപതാം വയസ്സിൽ ഓഡിഷന് പോയപ്പോൾ കാസ്റ്റിങ് ഡയറക്ടർ എന്റെ നെഞ്ചിൽ തന്നെ നോക്കിയിരിക്കുന്നു; ഞാൻ അയാളോട് ചോദിച്ചു, നിങ്ങൾ എന്താണ് നോക്കുന്നതെന്ന്?; എനിക്ക് ആ സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു; പക്ഷേ സ്വീകരിച്ചില്ല; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി വിദ്യാ ബാലൻ
മുംബൈ: കാസ്റ്റിങ് കൗച്ചും അതിലെ പ്രശ്‌നങ്ങളെപ്പറ്റിയും തുറന്ന പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലൻ. ഇതിനോട് കൂടെ വസ്ത്രധാരണത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലും പ്രശ്‌നങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാബാലൻ പറയുന്നു. ' എവിടെയപ്പോയാലും ആളുകൾ ശരീരത്തിൽ ശ്രദ്ധിക്കുകയാണ് ഇന്ന്. മോട്ടി (തടിച്ചി)എന്നുള്ളത് എന്നെ സംബന്ധിച്ച് വലിയ അർത്ഥമുള്ള പദമൊന്നുമല്ല. പക്ഷേ എന്റെ ശരീരത്തെ കുറിച്ച് മറ്റുള്ളവർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാൻ നമുക്കാർക്കും അവകാശമില്ല. എന്നാൽ എനിക്ക് ഇത് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ സന്തുഷ്ടയായി ഇരിക്കുന്നത് കാണുമ്പോൾ പലർക്കും വല്ലാത്ത ആകുലതയാണ്, ഒരു സ്ത്രീയായതുകൊണ്ട് അവൾ വിജയം കരസ്ഥമാക്കുമ്പോൾ അവളെ താഴേക്ക് വലിത്തിറക്കാൻ കണ്ടെത്തുന്ന ഒരു വഴിയാണ് ഇത്. അതിനുള്ള അധികാരം ഞാൻ ആർക്കും നൽകിയിട്ടില്ല.' വിദ്യ പറയുന്നു. 'ഒരിക്കൽ ഒരു ഓഡീഷന് പോയപ്പോൾ തനിക്ക് നേരിടേ
മുംബൈ: കാസ്റ്റിങ് കൗച്ചും അതിലെ പ്രശ്‌നങ്ങളെപ്പറ്റിയും തുറന്ന പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലൻ. ഇതിനോട് കൂടെ വസ്ത്രധാരണത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലും പ്രശ്‌നങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാബാലൻ പറയുന്നു.
' എവിടെയപ്പോയാലും ആളുകൾ ശരീരത്തിൽ ശ്രദ്ധിക്കുകയാണ് ഇന്ന്. മോട്ടി (തടിച്ചി)എന്നുള്ളത് എന്നെ സംബന്ധിച്ച് വലിയ അർത്ഥമുള്ള പദമൊന്നുമല്ല. പക്ഷേ എന്റെ ശരീരത്തെ കുറിച്ച് മറ്റുള്ളവർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാൻ നമുക്കാർക്കും അവകാശമില്ല. എന്നാൽ എനിക്ക് ഇത് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ സന്തുഷ്ടയായി ഇരിക്കുന്നത് കാണുമ്പോൾ പലർക്കും വല്ലാത്ത ആകുലതയാണ്, ഒരു സ്ത്രീയായതുകൊണ്ട് അവൾ വിജയം കരസ്ഥമാക്കുമ്പോൾ അവളെ താഴേക്ക് വലിത്തിറക്കാൻ കണ്ടെത്തുന്ന ഒരു വഴിയാണ് ഇത്. അതിനുള്ള അധികാരം ഞാൻ ആർക്കും നൽകിയിട്ടില്ല.' വിദ്യ പറയുന്നു.
'ഒരിക്കൽ ഒരു ഓഡീഷന് പോയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അഭിമുഖത്തിൽ വിദ്യ പറയുന്നുണ്ട്. അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാൻ. കാസ്റ്റിങ് ഡയറക്ടർ എന്റെ നെഞ്ചിൽ തന്നെ നോക്കിയിരിക്കുന്നു. ഞാൻ അയാളോട് ചോദിച്ചു, നിങ്ങൾ എന്താണ് നോക്കുന്നതെന്ന്? അയാൾ വല്ലാതായി. എനിക്ക് ആ സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്.' സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയിൽ അതല്പം കൂടുതലാണെന്നും വിദ്യ പറയുന്നു.