സിനിമയ്ക്ക് അകത്തും പുറത്തും ശക്തമായ നിലപാടുകളുള്ള താരമാണി നടി വിദ്യാ ബാലൻ. തനിക്ക് ഇഷ്ടമില്ലാത്ത പെരുമാറ്റം ഉണ്ടായാൽ ശക്തമായി തന്നെ പ്രതികരിക്കാനും ബോളിവുഡിന്റെ ഈ ഉരുക്കു വനിതയ്ക്ക മടിയില്ല. സെൽഫി എടുക്കാൻ ചുറ്റും കൂടുന്ന ആരാധകരോട് നടി പൊതുവേ നീരസം ഒന്നും കാട്ടാറില്ല. എന്നാൽ ആരാധകർ അമിത സ്വാതന്ത്ര്യം എടുക്കുന്നതൊന്നും താരത്തിന് ഇഷ്ടമുള്ള കാര്യവും അല്ല.

കഴിഞ്ഞ ദിവസം താരത്തിനൊപ്പം സെൽഫി എടുക്കാൻ എത്തിയ ആരാധകൻ ദേഹത്ത് തൊട്ടതാണ് താരത്തെ ചൊടിപ്പിച്ചത്. എയർപോർട്ടിൽ വച്ചായിരുന്നു സംഭവം. സെൽഫി എടുക്കാൻ ശ്രമിക്കവേ ദേഹത്ത് സ്പർശിക്കാൻ ശ്രമിച്ചയാളെ ശാസിച്ച സംഭവവും കഴിഞ്ഞ ദിവസമുണ്ടായി.

സെൽഫിയെടുക്കാൻ വന്നവർക്കായി പോസ് ചെയ്ത വിദ്യയ്ക്ക് ഈ ആരാധകൻ തന്റെ ദേഹത്ത് സ്പർശിച്ചതാണ് അരോചകമായത്. അപ്പോൾ തന്നെ അനിഷ്ടം പ്രകടിപ്പിച്ച വിദ്യ സെൽഫിക്ക് നിന്നു കൊടുക്കാതെ നടന്നു പോകുകയും ചെയ്തു.