മുംബൈ: തന്റെ ജീവിതം സിനിമയാക്കിയാൽ വിദ്യാബാലൻ അതിൽ നായികയായാൽ മതിയെന്ന അഭിപ്രായവുമായി സണ്ണി ലിയോൺ രംഗത്ത്. ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ വിദ്യയുടെ അഭിനയം തന്റെ ഹൃദയം കീഴടക്കിയെന്നും അതുകൊണ്ടു തന്റെ കഥപറയുന്ന ചിത്രത്തിൽ വിദ്യാബാലൻ വേണം നായികയാകാൻ എന്നും സണ്ണി പറയുന്നു. സിൽക്ക് സ്മിതയുടെ ജീവത കഥയെ അടിസ്ഥാനമാക്കിയാണ് ഡേർട്ടി പിക്ചർ സിനിമ എടുത്തത്.

പോൺ സ്റ്റാറിൽ നിന്നു ബോളിവുഡ് സൂപ്പർ സ്റ്റാറായ താരമാണു സണ്ണി ലിയോൺ. ഈ കഥയാണ് സിനിമയാക്കാൻ ആലോചന സജീവമാകുന്നത്. കനേഡിയൻ സംവിധായകൻ ദിലീപ് മേത്ത ഇത്തരം ഒരു ചിത്രത്തെക്കുറിച്ചു സംസാരിച്ചപ്പോൾ സണ്ണി ലിയോൺ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ അഭിഷേക് ശർമ്മയുടെ സംവിധാനത്തിൽ സണ്ണിയെക്കുറിച്ച് ഒരു ചിത്രം ഇറങ്ങാൻ പോകുന്നു എന്നാണ് സൂചന. ഈ സിനിമയിൽ സണ്ണി ലിയോൺ തന്നെയാകും നായികയെന്നും സൂചനയുണ്ട്

ഈ സാഹചര്യത്തിലാണു സണ്ണി ആ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. വിദ്യാ ബാലനെ മുന്നോട്ട് വയ്ക്കുന്നതും. ഇതോടെ പുതിയ സിനിമയിൽ സണ്ണി ലിയോൺ അഭിനയിക്കുമോ എന്ന് സംശയം ഉയരുകയാണ്.