- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനീകാന്തിന്റെ നായികയായി വിദ്യാ ബാലനെത്തുമോ? ബോളിവുഡ് താര റാണിയുടെ ഡേറ്റിനായി ചരട് വലിച്ച് കബാലിയുടെ സംവിധായകൻ
ചെന്നൈ: സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ ചിത്രത്തിൽ നായികയായി ബോളിവുഡ് താരം വിദ്യാ ബാലൻ എത്തും. 'കബാലി' യുടെ സംവിധായകൻ പി.എ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിദ്യ നായികയാകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിദ്യയെ സമീപിച്ചെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ വിദ്യയുടെ ഡേറ്റ് ലഭിച്ചിട്ടില്ല. അതു ലഭിച്ചതിനു ശേഷമേ ചിത്രത്തിൽ അഭിനയിക്കാനുള്ള ഔദ്യോഗിക കരാർ ഒപ്പിടുവെന്നാണ് റിപ്പോർട്ട്. മാധവിക്കുട്ടിയുടെ കഥ പറയുന്ന കമൽ ചിത്രം ആമിയിൽ വിദ്യ നായികയാകുമെന്ന നേരത്ത പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്തിടെ അപ്രതീക്ഷിതമായി വിദ്യ ചിത്രത്തിൽ നിന്നും പിന്മാറിയതോടെ സംവിധായകൻ മഞ്ജു വാര്യരെ നായികയായി തീരുമാനിക്കുകയായിരുന്നു.
ചെന്നൈ: സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ ചിത്രത്തിൽ നായികയായി ബോളിവുഡ് താരം വിദ്യാ ബാലൻ എത്തും. 'കബാലി' യുടെ സംവിധായകൻ പി.എ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിദ്യ നായികയാകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിദ്യയെ സമീപിച്ചെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ വിദ്യയുടെ ഡേറ്റ് ലഭിച്ചിട്ടില്ല. അതു ലഭിച്ചതിനു ശേഷമേ ചിത്രത്തിൽ അഭിനയിക്കാനുള്ള ഔദ്യോഗിക കരാർ ഒപ്പിടുവെന്നാണ് റിപ്പോർട്ട്.
മാധവിക്കുട്ടിയുടെ കഥ പറയുന്ന കമൽ ചിത്രം ആമിയിൽ വിദ്യ നായികയാകുമെന്ന നേരത്ത പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്തിടെ അപ്രതീക്ഷിതമായി വിദ്യ ചിത്രത്തിൽ നിന്നും പിന്മാറിയതോടെ സംവിധായകൻ മഞ്ജു വാര്യരെ നായികയായി തീരുമാനിക്കുകയായിരുന്നു.
Next Story