യാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ആമി. കമൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെ പല തവണ വിവാദത്തിലാക്കാൻ കമൽ തന്നെ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. ഇത്തവണ നായികയായി നേരത്തെ നിശ്ചയിച്ച വിദ്യാബാലനെ കുറിച്ച് പരാമർശം നടത്തിയാണ് കമൽ ഈ ചിത്രത്തെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്.

ആമിയിൽ മാധവി കുട്ടിയായി വേഷമിടാൻ ആദ്യം കമൽ സമീപിച്ചത് വിദ്യാബാലനെ ആയിരുന്നു. പിന്നീട് ആ റോൾ മഞ്ജു വാര്യരിലേക്ക് എത്തുകയായിരുന്നു. ആമിയിൽ നിന്ന് വിദ്യാ ബാലൻ പിന്മാറിയതിൽ തനിക്ക് സന്തോഷം മാത്രമേ ഉള്ളൂവെന്നും വിദ്യയായിരുന്നു ആമിയെങ്കിൽ അതിൽ കുറച്ച് ലൈംഗികത കടന്നു വരുമായിരുന്നു എന്നു പറഞ്ഞാണ് കമൽ വിവാദത്തിന് തുടക്കം കുറിച്ചത്.

കമലിന്റെ ഈ പരാമർശം ദേശീയ മാധ്യമങ്ങൾ വരെ വാർത്തയാക്കി. തുടർന്നായിരുന്നു വിദ്യയുടെ പ്രതികരണം. ഇതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. കമലിന് മറുപടി നൽകാൻ ഉദ്ദേശമില്ല. പ്രത്യേകിച്ച് ഞാൻ എല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക്- വിദ്യ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

വിദ്യക്ക് പകരം മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി എത്തിയത്. കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വത്യാസങ്ങൾ കാരണമാണ് താൻ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന് വിദ്യ പറഞ്ഞിരുന്നു. എന്നാൽ കമൽ പറയുന്നത് ബാഹ്യപ്രേരണകൾ കാരണമാണെന്നാണ്.

'വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കിൽ അതിൽ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാൻ പോലും ശരിക്ക് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. എന്നാൽ മഞ്ജു വന്നതിനാൽ സാധാരണ തൃശ്ശൂർക്കാരിയുടെ നാട്ടുഭാഷയിൽ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി .

അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവർ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. അങ്ങനെയുള്ളൊരു കലാകാരിയാകാൻ എന്തുകൊണ്ടും വിദ്യാ ബാലനെക്കാൾ ചേരുന്നത് മഞ്ജു തന്നെയാണ്.'- ഇതായിരുന്നു കമൽ പറഞ്ഞത്.

കമലിനെ വമിർശിച്ച് നിരവധി പേർ രംഗത്ത് വന്നിരിക്കുകയാണ്. വിദ്യയെ പോലെ കഴിവുള്ള ഒരു നടിയെ അപമാനിക്കുന്ന തരത്തിലായിരുന്നു കമലിന്റെ വാക്കുകളെന്ന് പലരും വിലയിരുത്തുന്നു.