തിരുവനന്തപുരം: വീണ്ടും വിസ്മയിപ്പിച്ച് വിദ്യാധര സംഗീതം. മൺമറഞ്ഞുപോയ ഓണനാളുകളുടെ നല്ല ഓർമകൾ പങ്കുവച്ച് എത്തിയ ഓണം ആൽബം 'ഓണമാണ്'യാണ് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. മലയോരനാടിന്റെ ഓണക്കാഴ്ചയും കൊറോണകാലത്ത് തനിച്ചാകുന്ന ഒരുപിടി വാർദ്ധക്യങ്ങളുടെ ഓണജീവിതവും വരച്ചുകാട്ടിയാണ് ഈ ആൽബം ദൃശ്യാവിശ്തകരിച്ചിരിക്കുന്നത്. വിദ്യാധരൻ മാസ്റ്ററിന്റെ മാസ്മരിക സംഗീതവും ഒപ്പം മാസ്റ്ററിന്റെ ആലാപനം കൂടി ചേരുമ്പോൾ പ്രേക്ഷകന് സമ്മാനിക്കുന്ന വ്യത്യസ്തമായ ഓണവിരുന്നാണ്.

കഥാവശേഷൻ എന്ന ചിത്രത്തിലൂടെയാണ് വിദ്യാധരൻ മാസ്റ്ററിന്റെ ശബ്ദം മലയാളികൾ കേട്ട് തഴമ്പിച്ചത്. കണ്ണും നട്ട് കാത്തിരുന്നിട്ടും എന്ന ഗാനങ്ങൾ ചിട്ടപ്പെടുത്തി ട്രാക്ക് പാടിയപ്പോൾ തന്നെ ഈ ഗാനത്തിന ഏറ്റവും അനുയോജ്യമായ ശബ്ദം  വിദ്യാധരൻ മാസ്റ്ററിന്റേത് തന്നെ എന്ന് അണിയറ പ്രവർത്തകർ തിരിച്ചറിയുകയായിരുന്നു.

ശോക​ഗാനങ്ങളെ മാസ്മരിക മന്ത്രo പോലെ ആവാഹിക്കാൻ വിദ്യാധരൻ  മാസ്റ്ററിന്റെ സംഗീതത്തോളം കഴിയാറില്ല. നിറം പിടിപ്പിച്ച ഓണവർണ്ണനകൾക്കപ്പുറത്ത് വർത്തമാനയാഥാർഥ്യങ്ങളുടെ നേർക്കാഴ്ച നൽകുന്ന ഈഗാനം. 'ഓണമാണ് '. വിഷയം. കൊറോണയും പ്രളയവും കണ്ടു ജീവിക്കുന്ന മലയാളിക്ക് ഈ ഓണക്കാലം നിരാശമാത്രമാണ്. ഉറ്റവരും ഉടയവും അന്യമായി പോകുന്നവർക്ക് പലകോണിലായി ജീവിതം തളച്ചിട്ടവർക്ക് ഈ ചിങ്ങമാസം നോവിന്റെ ഓർമകൾ മാത്രമായിരിക്കും. അത്തരമൊരു ഓണ നാളിന്റെ യഥാർത്ഥ ദൃശ്യങ്ങളാണ് ഈ ആൽബത്തിലൂടെ കോറിയിടുന്നത്.

കവിപ്രസാദ് ഗോപിനാഥിന്റെ മാസ്മരികമായ രചനയിലാണ് ഈ ഗാനങ്ങൾ പിറന്നത്. 2018ൽ ഓണമായി എന്ന ആൽബം ഓഡിയോ റിലീസായി ഒരുക്കാൻ പദ്ധതിയിടുകയും കഴിഞ്ഞ വർഷം ഓണത്തിന് ഇതിന്റെ ഓഡിയോ പുറത്തുവിടുകയുമായിരുന്നു. ഓഡിയോ ഗാനങ്ങൾ ഹിറ്റായതോടെ ഇതിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതോടെ വിദ്യാധരൻ മാസ്റ്റർ പാടിയ ഈ മനോഹര ആൽബം മനോഹരമായി തന്നെ അരങ്ങിലെത്തി. മൂലമറ്റം,ആശ്രമം ഭാഗമായിരുന്നു ചിത്രീകരണത്തിനായി വിനിയോഗിച്ചത്. ഗാനം കാപ്പി ടിവി എന്ന മ്യൂസിക്കൽ യൂട്യൂബ് ചാനൽ വഴി പുറത്തുവിടുകയും ചെയ്തു. ഡോക്യുമെന്റിറികളും സിനിമിലും പ്രവർത്തി പരിചയമുള്ള ഹരി എം മോഹനാണ് സംവിധാനം ഒരുക്കിയത്.തിരഞ്ഞെടുത്തതാകട്ടെ മൂലമറ്റത്തിന്റെ ഗ്രാമീണ അന്തരീക്ഷം. കപ്പയും ചെമ്പും ചായപീടികയും എല്ലാം സമ്മാനിക്കുന്ന നാട്ടിൻ പുറത്തിന്റെ ദൃശ്യഭംഗി കൊണ്ട് തന്നെ ഈ ആൽബം വേറിട്ട് നിൽക്കുന്നു.

മൂല്ലമറ്റത്തിന്റെ ഗ്രാമീണ ഭംഗിയിൽ ഒരുക്കിയ ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് സംവിധാകൻ ഹരി എം മോഹനന്റെ പിതാവ് എം പി മോഹനനാണ്. ചിങ്ങം 1 അത്തം ദിനത്തിൽ സംഗീത സംവിധായകൻ ബിജിപാലാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്.കോപ്പിബുക് ഫിലിംസിനോട് സഹകരിച്ച് കാപ്പി ചാനൽആൽബം നിർമ്മിച്ചിരിക്കുന്നത്.നിരവധി സിനിമകളുടെ ഛായാഗ്രാഹകനായി ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ്. സംവിധായകന്റെ അച്ഛൻ പ്രധാനവേഷത്തിൽ എത്തുന്നത്.