കൊച്ചി: മാതാ അമ്യതാനന്ദമയി മഠം നൽകി വരുന്ന അമ്യതനിധി വിധവ, അഗതി പെൻഷൻ, വിദ്യാർത്ഥികൾക്കുള്ള വിദ്യാമ്യതം സ്‌കോളർഷിപ്പ്, വസ്ത്രവിതരണം എറണാകുളം കണയന്നൂർ താലൂക്കിലെ ഗുണഭോക്താക്കൾക്ക് ഇടപ്പള്ളി കുന്നുംപുറം മാതാ അമ്യതാനന്ദമയി  മഠം  ബ്രഹ്മസ്ഥാന ഓഡിറ്റോറിയത്തിൽ  വച്ച് വിതരണം ചെയ്തു. വിതരണോൽഘാടനം ഫിഷറീസ് മന്ത്രി കെ.ബാബു നിർവഹിച്ചു. ബ്രഹ്മചാരി അനഘാമ്യത ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. പി.കെ കാർത്തികേയൻ (സെക്രട്ടറി, ധീവരസഭ കണയന്നൂർ), പി.കെസുധാകരൻ (ട്രഷറർ, ധീവരസഭ), അഡ്വ.കെ.കെരാധാക്യഷ്ണൻ (പ്രസിഡന്റ് ധീവരസഭ), അംബിക സുദർശനൻ (കൗൺസിലർ), എസ്.ഹരിഹരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.