- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗാനുരാഗികളായ ദമ്പതികളുടെ രൂപമുള്ള ട്രാഫിക് ലൈറ്റുകൾ; ട്രാഫിക് സുരക്ഷയ്ക്ക് വ്യത്യസ്ത മാർഗവുമായി വിയന്ന
വിയന്ന: പ്രശസ്ത യൂറോ വിഷൻ സോംഗ് കോൺടെസ്റ്റിനോട് അനുബന്ധിച്ച് വിയന്നയിൽ സ്വവർഗാനുരാഗികളായ ദമ്പതികളുടെ രൂപമുള്ള ട്രാഫിക് ലൈറ്റുകൾ. ട്രാഫിക് സുരക്ഷ ശക്തിപ്പെടുത്തുന്ന എന്ന ലക്ഷ്യത്തോടെയാണ് പുതിയ രീതിയിലുള്ള ട്രാഫിക് ലൈറ്റുകൾ നടപ്പിലാക്കുന്നതെങ്കിലും സ്വവർഗാനുരാഗികളോട് അനുകൂല മനോഭാവമാണ് വിയന്ന കാട്ടുന്നതെന്ന് വ്യക്തമാക്കുന
വിയന്ന: പ്രശസ്ത യൂറോ വിഷൻ സോംഗ് കോൺടെസ്റ്റിനോട് അനുബന്ധിച്ച് വിയന്നയിൽ സ്വവർഗാനുരാഗികളായ ദമ്പതികളുടെ രൂപമുള്ള ട്രാഫിക് ലൈറ്റുകൾ. ട്രാഫിക് സുരക്ഷ ശക്തിപ്പെടുത്തുന്ന എന്ന ലക്ഷ്യത്തോടെയാണ് പുതിയ രീതിയിലുള്ള ട്രാഫിക് ലൈറ്റുകൾ നടപ്പിലാക്കുന്നതെങ്കിലും സ്വവർഗാനുരാഗികളോട് അനുകൂല മനോഭാവമാണ് വിയന്ന കാട്ടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്ന് ഗ്രീൻസ് എംപി മരിയ വസിലാകൗ ചൂണ്ടിക്കാട്ടി.
തുടക്കമെന്ന നിലയിൽ 120ഓളം ട്രാഫിക് സിഗ്നലുകളിലാണ് സ്വവർഗാനുരാഗികളായ ദമ്പതികളുടെ രൂപത്തിൽ ട്രാഫിക് ലൈറ്റുകൾ കത്തിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കാൻ 63,000 യൂറോ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ജൂൺ അവസാനം വരെയായിരിക്കും ഇതിന്റെ ആദ്യഘട്ടം നടപ്പിൽ വരുത്തുക.
പുതിയ ട്രാഫിക് ലൈറ്റുകൾ കാൽനട യാത്രക്കാരുടേയും ഡ്രൈവർമാരുടേയും ശ്രദ്ധ ആകർഷിക്കുമെന്നും അത് ഗതാഗതത്തെ കൂടുതൽ സുരക്ഷിതമാക്കുമെന്നും അധികൃതർ പ്രത്യാശിക്കുന്നു. അറപതാം വാർഷികം ആഘോഷിക്കുന്ന യൂറോ വിഷൻ കോൺടസ്റ്റിൽ നാല്പതോളം രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. മെയ് 23 മുതലാണ് യൂറോ വിഷൻ.