വിയന്ന: ജീവിക്കാൻ അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ വിയന്നയ്ക്ക് വീണ്ടും രണ്ടാം സ്ഥാനം. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) തയാറാക്കിയ പട്ടികയിലാണ് തുടർച്ചയായി ആറാം വർഷവും വിയന്ന ഇടം നേടുന്നത്. ഹെൽത്ത് കെയർ ക്വാളിറ്റി, പരിസ്ഥിതി, വിദ്യാഭ്യാസം, നഗരഘടന തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് ഇഐയു പട്ടിക തയാറാക്കുന്നത്.

മെൽബൺ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ നഗരം. ജീവിക്കാൻ അനുയോ്ജ്യമായ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ മറ്റൊരു യൂറോപ്യൻ നഗരമാണ് ഹംബർഗ്. ഭീകരാക്രമണത്തെ തുടർന്ന് സിഡ്‌നിക്ക് പത്താം സ്ഥാനത്തേ എത്താൻ പറ്റിയുള്ളൂ. ഇപ്പോൾ ഉയർന്നു വരുന്ന ഭീകരാക്രമണ സാധ്യതകൾ മിക്ക നഗരങ്ങളേയും ഈ പട്ടികയിൽ നിന്നു ഒഴിവാക്കാൻ കാരണമായിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പാരീസ്.

ജീവിക്കാൻ അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ പാരീസിനുള്ള സ്ഥാനം ഏറെ പിന്നോട്ടു പോകാൻ കാരണമായത് അടുത്തകാലത്തുണ്ടായ ഭീകരാക്രമണങ്ങളാണ്.