വിയന്ന: വിയന്നയിൽ പരിസ്ഥിതി മലിനീകരണപ്പെടുത്തുന്നവർക്കുള്ള പിഴ സംഖ്യ ഇരട്ടിയാക്കുന്നു. മാർച്ച് മൂന്ന് മുതൽ പൊതുനിരത്തുകളിൽ സിഗരറ്റ് കുറ്റിയും വളർത്തുനായ്ക്കളുടെ വിസർജ്യവും തള്ളുന്നവർക്കുള്ള പിഴ 50 യൂറോയായി ഉയരും.

ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിലവിൽ 36 യൂറോയായിരുന്നു ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ 50 യൂറോയാക്കി ഉയർത്തിയത്. അതേസമയം ചില സാഹചര്യങ്ങളിൽ, പിഴ 90 യൂറോ വരെ ഉയരുമെന്നും സൂചനയുണ്ട്.

രാജ്യത്ത് സിഗരറ്റ് കുറ്റികളുടെ മാലിന്യം അടിക്കടി കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട് വന്നിരുന്നു.അഴുകാത്ത മാലിന്യമായിട്ടാണ് സിഗരറ്റ്കുറ്റി കാണപ്പെടുന്നത്. അന്താരാഷ്ട്ര കടൽ തീരങ്ങൾ ഓരോ വർഷവും വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന മാലിന്യങ്ങളിൽ ഏറ്റവുമധികം കാണുന്നത് സിഗരറ്റ്കുറ്റിയാണ്. വിയന്ന നഗരത്തിലെ ഗാർബേജ് ബിന്നുകളിൽ പ്രതിവർഷം നിറയുന്നത് 36 ദശലക്ഷം നായ വിസർജ്യമടങ്ങിയ ബാഗുകളും 100 ദശലക്ഷം സിഗരറ്റ് കുറ്റികളാണെന്നാണ് റിപ്പോർട്ട്.