ഹനോയ്: വിയറ്റ്‌നാം പ്രസിഡന്റ് ട്രാൻ ദായ് ക്വാങ് (61) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതയായിരുന്നു. ഹനോയിലെ മിലിറ്ററി സെൻട്രൽ ആശുപത്രിയിലായിരുന്നു അന്ത്യം.

2016 ഏപ്രിലിലാണ് പ്രസിഡന്റായി ചുമതലയേറ്റത്. വിയറ്റ്‌നാമിലെ ഏക അംഗീകൃത പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്‌നാമിന്റെ (സി.പി.വി.) പന്ത്രണ്ടാം പാർട്ടി കോൺഗ്രസിലാണ് ക്വാങ്ങിനെ പ്രസിഡന്റ് പദത്തിലേക്ക് നാമനിർദ്ദേശംചെയ്തത്.

2011 മുതൽ പൊതുസുരക്ഷാ മന്ത്രിയായിരുന്നു. നാല് ദശാബ്ദത്തോളം വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർട്ടിയിലെ കരുത്തനായ നേതാവായിരുന്നു. 2018 മാർച്ചിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.