കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ തകരാത്ത റോഡിലും ടാറിങ്ങ് നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തും. മേലെ ചൊവ്വ- മട്ടന്നുർ റോഡിൽ നടക്കുന്ന അറ്റകുറ്റപണി സംബന്ധിച്ച് അന്വേഷിക്കാനാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഉത്തരവിട്ടത്. റോഡിൽ കേടുപാടുകൾ ഇല്ലാത്ത ഭാഗത്ത് ടാറിങ് പ്രവൃത്തി നടത്തുന്നുവെന്ന പ്രദേശവാസികളുടെപരാതിയെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് സംഘമാണ് പരാതി അന്വേഷിക്കുക. റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച് വിശദമായ റിപ്പോർട്ടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.