- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയരാജൻ പ്രതിയായ ബന്ധുത്വ നിയമനക്കേസിന് താൽകാലിക സ്റ്റേ; വിജിലൻസ് അധികാര പരിധി വിട്ടാൽ ഇടപെടേണ്ടി വരും; വിജിലൻസ് അഴിമതി നടന്നിട്ടുണ്ടോ എന്ന് മാത്രം അന്വേഷിച്ചാൽ മതി; സർവീസ്, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരില്ല: വീണ്ടും വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മുൻ മന്ത്രിയും സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരെയുള്ള ബന്ധുനിയമന കേസ് അന്വേഷണം ഹെക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സുധീർ നമ്പ്യാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയാണ് അന്വേഷണം തടഞ്ഞത്. നിലവിൽ വിജിലൻസ് ആണ് കേസ് അന്വേഷിക്കുന്നത്. അഴിമതി കാര്യങ്ങൾ മാത്രം വിജിലൻസ് അന്വേഷിച്ചാൽ മതി. കൂടുതൽ കാര്യങ്ങളിൽ ഇടപെടേണ്ട. ബന്ധു നിയമന കേസിൽ അഞ്ച് കാര്യങ്ങൾ പരിശോധിക്കണം. ബന്ധുനിയമന കേസ് അന്വേഷണത്തിൽ ജയരാജനെതിരായ അഞ്ച് കാര്യങ്ങൾ പരിഗണിക്കണമെന്ന് കോടതി വിജിലൻസിന് നിർദ്ദേശം നൽകി. മന്ത്രിയെന്ന നിലയിൽ പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ? നിയമനം വഴി ആർക്കെങ്കിലും സാമ്പത്തിക നോട്ടം ഉണ്ടായിട്ടുണ്ടോ? അഴിമതി നടന്നിട്ടുണ്ടോ?, മന്ത്രിയെന്ന നിലയിലാണോ ബന്ധുവെന്ന നിലയിലാണോ ജയരാജൻ നിയമനങ്ങൾ നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. ഇത്തരം കാര്യങ്ങളാണ് വിജിലൻസ് അന്വേഷിക്കേണ്ടതെന്നും മറ്റ് കാര്യങ്ങളിൽ വിജിലൻസ് ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. ബന്ധുത്വ നിയമനക്കേസിൽ ഇ.പി.ജയരാജൻ ഒന്നാം പ്രതിയ

കൊച്ചി: മുൻ മന്ത്രിയും സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരെയുള്ള ബന്ധുനിയമന കേസ് അന്വേഷണം ഹെക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സുധീർ നമ്പ്യാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയാണ് അന്വേഷണം തടഞ്ഞത്. നിലവിൽ വിജിലൻസ് ആണ് കേസ് അന്വേഷിക്കുന്നത്.
അഴിമതി കാര്യങ്ങൾ മാത്രം വിജിലൻസ് അന്വേഷിച്ചാൽ മതി. കൂടുതൽ കാര്യങ്ങളിൽ ഇടപെടേണ്ട. ബന്ധു നിയമന കേസിൽ അഞ്ച് കാര്യങ്ങൾ പരിശോധിക്കണം. ബന്ധുനിയമന കേസ് അന്വേഷണത്തിൽ ജയരാജനെതിരായ അഞ്ച് കാര്യങ്ങൾ പരിഗണിക്കണമെന്ന് കോടതി വിജിലൻസിന് നിർദ്ദേശം നൽകി. മന്ത്രിയെന്ന നിലയിൽ പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ? നിയമനം വഴി ആർക്കെങ്കിലും സാമ്പത്തിക നോട്ടം ഉണ്ടായിട്ടുണ്ടോ? അഴിമതി നടന്നിട്ടുണ്ടോ?, മന്ത്രിയെന്ന നിലയിലാണോ ബന്ധുവെന്ന നിലയിലാണോ ജയരാജൻ നിയമനങ്ങൾ നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. ഇത്തരം കാര്യങ്ങളാണ് വിജിലൻസ് അന്വേഷിക്കേണ്ടതെന്നും മറ്റ് കാര്യങ്ങളിൽ വിജിലൻസ് ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. ബന്ധുത്വ നിയമനക്കേസിൽ ഇ.പി.ജയരാജൻ ഒന്നാം പ്രതിയും സുധീർ നമ്പ്യാർ രണ്ടാം പ്രതിയും വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി മൂന്നാം പ്രതിയുമാണ്.
അതായത് വിജിലൻസിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി രംഗത്ത് വരികെയാണ്. വിജിലൻസ് അധികാര പരിധി വിട്ടാൽ ഇടപെടേണ്ടിവരുമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി. ഉബൈദാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുധീർ ഹൈക്കോടതിയെ സമീപിച്ചത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ ശങ്കർ റെഡ്ഡിയെ മുൻ സർക്കാറിന്റെ കാലത്ത് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയ കേസ് പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് വിജിലൻസ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി നേരത്തേ ചോദിച്ചിരുന്നു.
ഒരാഴ്‌ച്ചക്കിടെ ഇത് മൂന്നാം തവണയാണ് വിജിലൻസ് ഹൈക്കോടതിയിൽ നിന്നും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടുതവണയും കേസ് പരിഗണിച്ചപ്പോൾ വിമർശനങ്ങൾ ഉന്നയിച്ച ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചിൽ തന്നെയായിരുന്നു ഇന്നും കേസ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം, ബാർ കോഴക്കേസ എന്നിവയിൽ വിജിലൻസ് വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുനിയമനവുമായ കേസ് പരിഗണിക്കുമ്പോൾ ഇന്നുണ്ടായ വിമർശനങ്ങളും. സംസ്ഥാനത്ത് വിജിലൻസ് രാജാണോ നടക്കുന്നതെന്നും മന്ത്രിസഭാ തീരുമാനങ്ങൾ പോലും ചോദ്യം ചെയ്യുന്ന വിജിലൻസ് നടപടി ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്നും സർക്കാർ മാറുന്നത് അനുസരിച്ച് വിജിലൻസിന്റെ നിലപാടും മാറുമോ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വിജിലൻസ് ആസ്ഥാനത്ത് പുതിയ നോട്ടീസ് പ്രത്യക്ഷപ്പെടുന്നതും പിന്നീട് അപ്രത്യക്ഷമാകുന്നതും.

