- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.സി.ജോസഫിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; റിപ്പോർട്ട് അടുത്തമാസം 29-ന് മുമ്പ് കൈമാറണമെന്നും തലശേരി വിജിലൻസ് കോടതി
കണ്ണൂർ: അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുന്മന്ത്രി കെ.സി. ജോസഫിനെതിരെ വിജിലൻസ് അന്വേഷണം. കെ.സി. ജോസഫ് മന്ത്രിയായിരുന്ന കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ് 18 ലക്ഷം രൂപ സമ്പാദിച്ചെന്ന കേസിലാണു തലശേരി വിജിലൻസ് കോടതിയുടെ ഉത്തരവ്. നവംബർ 29നു മുൻപ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. കോഴിക്കോട് വിജിലൻസ് ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല. കെ.സി.ജോസഫ് വരുമാനത്തിൽ കവിഞ്ഞു സ്വത്തു സമ്പാദിച്ചെന്നു കാണിച്ചു ഇരിട്ടി പെരിങ്കരി എ.കെ.ഷാജിയാണു തലശേരി വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കെ.സി.ജോസഫ് നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതിയിൽ കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ കെ.സി. ജോസഫ് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരുന്നു ത്വരിതാന്വേഷണ റിപ്പോർട്ട്. മാത്രമല്ല, അഞ്ചുവർഷത്തെ വരുമാനത്തേക്കാൾ 36 ലക്ഷം രൂപ കുറവാണു കെ.സി.ജോസഫിന്റെ സമ്പാദ്യമെന്നും കോഴിക്കോട് വിജിലൻസ് എസ്‌പി പി.എ.വൽസ

കണ്ണൂർ: അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുന്മന്ത്രി കെ.സി. ജോസഫിനെതിരെ വിജിലൻസ് അന്വേഷണം. കെ.സി. ജോസഫ് മന്ത്രിയായിരുന്ന കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ് 18 ലക്ഷം രൂപ സമ്പാദിച്ചെന്ന കേസിലാണു തലശേരി വിജിലൻസ് കോടതിയുടെ ഉത്തരവ്. നവംബർ 29നു മുൻപ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. കോഴിക്കോട് വിജിലൻസ് ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല.
കെ.സി.ജോസഫ് വരുമാനത്തിൽ കവിഞ്ഞു സ്വത്തു സമ്പാദിച്ചെന്നു കാണിച്ചു ഇരിട്ടി പെരിങ്കരി എ.കെ.ഷാജിയാണു തലശേരി വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കെ.സി.ജോസഫ് നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതിയിൽ കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ കെ.സി. ജോസഫ് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരുന്നു ത്വരിതാന്വേഷണ റിപ്പോർട്ട്.
മാത്രമല്ല, അഞ്ചുവർഷത്തെ വരുമാനത്തേക്കാൾ 36 ലക്ഷം രൂപ കുറവാണു കെ.സി.ജോസഫിന്റെ സമ്പാദ്യമെന്നും കോഴിക്കോട് വിജിലൻസ് എസ്‌പി പി.എ.വൽസൻ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെ സ്വത്തുവിവരം കൂടി ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു. കെ.സി.ജോസഫ്, അദ്ദേഹത്തിന്റെ ഭാര്യ, മകൻ അശോക് ജോസഫ് എന്നിവർ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നാണ് കേസ്.

