- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'മന്ത്രിമാർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുമ്പോൾ മന്ത്രി മാറി നിൽക്കേണ്ടതല്ലേ? കമാൽ പാഷയുടെ നിയമം ഉബൈദിനു ബാധകമല്ലേ? ജഡ്ജിമാരുടെ പശ്ചാത്തലം അന്വേഷിച്ചോ?
കെ.എം.മാണിയുടെ രാജിയിലേക്ക് നയിച്ച കേരള ഹൈക്കോടതി ജഡ്ജി കെമൽ പാഷയുടെ 'സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം' എന്ന പദപ്രയോഗവും സംസ്ഥാനത്തെ ഒരു മന്ത്രി അധികാരത്തിലിരിക്കുമ്പോൾ അവരുടെ തന്നെ നിയന്ത്രണത്തിലുള്ള വിജിലൻസ് മന്ത്രിക്കെതിരെ കേസ് അന്വേഷിച്ചാൽ അതെങ്ങനെ നിഷ്പക്ഷമായിരിക്കും എന്ന് ജനങ്ങൾ സംശയിച്ചാൽ അതിനെ ആർക്കും കുറ്റും പറ
കെ.എം.മാണിയുടെ രാജിയിലേക്ക് നയിച്ച കേരള ഹൈക്കോടതി ജഡ്ജി കെമൽ പാഷയുടെ 'സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം' എന്ന പദപ്രയോഗവും സംസ്ഥാനത്തെ ഒരു മന്ത്രി അധികാരത്തിലിരിക്കുമ്പോൾ അവരുടെ തന്നെ നിയന്ത്രണത്തിലുള്ള വിജിലൻസ് മന്ത്രിക്കെതിരെ കേസ് അന്വേഷിച്ചാൽ അതെങ്ങനെ നിഷ്പക്ഷമായിരിക്കും എന്ന് ജനങ്ങൾ സംശയിച്ചാൽ അതിനെ ആർക്കും കുറ്റും പറയാനാവില്ലാ എന്നും അതിനാൽ ഇക്കാര്യത്തിൽ മന്ത്രി തന്നെ തീരുമാനമെടുക്കട്ടെയെന്നുമുള്ള OP(CRL) No 376/2015 കേസിൽ 9/11/2015ൽ കെമൽ പാഷ നടത്തിയ പരാമർശമായിരുന്നു ധനമന്ത്രി കെ.എം.മാണിയുടെ രാജിയിൽ കലാശിച്ചിത്.
തെറ്റായ നിഗമനങ്ങളുടെ പേരിൽ സ്വയം വിരമിച്ച തൃശൂർ വിജിലൻസ് ജഡ്ജി ചെയ്തതിനേക്കാൾ ഹീനമായ നീക്കമായിരുന്നു കെമൽ പാഷ ചെയ്തത്. കേസിൽ കക്ഷിയായ കെ.എം.മാണിയെ കേൾക്കാതെ, കെ.എം.മാണിക്ക് നോട്ടീസ് പോലും നൽകാതെ സ്വന്തം രാഷ്ട്രീയ നിലപാടുകളുടെ പിൻബലത്തിൽ കെ.എം.മാണിക്കെതിരെ അനാവശ്യ പരാമർശങ്ങൾ ഹൈക്കോടതി ജഡ്ജി കെമൽ പാഷ നടത്തിയപ്പോൾ അത് ചൂണ്ടികാട്ടിയിരുന്നെങ്കിൽ തൃശൂർ വിജിലൻസ് ജഡ്ജി ഇങ്ങനൊരുത്തരവ് ഇറക്കില്ലായിരുന്നു.
ഹൈക്കോടതി ജഡ്ജിമാർക്ക് എന്തുവേണമെങ്കിലും വിളിച്ചു പറയാം. ജില്ലാ ജഡ്ജിമാർ അങ്ങനെയൊന്നും പറയരുതെന്നത് ഇരട്ട നീതിയല്ലേ? പ്രത്യേകിച്ചും കെമൽ പാഷയെ പോലുള്ള ജഡ്ജിമാർ പ്രഖ്യാപിക്കുന്ന വിധിന്യായത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഡിവിഷൻ ബഞ്ച് പോലുമില്ല. അപ്പോൾ അദ്ദേഹത്തിന് എന്തുവേണമെങ്കിലും വിളിച്ചുകൂവാം. കെ.എം.മാണിയുടെ രാജിയിൽ കലാശിച്ച കെമൽ പാഷയുടെ വിധിന്യായത്തിനുശേഷം നിരവധി പൊതുവേദികളിൽ ഒരു ന്യായാധിപന് പറയാൻ പാടില്ലാത്ത കാര്യങ്ങൾ അദ്ദേഹം വിളിച്ചു കൂവി. എന്തിന് ശാശ്വതീകാനന്ദയുടെ മരണത്തെപ്പറ്റി വരെ അദ്ദേഹം പൊതു അഭിപ്രായം പറഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയിൽ അദ്ദേഹത്തിന് ഊമകത്തുകൾ കിട്ടിയെന്നായിരുന്നു വെൡപ്പടുത്തൽ-ഒരു ഹൈക്കോടതി ജഡ്ജിയും പറയാൻ പാടില്ലാത്ത കാര്യം.
നാളിതുവരെ ആരും (എന്തിന് കെ.എം.മാണി പോലും) ചോദ്യം ചെയ്യാത്ത വിധിന്യായമാണ് വിജിലൻസ് അന്വേഷണം നടക്കുമ്പോൾ അത്തരം പ്രതികൾ (Accused) മന്ത്രിമാരായിരിക്കുന്നത് ഉചിതമല്ല എന്ന കെമൽ പാഷയുടെ വിധിന്യായം. എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ തൃശൂർ വിജിലൻസ് കോടതിക്കെതിരെയുള്ള ഹൈക്കോടതി വിധിയിൽ OP(CRL) 43/2016ൽ 28/1/2016 ജസ്റ്റീസ് ഉബൈദിന്റെ വിധിയിൽ തൃശൂർ വിജിലൻസ് കോടതി വിധി രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്‌തെങ്കിലും പത്തുദിവസത്തിനകം വിജിലൻസ് ഡയറക്ടറോട് കെ..ബാബുവിനെതിരായ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സത്യത്തിൽ ഏവരും കൊട്ടിഘോഷിച്ച കെ.എം.മാണിയുടെ രാജിയിലേക്ക് നയിച്ച കെമൽ പാഷയുടെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ കെ.ബാബു മന്ത്രിയായിരിക്കരുത്. അതല്ലേ ന്യായം. പ്രത്യേകിച്ചും എക്‌സൈസ് വകുപ്പ് മന്ത്രി എന്നനിലയിലും വിജിലൻസ് വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ തന്നെ പാർട്ടിക്കാരൻ എന്നനിലയിലും. എന്നാൽ ഇക്കാര്യങ്ങളിൽ ദൃശ്യമാദ്ധ്യമങ്ങളേയും അതിലെ ചാനൽ ചർച്ചക്കാരെയും ബാബു സ്വാധീനിച്ചുവെന്നും ആരും ഇതൊന്നും ഒരു വിഷയമാക്കുന്നില്ല എന്നതുമാണ് വയറ്റിപ്പിഴപ്പ് ചാനൽക്കാരുടെ ഇന്നത്തെ അവസ്ഥ.
ഇതിനിടെ ഒരു കാര്യം കൂടി പ്രസക്തമാകുന്നു. കെമൽ പാഷയുടെ നിലപാടാണോ, ഉബൈദിന്റെ നിലപാടാണോ ശരി? കെമൽ പാഷയുടെ നിലപാടാണ് ശരിയെങ്കിൽ ഉബൈദിന്റെ വിധിയും കെ.ബാബുവിന്റെ രാജിപിൻവലിക്കലും ധാർമികമായും മന:സാക്ഷിപരമായും നിയമപരമായും തെറ്റ്. ഉബൈദിന്റെ കണ്ടെത്തലാണ് ശരിയെങ്കിൽ കെമൽ പാഷയുടെ വിധിന്യായവും കെ.എം.മാണിയുടെ രാജിയും തെറ്റ്. ജില്ലാ ജഡ്ജിയെ വിമർശിച്ച് സ്വയം വിരമിക്കലിലേക്ക് നയിച്ച ഹൈക്കോടതി ജഡ്ജിമാർ- അവർ ജില്ലാ ജഡ്ജിയെ പോലെ തെറ്റു ചെയ്താൻ അവരെ തിരുത്താൻ ആരുമില്ലേ?