തിരുവനന്തപുരം:സംസ്ഥാന ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്കകെതിരായ ഹർജി തള്ളി. ഇതോടെ നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ഇല്ലെന്ന് ഉറപ്പായി.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഹർജിയിൽ വാദം പൂർത്തിയായ ശേഷമാണ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിയത്.പൊലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിനെ മാറ്റിയത് നടപടികൾ ക്രമങ്ങൾ പാലിച്ചല്ല,ടി.പി. സെൻകുമാറിനെതിരെ വ്യാജ റിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി,വിജിലൻസ് ഡയറക്ടര് ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട ഫയൽ നടപടിയെടുക്കാതെ നളിനി നെറ്റോ പൂഴ്‌ത്തി തുടങ്ങിയവയായിരുന്നു ഹർജിയിലെ ആരോപണങ്ങൾ.