- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലവന്നൂരിലെ മണിമാളിക പണിയലിൽ ജയസൂര്യയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം; കായൽ കയ്യേറ്റത്തിൽ നടനെതിരെ എഫ് ഐ ആർ ഇടാൻ വിജിൻസ് കോടതിയുടെ ഉത്തരവ്; കള്ളക്കളിയുണ്ടെന്ന കൊച്ചി കോർപ്പറേഷന്റെ റിപ്പോർട്ട് കോടതി അംഗീകരിച്ചു; കേസിൽ താരം മൂന്നാം പ്രതി
കൊച്ചി : നടൻ ജയസൂര്യ ബോട്ട്‌ജെട്ടിയും ചുറ്റുമതിലും നിർമ്മിക്കാനായി കായൽ പുറമ്പോക്ക് കയ്യേറിയതായുള്ള ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ കണ്ടെത്തൽ. ജയസൂര്യയ്ക്ക് എതിരെ എഫ് ഐ ആർ ഇട്ട് കേസ് എടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകി. കേസിൽ മൂന്നാം പ്രതിയാണ് ജയസൂര്യ. ജയസൂര്യയുടെ കായൽ കൈ

കൊച്ചി : നടൻ ജയസൂര്യ ബോട്ട്‌ജെട്ടിയും ചുറ്റുമതിലും നിർമ്മിക്കാനായി കായൽ പുറമ്പോക്ക് കയ്യേറിയതായുള്ള ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ കണ്ടെത്തൽ. ജയസൂര്യയ്ക്ക് എതിരെ എഫ് ഐ ആർ ഇട്ട് കേസ് എടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകി. കേസിൽ മൂന്നാം പ്രതിയാണ് ജയസൂര്യ. ജയസൂര്യയുടെ കായൽ കൈയേറിയതായി സ്ഥിരീകരിച്ച് കൊച്ചി കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവ്.
ചിലവന്നൂർ കായൽ പരിസരത്തെ ജയസൂര്യയുടെ ഉടമസ്ഥതയിലുള്ള ഭൂമി അളന്ന് ചിട്ടപ്പെടുത്തിയതിലൂടെയാണ് കൊച്ചി കോർപ്പറേഷൻ ഇക്കാര്യ വ്യക്തമായിരിക്കുന്നത്. ജയസൂര്യയുടെ കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്വദേശിയും പൊതു പ്രവർത്തകനുമായ ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് നടപടി. കൈയേറ്റം പൊളിച്ചുനീക്കാൻ ജയസൂര്യക്ക് കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പുറമേയാണ് വിജിലൻസ് കേസും വരുന്നത്. കൊച്ചി കോർപ്പറേഷന്റെ മുൻ സെക്രട്ടറി വി.ആർ. രാജുവാണ് കേസിൽ ഒന്നാം പ്രതി. മുൻ അസി.എക്‌സി. എൻജിനീയർ എൻ.എം. ജോർജാണ് രണ്ടാം പ്രതി.
നേരത്തെ കേസിൽ ജയസൂര്യയ്ക്ക് അനുകൂലമായി കള്ളക്കളി നടന്നിരുന്നു. ഇതേ തുടർന്നാണ് ഹർജിയുമായി കോടതിയിലെത്തിയത്. കോർപറേഷൻ മുൻ സെക്രട്ടറി വി.ആർ. രാജു, മുൻ അസി.എക്‌സി. എൻജിനീയർ എൻ.എം. ജോർജ്, നിലവിലെ അസി.എക്‌സി.എൻജിനീയർ എ. നിസാർ, കണയന്നൂർ താലൂക്ക് ഹെഡ് സർവെയർ രാജീവ് ജോസഫ്, നടൻ ജയസൂര്യ എന്നിവരെ എതിർകക്ഷികളാക്കി വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്. ഇതിൽ നിസാർ, രാജീവ് എന്നിവർക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകിട്ടിയാൽ ഇവരേയും പ്രതിയാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കോടതി ഇടപെടൽ വന്നതോടെ റവന്യൂ വകുപ്പ് ഭൂമി അളക്കൽ നടപടി തുടങ്ങുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ജനുവരി ആറിന് ഉള്ളിൽ ഹാജരാക്കാൻ കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് തൃശ്ശൂർ വിജിലൻസ് ജഡ്ജി എസ്.എസ് വാസൻ നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് ഭൂമിയളക്കൽ നടപടികൾ തുടങ്ങിയത്. കായൽ കയ്യേറ്റം നടന്നിട്ടുണ്ടെന്ന കോർപറേഷൻ ബിൽഡിങ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 14 ദിവസത്തിനുള്ളിൽ നിർമ്മാണം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റണമെന്ന് 2014 ഫ്രെബുവരി 28 ന് കോർപറേഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് പരാതിക്കാരൻ വിജിലൻസ് കോടതിയെ സമീപിച്ചത്. പിന്നീട് മൂവാറ്റുപുഴ കോടതിയിലേക്ക് കേസ് മാറുകയും ചെയ്തു.
കൊച്ചുകടവന്ത്ര ഭാഗത്ത് ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വീടും നിർമ്മിച്ചത് ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടവും ലംഘിച്ചെന്നുമായിരുന്നു ഗിരീഷ്ബാബുവിന്റെ പരാതി. മൂന്ന് സെന്റ് 700 സ്‌ക്വയർ ലിങ്ക്‌സ് കായൽ കൈയേറിയതായി കണയന്നൂർ താലൂക്ക് സർവെയറുടെ പരിശോധനയിൽ കണ്ടത്തെി. നേരത്തെ കൊച്ചി കോർപറേഷന് ഗിരീഷ്ബാബു പരാതി നൽകിയതിനത്തെുടർന്ന് ബിൽഡിങ് ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ച് കൈയറ്റം നടന്നതായി നഗരസഭക്ക് റിപ്പോർട്ട് നൽകിയിരുന്നു.
14 ദിവസത്തിനകം നിർമ്മാണം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റാൻ 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് മൂവാറ്റുപുഴ കോടതിയിൽ ഹർജി എത്തിയത്.


