- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്രോ ഫിനാൻസിൽ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു; എസ്എൻഡിപി ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; നടപടി വിഎസിന്റെ ഹർജിയിൽ; മാർച്ച് അഞ്ചിനകം എഫ്‌ഐആർ സമർപിക്കണം; കുറ്റം തെളിഞ്ഞാൽ മുട്ടിലിഴഞ്ഞ് വിഎസിന്റെ മുന്നിലെത്തുമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്ക് എതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്. പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആർ ഇടാനാണ് ഉത്തരവ്. മാർച്ച് 5ന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആർ ആവശ്യമെങ്കിൽ ഇടാനാണ് നിർദ്ദേശം. പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദൻ നൽകാ

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്ക് എതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്. പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആർ ഇടാനാണ് ഉത്തരവ്. മാർച്ച് 5ന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആർ ആവശ്യമെങ്കിൽ ഇടാനാണ് നിർദ്ദേശം. പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദൻ നൽകായ സ്വകാര്യ ഹർജിയിലാണ് തിരുവനന്തപുരം കോടതിയുടെ ഉത്തരവ്. വിജിലൻസ് ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസിൽ ആരോപണ വിധേയരായ വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് ഡോ സോമൻ, മൈക്രോ ഫിനാൻസ് കോഡിനേറ്റർ മഹേശൻ, കോർപ്പറേഷൻ മുൻ എം.ഡി എൻ.നജീബ് എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വിധി. റിപ്പോർട്ടിൽ ഇവർ കുറ്റക്കാരാണെന്ന് മനസിലായാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിനുള്ള വി.എസിന്റെ ഹർജിയെ സർക്കാർ എതിർത്തില്ല എന്നതും ശ്രദ്ധേയമാണ്.
സർക്കാർ ഏജൻസിയിൽ നിന്നും വ്യാജ രേഖകൾ ഉണ്ടാക്കി പണം കൈപ്പറ്റി. സ്വയംസഹായ സംഘങ്ങൾക്ക് അഞ്ച് ശതമാനം പലിശയ്ക്ക് നൽകേണ്ട പണം 12 ശതമാനം പലിശയക്ക് നൽകി എന്നിവയാണ് കേസുകൾ. മാത്രമല്ല പലിശയ്ക്ക് എടുത്ത പണം അംഗങ്ങൾ തിരിച്ചടച്ചെങ്കിലും എസ്.എൻ.ഡി.പി യൂണിയനുകൾ അത് സർക്കാർ ഏജൻസിയിലേക്ക് തിരിച്ചടച്ചില്ല എന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്.
എസ്എൻഡിപിയുടെ മൈക്രോഫിനാൻസ് പദ്ധതിയിൽ 80 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും 2003 മുതൽ 2015 വരെയുള്ള കാലയളവിൽ എസ്എൻഡിപി വായ്പയെടുത്ത 15കോടിയോളം രൂപ വ്യാജരേഖകളും, മേൽവിലാസവും നൽകി വെള്ളാപ്പള്ളി തട്ടിയെടുത്തുവെന്നാണ് വിഎസിന്റെ പരാതി. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് ഡോ. സോമൻ, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ മഹേശൻ, പിന്നാക്ക വികസന കോർപറേഷൻ മുൻ എം.ഡി നജീബ് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ഹരജിയിൽ ആവശ്യം.
എസ്എൻഡിപിയുടെ താഴെത്തട്ടിലുള്ള സ്വയംസഹായ ഗ്രൂപ്പിലുള്ള പലരുടെ ഫോട്ടോയെടുക്കുകയും അവരുടെ പേരിൽ പണം തട്ടുകയുകമാണു ചെയ്തിരിക്കുന്നത്. അർഹതപ്പെട്ട പലരുടെയും കയ്യിൽ പണം എത്തിയിട്ടില്ല. തട്ടിപ്പിന് ഇരയായവർ പരാതി നൽകിയിട്ടുണ്ട്. എല്ലാ വർഷവും ധനവിനിയോഗം പരിശോധിക്കേണ്ട കോർപറേഷൻ ഉദ്യോഗസ്ഥർ ഇതു ചെയ്തിട്ടില്ലെന്നും വി.എസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ വിജിലൻസ് എതിർത്തില്ല. പിന്നാക്ക വികസന കോർപറേഷന്റെ ജില്ലാ ഓഫിസുകൾക്കു തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ടെന്നും വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സീൽ ചെയ്ത കവറിൽ രഹസ്യപരിശോധന റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. വിജിലൻസ് നടത്തിയ രഹസ്യ പരിശോധനയിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നതായി കണ്ടെത്തിയിരുന്നു.
എസ്എൻഡിപിയുടെ മൈക്രോ ഫിനാൻസ് പദ്ധതിയിൽ വൻ ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ആരോപണമുന്നയിച്ചത്. പദ്ധതിക്കായി പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും രണ്ട് ശതമാനം പലിശയ്‌ക്കെടുത്ത 15 കോടി രൂപ 12 ശതമാനം പലിശയ്ക്കാണ് വെള്ളാപ്പള്ളി ജനങ്ങൾക്ക് വിതരണം ചെയ്തതെന്നും ഈ തുകയിൽ പത്തുശതമാനം മാത്രമെ വായ്പയായി നൽകിയിട്ടുള്ളുവെന്നുമാണ് വിഎസിന്റെ ആരോപണം. വ്യാജമായ പേരും മേൽവിലാസവും ഉണ്ടാക്കി പിന്നോക്കക്കാർക്ക് ലഭിക്കേണ്ട വായ്പ വെള്ളാപ്പള്ളി തട്ടിയെടുത്തിട്ടുണ്ടെന്നും വി എസ് ആരോപിച്ചിരുന്നു. തുടർന്ന് വിഎസിന്റെ പരാതിയിൽ മൈക്രോഫിനാൻസ് കേസുകളുടെ അന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈം ബ്രാഞ്ച് എസ്‌പി. ശ്രീധരനായിരുന്നു ഇതിന്റെ അന്വേഷണ ചുമതല. ഇത് കൂടാതെയാണ് വിജിലൻസ് അന്വേഷണം.
കുറ്റം തെളിഞ്ഞാൽ മുട്ടിലിഴഞ്ഞ് വിഎസിന്റെ മുന്നിലെത്തും: വെള്ളാപ്പള്ളി
അതേസമയം കേസിൽ പ്രതിയായാൽ കുറ്റക്കാരനാകില്ലെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മൈക്രോഫിനാൻസ് തട്ടിപ്പിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നു. അന്വേഷണത്തെ ധൈര്യപൂർവം നേരിടും. കുറ്റം തെളിഞ്ഞാൽ മുട്ടിലിഴഞ്ഞ് വിഎസിന്റെ മുന്നിലെത്തും. എസ്എൻഡിപി നേതൃത്വത്തിന് എതിരെ നിൽക്കുന്ന സമ്പന്നരുടെ പാവയായി വി എസ് മാറി. ആരെങ്കിലും എഴുതി കൊടുക്കുന്ന പരാതി ഒപ്പിട്ട് വിജിലൻസിന് നൽകുകയാണ് വിഎസെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

