- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്‌മിഷൻ കിട്ടാൻ തലവരിപ്പണം 20 ലക്ഷം അടക്കം 31 ലക്ഷം രൂപയുമായി മൂന്നു മണിക്കൂറിനുള്ളിൽ വയനാട്ടിലെത്തിയാൽ മതി; മനോരമാ ന്യൂസിന്റെ റിപ്പോർട്ട് ചർച്ച ചെയ്ത് നിയമസഭ; സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്നുവെന്നതു വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്നുണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ സഭയിൽ സമ്മതിച്ചു. ക്രമക്കേട് കണ്ടെത്തിയാൽ നടപടിയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മനോരമ ന്യൂസ ചാനലാണ് തെളിവ് സഹിതം ഈ വാർത്ത പുറത്തുകൊണ്ടു വന്നത്. പ്രതിപക്ഷ എംഎൽഎ വി.ടി.ബൽറാമാണ് ഇക്കാര്യത്തിൽ സഭയിൽ അടിയന്തരപ്രമേയം കൊണ്ടുവന്നത്. സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടിസിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങൾ തെളിവുസഹിതമാണു വാർത്ത പുറത്തുവിട്ടതെന്നും മുഖ്യമന്ത്രി പറയുന്നതുപോലെ തോന്നലല്ലെന്നും ബൽറാം പറഞ്ഞു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണു ശ്രമിക്കുന്നത്. മുതലാളിമാരെ വിമർശിക്കുമ്പോൾ ഭരണപക്ഷത്തിനും കൊള്ളുന്നതെന്തിനെന്നും ബൽറാം ചോദിച്ചു. നേരത്തേ, പ്രതിപക്ഷം ചോദ്യോത്തരവേളയോട് നിസഹകരിച്ചിരുന്നു. അതേസമയം, എംഎൽഎമാ
തിരുവനന്തപുരം: സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്നുവെന്നതു വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്നുണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ സഭയിൽ സമ്മതിച്ചു. ക്രമക്കേട് കണ്ടെത്തിയാൽ നടപടിയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മനോരമ ന്യൂസ ചാനലാണ് തെളിവ് സഹിതം ഈ വാർത്ത പുറത്തുകൊണ്ടു വന്നത്.
പ്രതിപക്ഷ എംഎൽഎ വി.ടി.ബൽറാമാണ് ഇക്കാര്യത്തിൽ സഭയിൽ അടിയന്തരപ്രമേയം കൊണ്ടുവന്നത്. സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടിസിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങൾ തെളിവുസഹിതമാണു വാർത്ത പുറത്തുവിട്ടതെന്നും മുഖ്യമന്ത്രി പറയുന്നതുപോലെ തോന്നലല്ലെന്നും ബൽറാം പറഞ്ഞു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണു ശ്രമിക്കുന്നത്. മുതലാളിമാരെ വിമർശിക്കുമ്പോൾ ഭരണപക്ഷത്തിനും കൊള്ളുന്നതെന്തിനെന്നും ബൽറാം ചോദിച്ചു. നേരത്തേ, പ്രതിപക്ഷം ചോദ്യോത്തരവേളയോട് നിസഹകരിച്ചിരുന്നു. അതേസമയം, എംഎൽഎമാരുടെ നിരാഹാരസമരം തുടരും.
തിങ്കളാഴ്ച വരെ നിയമസഭയിൽ സമരം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശനിയും ഞായറും സഭാ സമ്മേളനം ഇല്ലാത്തതിനാൽ സമരം സെക്രട്ടേറിയറ്റിനു മുൻപിലേക്കു മാറ്റുന്നതിനെക്കുറിച്ച് യുഡിഎഫ് ആലോചിക്കുന്നുണ്ട്. അതല്ലെങ്കിൽ നിയമസഭയുടെ പുറത്തെ കവാടത്തിൽ യുഡിഎഫ് കക്ഷിനേതാക്കളുടെ സമരം ആരംഭിക്കുന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നു. സമരം ഒത്തുതീർക്കാൻ ഇന്നലെ സ്പീക്കറുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥിക്കൊപ്പമാണ് വയനാട്ടിലെ സ്വാശ്രയമെഡിക്കൽ കോളജിന്റെ മാനേജരെ മനോരമ സംഘം ആദ്യം ഫോണിൽ ബന്ധപ്പെട്ടത്.
അഡ്‌മിഷൻ കിട്ടാൻ തലവരിപ്പണം 20 ലക്ഷം അടക്കം 31 ലക്ഷം രൂപയുമായി മൂന്നു മണിക്കൂറിനുള്ളിൽ വയനാട്ടിലെത്തണം എന്ന് മാനേജർ ആവശ്യപ്പെട്ടു. കൂടാതെ, വർഷത്തിൽ 170000 രൂപ ഹോസ്റ്റൽ ഫീസ് അടക്കം കുട്ടി പഠിച്ചിറങ്ങുബോൾ 82 ലക്ഷം രൂപയോളം വേണമെന്നാണ് മെഡിക്കൽ കോളജിന്റെ മാനേജർ പറഞ്ഞത്. അൽപസമയത്തിനകം മാനേജർ വീണ്ടും തിരിച്ചു വിളിച്ചു. കുട്ടിയുടെ പേര് നേരത്തെ രജിസ്റ്റർ ചെയ്യാത്തതുകൊണ്ട് എൻആർഐ ക്വാട്ടയിലേ പ്രവേശനം സാധിക്കൂ. പ്രതിവർഷ ഫീസ് 11 ലക്ഷത്തിന് പകരം 15 ലക്ഷമായി ഉയരും. ആദ്യമടക്കേണ്ട 30 ലക്ഷത്തിൽ 15 ലക്ഷം കോഴ്‌സ് പൂർത്തിയാക്കിയ ശേഷം മടക്കി നൽകാമെന്നും പറഞ്ഞു. പിന്നാലെ മലബാറിലെ മെഡിക്കൽ കോളജുകളിലെങ്ങും പ്രവേശനം റെഡിയാക്കുന്ന ഏജന്റുമായി ഞങ്ങൾ ബന്ധപ്പെട്ടു.
ഈ വർഷം പുതുതായി തുടങ്ങുന്ന പാലക്കാട്ടെ സ്വാശ്രയമെഡിക്കൽ കോളജിൽ ചേരുന്നതിന് തലവരിപ്പണം 10 ലക്ഷമടക്കം 21 ലക്ഷവുമായി വണ്ടി കയറിയാൽ മതി. അഡ്‌മിഷൻ റെഡി. ഈ കോളജിൽ പഠിച്ചിറങ്ങുബോൾ രക്ഷിതാവിന് ഏകദേശം 70 ലക്ഷത്തിൽ അധികം രൂപ ചെലവ് വരും. അഡ്‌മിഷൻ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ രക്ഷിതാക്കളെ പിടിച്ചു പറിക്കാനുള്ള തിരക്കിലാണ് കേരളത്തിലെ മിക്ക സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റുകളും. സർക്കാർ ഫീസ് ഘടനയിൽ മാറ്റം വരുത്തിയത് തലവരിപ്പണം പിരിക്കുന്നത് പൂർണമായും ഒഴിവാക്കാനായിരുന്നു. എന്നാൽ എടുത്താൽ പൊങ്ങാത്ത ഫീസിനൊപ്പം നിലവിൽ തലവരിപ്പണം കൂടി പിരിക്കുന്നുണ്ടെന്ന യാഥാർഥ്യമാണ് മനോരമ തുറന്നുകാട്ടിയത്.