മൂവാറ്റുപുഴ: മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അനധികൃതമായി നികുതിവെട്ടിപ്പിനു കൂട്ടുനിന്നുവെന്ന പരാതിയിലാണ് നടപടി.

കോഴി നികുതി ഇളവുനൽകി ഖജനാവിന് 200 കോടി നഷ്ടമുണ്ടാക്കി എന്നാണു പരാതി. ആരോപണത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി കണ്ടെത്തി.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബാർ കോഴ കേസിൽ തുടരന്വേഷണം ആരംഭിക്കുന്നതിന് പുറമെ മാണിക്ക് തിരിച്ചടിയാകുന്നതാണ് കോഴി നികുതി വെട്ടിപ്പ് കേസിലെ എഫ്‌ഐആർ.