തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലൻസ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. വിജിലൻസ് അന്വേഷണം നേരിടുന്നയാളെ അനർട്ട് ഡയറക്ടറായി നിയമിച്ചെന്ന പരാതിയിലാണ് ഉത്തരവ്.

കോവളം എംഎൽഎ എം വിൻസന്റ് നൽകിയ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. സാമ്പത്തിക ക്രമക്കേട് കേസിൽ അന്വേഷണം നേരിടുന്ന ആർ.ഹരികുമാറിനെ മാനദണ്ഡങ്ങൾ പാലിക്കാതെ, മന്ത്രിയുടെ താത്പര്യ പ്രകാരം അനർട്ട് ഡയറക്ടറായി നിയമിച്ചുവെന്നാണ് പരാതി.

നിയമനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മുപ്പത് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് വിജിലൻസ് നിർദ്ദേശം.