- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധന; നടപടി പാലക്കാട് മെഡിക്കൽ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട്; എ പി അനിൽ കുമാറിനെതിരെയും അന്വേഷണം
തൃശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധനക്ക് ഉത്തരവ്. പാലക്കാട് മെഡിക്കൽ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ഉമ്മൻ ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കൊപ്പം മുൻ ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽ കുമാറിനെതിരെയും ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. പാലക്കാട് മെഡിക്കൽ കോളേജിലെ 133 നിയമനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുക. ഉമ്മൻ ചാണ്ടി എ.പി അനിൽ കുമാർ എന്നിവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. നേരത്തെ ഇതേ വിഷയത്തിൽ ഇവർ കുറ്റക്കാരല്ലെന്നാണ് റിപ്പോർട്ട് വന്നിരുന്നു. പാലക്കാട് സ്വദേശിയായ യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

തൃശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധനക്ക് ഉത്തരവ്. പാലക്കാട് മെഡിക്കൽ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ഉമ്മൻ ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഉമ്മൻ ചാണ്ടിക്കൊപ്പം മുൻ ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽ കുമാറിനെതിരെയും ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. പാലക്കാട് മെഡിക്കൽ കോളേജിലെ 133 നിയമനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുക.
ഉമ്മൻ ചാണ്ടി എ.പി അനിൽ കുമാർ എന്നിവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. നേരത്തെ ഇതേ വിഷയത്തിൽ ഇവർ കുറ്റക്കാരല്ലെന്നാണ് റിപ്പോർട്ട് വന്നിരുന്നു. പാലക്കാട് സ്വദേശിയായ യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

