മിഴകത്തിലെ സൂപ്പർ നായിക നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയും വിവാഹിതരായെന്ന് ഏറെ നാളായി പുറത്ത് വരുന്ന വാർത്തകളിലൊന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ പദവിയും ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായിക എന്ന സ്ഥാനവും നഷ്ട്ടപ്പെടാതിരിക്കാൻ താരങ്ങൾ വിവാഹക്കാര്യം അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും വാർത്ത വന്നിരുന്നു. കൂടാതെ ഇരുവരും ഒന്നിച്ചുള്ള ആഘോഷവേളകളുടെ ചിത്രങ്ങളും ഇടക്കിടെ പുറത്ത് വരാറുണ്ട്. അതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയം സിനിമാ ലോകത്തിനകത്തും പുറത്തും ഒരു പോലെ പാട്ടാണ്.

ഇപ്പോളിതാ വിഘ്‌നേഷുമൊന്നിച്ചുള്ള നയൻതാരയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിലെ ഹോട്ട് സെൻസേഷൻ. തന്റെ പ്രിയതമന്റെ ഹാപ്പി ബർത്ത് ഡേ ആഘോഷത്തിന് ശേഷം ഇരുവരും ന്യൂയോർക്കിൽ അവധിയാഘോഷിക്കുന്ന ചിത്രമാണിത്. നയൻതാര എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തത്..യുഎസിലെ ബ്രൂക്‌സിൻ ബ്രിഡ്ജിൽ നിന്നുള്ള സെൽഫിയാണിത്.

നയൻതാരയും വിഘ്‌നേഷ് ശിവനും തമ്മിൽ പ്രണയത്തിലാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും ഇരുവരും ഇതിന് സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ ഇരുവരുമിപ്പോൾ ചെന്നൈയിലെ ഏഴുംപൂരിൽ നയൻതാര വാങ്ങിയ പുതിയ വീട്ടിലാണ് താമസിക്കുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ നയൻസുമായി തനിക്കുള്ള അടുപ്പം തികച്ചും വ്യക്തിപരമാണെന്നല്ലാതെ കൂടുതലായൊന്നും വിഘ്‌നേഷ് പറഞ്ഞിരുന്നില്ല. വിജയ് ഉൾപ്പെടെ പല നായകന്മാരുമൊത്ത് അഭിനയിക്കാനുള്ള ഓഫർ നിരസിച്ച നയൻതാര ഇപ്പോൾ നായിക പ്രധാന്യമുള്ള ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കുന്നുള്ളു.

തമിഴിൽ കളക്ടറായി എത്തുന്ന അറം എന്ന സിനിമയാണ് നയൻസിന്റെ ഏറ്റവും പുതിയ ചിത്രം. മലയാളിയായ സുനുലക്ഷ്മി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.