ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച് വീണ്ടും നയൻതാര. പതിവ് പോലെ നയൻതാരയുടെ പ്രണയം തന്നെയാണ് പുതിയ ചർച്ചയായി വീണ്ടും ഗോസിപ്പുകളിൽ നിറയുന്നത്. ഇത്തവണ നയൻസിന്റെ കാമുകന്റെ സ്ഥാനത്ത് പുതിയ പേരാണെന്ന് മാത്രം. യുവ സംവിധായകൻ വിഘ്‌നേശ് ശിവനുമായി നയൻതാര പ്രണയത്തിലെന്നാണ് ചൂടൻ വാർത്തയായി ഇപ്പോൾ പ്രചരിക്കുന്നത്.

നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് പുതിയ പ്രണയ വാർത്ത പുറത്തുവന്നിരിക്കുന്നത്. പുതിയ കാമുകൻ വിഘ്‌നേശിന് നയൻസ് ഒരു വിലയേറിയ കാർ സമ്മാനമായി നൽകിയെന്നും, ഇരുവരും ചില സ്വകാര്യ യാത്രകൾ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അടുത്തിടെ നയൻതാര കേരളത്തിലെ തന്റെ വീട്ടിലേക്ക് വന്നിരുന്നു. കുടുംബാംഗങ്ങൾക്കൊക്കെ വിഘ്‌നേശിനെ പരിചയപ്പെടുത്തി കൊടുത്തു എന്നാണ് അറിയുന്നത്. അധികം വൈകാതെ ഇരുവരും വിവാഹിതരാകുമെന്നും വാർത്ത പ്രചരിക്കുന്നുണ്ട്.

ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് 29കാരനായ വിഘ്‌നേശ് വെള്ളിത്തിരയിലെത്തുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സാമിപ്യമറിയിച്ച വിഘ്‌നേശ് ഇപ്പോൾ നാനും റൗഡി താൻ എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ്. നയൻതാരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.