- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടും കൂളിങ് ഗ്ലാസും അണിഞ്ഞ് അലങ്കരിച്ച സൈക്കിൾ റിക്ഷയിൽ ഇരിക്കുന്ന വിജയ്; കീർത്തി സുരേഷ് നായികയാവുന്ന ഭൈരവ് പോസ്റ്ററെത്തി
ഇളയദളപതി വിജയുടെ അറുപതാം ചിത്രത്തിന് ഭൈരവാ എന്ന് പേരിട്ടു. കോട്ടുംകൂളിങ് ഗ്ലാസും അണിഞ്ഞ് അലങ്കരിച്ച് സൈക്കിൾ റിക്ഷയിൽ ഇരിക്കുന്ന വിജയുടെ ചിത്രത്തോട് കൂടിയ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറക്കി. വിജയ് തന്നെ നായകനായ അഴകിയ തമിഴ് മകൻ എന്ന സിനിമ സംവിധാനം ചെയ്ത ഭരതൻ ആണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. കീർത്തി സുരേഷ്, അപർണ വിനോദ് എന്നിവരാണ് നായികമാർ. എസ്.എ ചന്ദ്രശേഖറിന്റെ ടൂറിങ് ടാക്കീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാപ്രി ഘോഷും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ആർ കെ സുരേഷ്, ഡാനിയൻ ബാലാജി, സതിഷ്, മിമി ഗോപി, ഹരിഷ് ഉത്തമൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തമിഴിലെ നവനിര സിനിമകളിൽ സംഗീത സംവിധായകനായിരുന്ന സന്തോഷ് നാരായണനാണ് സംഗീതം. കബാലിക്ക് ശേഷം സന്തോഷ് നാരായണൻ ഒരുക്കുന്ന ഈണം എന്ന പ്രത്യേകതയും ഭൈരവാ എന്ന ചിത്രത്തിനുണ്ട്. വിജയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാരതി റെഡ്ഡിയാണ് നിർമ്മാണം. വിജയ് നായകനാകുന്ന അറുപതാമത്തെ ചിത്രം എന്ന നിലയിൽ ആഘോഷ റിലീസിനാണ് ഭൈരവാ തയ്യാറെടുക്കുന്നത് 2014 മുതൽ വി
ഇളയദളപതി വിജയുടെ അറുപതാം ചിത്രത്തിന് ഭൈരവാ എന്ന് പേരിട്ടു. കോട്ടുംകൂളിങ് ഗ്ലാസും അണിഞ്ഞ് അലങ്കരിച്ച് സൈക്കിൾ റിക്ഷയിൽ ഇരിക്കുന്ന വിജയുടെ ചിത്രത്തോട് കൂടിയ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറക്കി.
വിജയ് തന്നെ നായകനായ അഴകിയ തമിഴ് മകൻ എന്ന സിനിമ സംവിധാനം ചെയ്ത ഭരതൻ ആണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. കീർത്തി സുരേഷ്, അപർണ വിനോദ് എന്നിവരാണ് നായികമാർ. എസ്.എ ചന്ദ്രശേഖറിന്റെ ടൂറിങ് ടാക്കീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാപ്രി ഘോഷും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ആർ കെ സുരേഷ്, ഡാനിയൻ ബാലാജി, സതിഷ്, മിമി ഗോപി, ഹരിഷ് ഉത്തമൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
തമിഴിലെ നവനിര സിനിമകളിൽ സംഗീത സംവിധായകനായിരുന്ന സന്തോഷ് നാരായണനാണ് സംഗീതം. കബാലിക്ക് ശേഷം സന്തോഷ് നാരായണൻ ഒരുക്കുന്ന ഈണം എന്ന പ്രത്യേകതയും ഭൈരവാ എന്ന ചിത്രത്തിനുണ്ട്. വിജയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാരതി റെഡ്ഡിയാണ് നിർമ്മാണം.
വിജയ് നായകനാകുന്ന അറുപതാമത്തെ ചിത്രം എന്ന നിലയിൽ ആഘോഷ റിലീസിനാണ് ഭൈരവാ തയ്യാറെടുക്കുന്നത് 2014 മുതൽ വിജയ് 60 ഒരുക്കാൻ പത്ത് സംവിധായകരെ വിജയ് പരിഗണിച്ചിരുന്നു. തിരക്കഥ ഇഷ്ടപ്പെട്ടതിന് തുടർന്നാണ് ഭരതന് അവസരം ലഭിച്ചത്. എസ് ജെ സൂര്യ,സമുദ്രക്കനി, ഹരി, കാർത്തിക് സുബ്ബരാജ്, മോഹൻരാജ തുടങ്ങിയവരുടെ പ്രൊജക്ടുൾ വേണ്ടെന്ന് വച്ചാണ് വിജയ് ഭരതൻ ചിത്രത്തിൽ ജോയിൻ ചെയ്തത്. അജിത് നായകനായ വീരം എന്ന ചിത്രമൊരുക്കിയ നിർമ്മാതാക്കളാണ് വിജയാ പ്രൊഡക്ഷൻസ്.
വിജയ്യുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പക്കാ മാസ് മസാല ചിത്രമായാണ് ഭൈരവാ ഒരുങ്ങുന്നത് എന്നാണ് സൂചന.ആറ്റ്ലി ഒരുക്കിയ തെരിക്ക് ശേഷം വിജയ് നായകനായ ചിത്രവുമാണ് ഭൈരവാ. റെക്കോർഡ് തുകയ്ക്കാണ് കേരളത്തിൽ ഭൈരവാ വിറ്റുപോയത്. ആറ് കോടി അമ്പത് ലക്ഷം രൂപയ്ക്കാണ് ഇഫാർ ഇന്റർനാഷനൽ ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്. ഭൈരവായുടെ അവസാന ഷെഡ്യൂൾ പൊള്ളാച്ചിയിൽ ഉടൻ ആരംഭിക്കും. ഒക്ടോബറിൽ ചിത്രീകരണം പൂർത്തിയാകും.