- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകന്റെ മകളുടെ വിവാഹത്തിന് അപ്രതീക്ഷിത അതിഥിയായി വിജയിയും ഭാര്യയും; കോരിത്തരിച്ച് ആരാധകരും; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
പോണ്ടിച്ചേരി: ആരാധകന്റെ മകളുടെ വിവാഹത്തിന് അപ്രതീക്ഷിത അതിഥിയായി ഇളയ ധളപതി വിജയിയും ഭാര്യയും. താരത്തിന്റെ ഫാൻസ് അസോസിയേഷൻ ആയ വിജയ് മക്കൾ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറിയായ ബി.സി ആനന്ദിന്റെ മകളുടെ വിവാഹത്തിനാണ് താരദമ്പതികൾ എത്തിയത്. പോണ്ടിച്ചേരിയിലായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. വിജയിയുടെ സന്ദർശനം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ട്രെന്റായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് താരം എത്തിയതറിഞ്ഞ് വിവാഹ മണ്ഡപത്തിൽ ഒത്തുകൂടിയത്. ആരാധകർ നിറഞ്ഞതോടെ വേദിയിലെത്തിയ വിജയ്യും സംഗീതയും ഏറെ കഷ്ടപ്പെട്ടാണ് വരന്റെയും വധുവിന്റെയും അരികിലെത്തിയത്. നവ ദമ്പതികൾക്ക് സമ്മാനം കൈമാറിയ ശേഷം ഉടനെ തന്നെ ചടങ്ങുകൾക്ക് പ്രശ്നമുണ്ടാവാതിരിക്കാൻ വേദി വിട്ടു. 1 min video of #ThalapathyVIJAY and #SangeethaVijay #PondyWelcomesTHALAPATHY #Thalapathy #Vijay #ThalapathyAtPondy
പോണ്ടിച്ചേരി: ആരാധകന്റെ മകളുടെ വിവാഹത്തിന് അപ്രതീക്ഷിത അതിഥിയായി ഇളയ ധളപതി വിജയിയും ഭാര്യയും. താരത്തിന്റെ ഫാൻസ് അസോസിയേഷൻ ആയ വിജയ് മക്കൾ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറിയായ ബി.സി ആനന്ദിന്റെ മകളുടെ വിവാഹത്തിനാണ് താരദമ്പതികൾ എത്തിയത്.
പോണ്ടിച്ചേരിയിലായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. വിജയിയുടെ സന്ദർശനം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ട്രെന്റായി മാറിയിരിക്കുകയാണ്.
ആയിരക്കണക്കിന് ആളുകളാണ് താരം എത്തിയതറിഞ്ഞ് വിവാഹ മണ്ഡപത്തിൽ ഒത്തുകൂടിയത്. ആരാധകർ നിറഞ്ഞതോടെ വേദിയിലെത്തിയ വിജയ്യും സംഗീതയും ഏറെ കഷ്ടപ്പെട്ടാണ് വരന്റെയും വധുവിന്റെയും അരികിലെത്തിയത്. നവ ദമ്പതികൾക്ക് സമ്മാനം കൈമാറിയ ശേഷം ഉടനെ തന്നെ ചടങ്ങുകൾക്ക് പ്രശ്നമുണ്ടാവാതിരിക്കാൻ വേദി വിട്ടു.
1 min video of #ThalapathyVIJAY and #SangeethaVijay #PondyWelcomesTHALAPATHY #Thalapathy #Vijay #ThalapathyAtPondy