- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലിസിന് മുമ്പ് ചിത്രത്തിന്റെ ആദ്യ പത്ത് മിനിറ്റ് ഓൺലൈനിലൂടെ പുറത്ത് വിട്ട് അണിയറപ്രവർത്തകർ; പ്രചരണത്തിൽ വ്യത്യസ്തവഴിയുമായി വിജയ് ആന്റണി ചിത്രം സെയ്ത്താൻ
സിനിമാ രംഗത്ത് വ്യത്യസ്തതയുടെ കാലമാണ്. പ്രമോഷൻ പരിപാടികളിലൂടെയും ടീസറുകളിലൂടെയും പ്രേക്ഷകരെ തീയറ്ററിലേയ്ക്ക് ആകർഷിക്കാനാണ് എല്ലാ സിനിമയുടെയും അണിയറ പ്രവർത്തകരുടെ ശ്രമം. അത്തരമൊരു പ്രചരണത്തിന്റെ ഭാഗമായി ഏറെ വ്യത്യസ്തമായ മാർഗ്ഗം തേടിയിരിക്കുകയാണ് വിജയ് ആന്റണി ചിത്രം സെയ്ത്താൻ. ചിത്രത്തിന്റെ ആദ്യ 10 മിനിറ്റ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. സെയ്ത്താന്റെ ഈ ആദ്യ 10 മിനിറ്റ് കണ്ട ശേഷം ആരാധകർക്ക് തീരുമാനിക്കാം ചിത്രം കാണണോ വേണ്ടയോ എന്ന്. പ്രദീപ് കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന സെയ്ത്താന്റെ ആദ്യ 10 മിനിറ്റിൽ തന്നെ സസ്പെൻസുകൾ നിരവധിയാണ്. അതിനാൽ ആകാംഷയോടെ പ്രേഷകൻ തീയറ്ററിൽ എത്തുമെന്ന് ഉറപ്പ്. സൈക്കോളജിക്കൽ ത്രില്ലർ നോവൽ 'ദി ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റു'വിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫാത്തിമ വിജയ് ആന്റണി നിർമ്മിക്കുന്ന ചിത്രത്തിൽ അരുന്ധതി നായരാണ് നായിക. തമിഴിലും തെലുങ്കിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് ആന്റണിതമിഴിലും തെലുങ്കിലും വൻവിജയം നേടിയ 'പിച്ചൈക്കാരന്' ശേഷം വിജയ്
സിനിമാ രംഗത്ത് വ്യത്യസ്തതയുടെ കാലമാണ്. പ്രമോഷൻ പരിപാടികളിലൂടെയും ടീസറുകളിലൂടെയും പ്രേക്ഷകരെ തീയറ്ററിലേയ്ക്ക് ആകർഷിക്കാനാണ് എല്ലാ സിനിമയുടെയും അണിയറ പ്രവർത്തകരുടെ ശ്രമം. അത്തരമൊരു പ്രചരണത്തിന്റെ ഭാഗമായി ഏറെ വ്യത്യസ്തമായ മാർഗ്ഗം തേടിയിരിക്കുകയാണ് വിജയ് ആന്റണി ചിത്രം സെയ്ത്താൻ.
ചിത്രത്തിന്റെ ആദ്യ 10 മിനിറ്റ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. സെയ്ത്താന്റെ ഈ ആദ്യ 10 മിനിറ്റ് കണ്ട ശേഷം ആരാധകർക്ക് തീരുമാനിക്കാം ചിത്രം കാണണോ വേണ്ടയോ എന്ന്. പ്രദീപ് കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന സെയ്ത്താന്റെ ആദ്യ 10 മിനിറ്റിൽ തന്നെ സസ്പെൻസുകൾ നിരവധിയാണ്. അതിനാൽ ആകാംഷയോടെ പ്രേഷകൻ തീയറ്ററിൽ എത്തുമെന്ന് ഉറപ്പ്.
സൈക്കോളജിക്കൽ ത്രില്ലർ നോവൽ 'ദി ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റു'വിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫാത്തിമ വിജയ് ആന്റണി നിർമ്മിക്കുന്ന ചിത്രത്തിൽ അരുന്ധതി നായരാണ് നായിക. തമിഴിലും തെലുങ്കിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് ആന്റണിതമിഴിലും തെലുങ്കിലും വൻവിജയം നേടിയ 'പിച്ചൈക്കാരന്' ശേഷം
വിജയ് ആന്റണി നായകനാവുന്ന ചിത്രം കൂടിയാണ് സെയ്ത്താൻ.
സെപ്റ്റംബർ മധ്യത്തിൽ പുറത്തിറങ്ങിയ 'സെയ്ത്താൻ' ടീസറിന് വൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. 27 ലക്ഷം പേർ ഇതിനകം യുട്യൂബിൽ നിന്ന് ടീസർ കണ്ടിട്ടുണ്ട്.