- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില വിവരങ്ങൾ ബോധിപ്പിക്കാനുണ്ടെന്നും അതിജീവിതയുടെ സ്വകാര്യത ഉറപ്പാക്കാനായി കോടതി നടപടികൾ രഹസ്യമാക്കുന്നത് ഉചിതമാകുമെന്നും പ്രോസിക്യൂഷൻ; കോടതിക്ക് മുമ്പിലെത്തിയ വാദങ്ങൾ വിജയ് ബാബുവിന് തുണയാകുമോ? സിനിമാക്കാരന് മുൻകൂർ ജാമ്യം അനുവദിച്ചേക്കുമെന്ന വിലയിരുത്തൽ സജീവം; പ്രതിഭാഗം ആത്മവിശ്വാസത്തിൽ
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം കിട്ടിയേക്കുമെന്ന വിലയിരുത്തലിൽ പ്രതിഭാഗം. കേസിന്റെ നടപടിക്രമങ്ങൾ ഇന്നലെ രഹസ്യമായാണു നടത്തിയത്. നടിയെ പീഡിപ്പിച്ച കേസിലും ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിക്കുന്നത്.
ചില വിവരങ്ങൾ ബോധിപ്പിക്കാനുണ്ടെന്നും അതിജീവിതയുടെ സ്വകാര്യത ഉറപ്പാക്കാനായി കോടതി നടപടികൾ രഹസ്യമാക്കുന്നത് ഉചിതമാകുമെന്നും സർക്കാരിനുവേണ്ടി അഡീ. പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് അറിയിച്ചു. ഈ വിവരങ്ങൾ വിജയ് ബാബുവിന് ഗുണകരമാകുമെന്ന വലിയിരുത്തൽ പ്രതിഭാഗം അഭിഭാഷകർക്കുണ്ട്. അതീവ രഹസ്യമായി ഈ വിവരങ്ങൾ എന്തിന് കോടതിയെ അറിയിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. വിജയ് ബാബു നടിക്കെതിരെ നൽകിയ മൊഴിയാകാം ഇതെന്നാണ് വിലയിരുത്തൽ.
കോടതി ഇത് അനുവദിച്ചതോടെ കോടതി മുറിയിൽ നിന്ന് മറ്റ് അഭിഭാഷകർ ഉൾപ്പെടെ പുറത്തു പോയി. ഓൺലൈൻ സംവിധാനവും ഒഴിവാക്കിയാണു വാദം തുടർന്നത്. മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചതായി ആരോപിച്ചു നടി നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്. ഫേസ്‌ബുക് ലൈവിൽ എത്തി ഇരയുടെ പേരു വെളിപ്പെടുത്തിയതിനു മറ്റൊരു കേസും എടുത്തു. ഇതും ജാമ്യമില്ലാ കുറ്റമാണ്. അതുകൊണ്ട് തന്നെ വിജയ് ബാബുവിന് ജാമ്യം അനുവദിക്കുന്നത് നിയമപരമായ ചർച്ചകൾക്ക് വഴിവയ്ക്കും.
ഏപ്രിൽ 22നു കേസ് എടുത്തെങ്കിലും 24നു വിജയ് ബാബു ദുബായിലേക്കു പോയി. ഹർജി പരിഗണിച്ച കോടതി, വിജയ് ബാബുവിനു നാട്ടിൽ തിരിച്ചെത്താൻ അവസരം ഒരുക്കിയിരുന്നു. അറസ്റ്റിന് ഇടക്കാല വിലക്ക് ഏർപ്പെടുത്തിയാണ് ഇത്. അതിന് ശേഷം ചോദ്യം ചെയ്യലിന് വിജയ് ബാബു ഹാജരായി. ഇരയ്‌ക്കെതിരെ ചില രേഖകളും വാട്‌സാപ്പ് ചാറ്റുകളും നൽകി. ഫെയ്‌സ് ബുക്ക് ലൈവിൽ പറഞ്ഞ വസ്തുക്കളായിരുന്നു ഇത്.
വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ എതിർത്ത വിജയ് ബാബു കോടതി നിർദ്ദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.
സിനിമയിൽ അവസര0 നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ, ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നി4ദ്ദേശപ്രകാരമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഏപ്രിൽ 22ന് ആണ് നടി പരാതി നൽകിയത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാർട്ട്‌മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഇതിനുപിന്നാലെ ഫേസ്‌ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു ലൈവിൽ ആരോപിച്ചു.
തുടർന്ന് ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടന്നു. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ജോർജിയയിലേക്കും വിജയ് ബാബു കടന്നിരുന്നു. പിന്നീട് ദുബായിലേക്ക് തിരിച്ചെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നടൻ സൈജുകുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വിജയ്ബാബു ഒളിവിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് കൈമാറിയതിനാണ് പൊലീസ് നടനെ ചോദ്യം ചെയ്തത്. ക്രെഡിറ്റ് കാർഡ് കൈമാറുമ്പോൾ ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നായിരുന്നു സൈജു കുറുപ്പ് മൊഴി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ