- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണത്തിൽനിന്ന് നായകവേഷത്തിലെത്തി വിജയ് ബാബു; സസ്‌പെൻസ് ത്രില്ലർ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ കേട്ട് അഭിനയിക്കാൻ സമ്മതിച്ച് പ്രമുഖ നിർമ്മാതാവ്; 45 സെക്കൻഡ്സിനു പിന്നിൽ ദീപക് എസ് ജെയ്യും
മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവും നടനുമായ വിജയ് ബാബു ഹ്രസ്വചിത്രത്തിൽ നായകനായി എത്തുന്നു.അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം പുതുമുഖ സംവിധായകനായ ദീപക് എസ് ജെയ്യുമായി ചേർന്നാണ് വിജയ് ബാബു പുതിയ ചുവട്വയ്‌പ്പ് നടത്തുന്നത്. 45 സെക്കൻഡ്‌സ് എന്നാണ് ഹ്രസ്വചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഈ മാസം അവസാനത്തോടെ ഹ്രസ്വചിത്രത്തിന്റ ചിത്രീകരണം നടക്കും മലയാളത്തിൽ നിരവധി സിനിമകൾ നിർമ്മിക്കുകയും പുതുമുഖപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിജയ് ബാബുവിനെ ആകർഷിച്ചത് 45 സെക്കൻഡ്‌സിന്റെ തിരക്കഥയാണ്. തിരക്കഥ വളരെ ആകർഷകമായതാണ് വിജയ് ബാബു ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിന് പിന്നിൽ എന്നാണ് വിവരം. സസ്‌പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു ഹ്രസ്വചിത്രമായിരിക്കും 45 സെക്കൻഡ്‌സ് എന്നാണ് അണിയറപ്രവർത്തകരുടെ വാദം.അരുൺ രാജ്, ദീപക് എസ് ജെയ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ദീപക് എസ് ജെയ് തിരുവനന്തപുരം സ്വദേശിയും ടെക്‌നോപാർക്കിലെ സ്വകാര്യ കമ്പനി
മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവും നടനുമായ വിജയ് ബാബു ഹ്രസ്വചിത്രത്തിൽ നായകനായി എത്തുന്നു.അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം പുതുമുഖ സംവിധായകനായ ദീപക് എസ് ജെയ്യുമായി ചേർന്നാണ് വിജയ് ബാബു പുതിയ ചുവട്വയ്‌പ്പ് നടത്തുന്നത്. 45 സെക്കൻഡ്‌സ് എന്നാണ് ഹ്രസ്വചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഈ മാസം അവസാനത്തോടെ ഹ്രസ്വചിത്രത്തിന്റ ചിത്രീകരണം നടക്കും
മലയാളത്തിൽ നിരവധി സിനിമകൾ നിർമ്മിക്കുകയും പുതുമുഖപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിജയ് ബാബുവിനെ ആകർഷിച്ചത് 45 സെക്കൻഡ്‌സിന്റെ തിരക്കഥയാണ്. തിരക്കഥ വളരെ ആകർഷകമായതാണ് വിജയ് ബാബു ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിന് പിന്നിൽ എന്നാണ് വിവരം.
സസ്‌പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു ഹ്രസ്വചിത്രമായിരിക്കും 45 സെക്കൻഡ്‌സ് എന്നാണ് അണിയറപ്രവർത്തകരുടെ വാദം.അരുൺ രാജ്, ദീപക് എസ് ജെയ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ദീപക് എസ് ജെയ് തിരുവനന്തപുരം സ്വദേശിയും ടെക്‌നോപാർക്കിലെ സ്വകാര്യ കമ്പനിയിലെ സീനിയർ ഗ്രാഫിക് ഡിസൈനറുമാണ്
നിരവധി ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് ആൽബങ്ങളിലും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് സംവിധായകനായ ദീപക് എസ് ജെയ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് ബാബുവിനെ കൂടാതെ ഉമാനായർ, സജീഷ് നമ്പ്യാർ, സുബിത്ത് ബാബു, അഭിമന്യു, അശ്വതി പിള്ള, ഡിക്‌സൺ, ബേബി കെസിയ, വരുൺ ചന്ദ്രൻ എന്നിവരും ഹ്രസ്വചിത്രത്തിൽ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകും.
നിർമ്മാണം: ഗ്രാവിറ്റി ക്രീഷൻസ്,സൈലന്റ് മേക്കേഴ്‌സ്, ക്യാമറ: ടോബിൻ തോമസ്. എഡിറ്റിങ്: അപ്പു ഭട്ടതിരി, പ്രൊഡക്ഷൻ കൺട്രോളർ: ഉണ്ണി ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ: ശിവപ്രസാദ് പിആർഒ : സുനിൽ അരുമാനൂർ.