- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുമുഖ നടിയെ ബലാൽസംഗം ചെയ്തെന്ന കേസ്; വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി; ചോദ്യം ചെയ്യൽ അഞ്ചുദിവസം പിന്നിട്ടു
കൊച്ചി: പുതുമുഖ യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ എത്തിച്ച് തെളിവെടുത്തു. ഈ ഫ്ളാറ്റിൽ വച്ച് നടൻ തന്നെ പീഡിപ്പിച്ചതായി നടി ആരോപിച്ചിരുന്നു. കൊച്ചി സൗത്ത് പൊലീസ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്രതിയെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ അഞ്ചാം ദിവസവും തുടർന്നു. ഹൈക്കോടതി നിർദേശപ്രകാരം രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയായിരുന്നു ചോദ്യം ചെയ്യൽ.തിങ്കളാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പനമ്പള്ളി നഗറിലെ ഫ്ളാറ്റിലും നഗരത്തിലെ ആഡംബര ഹോട്ടലിലും കഴിഞ്ഞ ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഞായറാഴ്ച വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്.
വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ പൊലീസ് അടുത്തദിവസം സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നുണ്ട്. ഈ ഘട്ടത്തിൽ കൂടുതൽ തെളിവുകൾ സുപ്രീംകോടതിക്ക് മുന്നിൽ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തിയത്. കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ചും നേരത്ത തെളിവെടുത്തിരുന്നു.
പീഡനം നടന്ന ദിവസം ഫ്ളാറ്റുകളിൽ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, ടവർ ലൊക്കേഷൻ എന്നിവ അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരുകയാണ്. മൂന്നാം തിയതി വരെ പൊലീസിന് മുന്നിൽ വിജയ് ബാബു ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതിനുള്ളിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനാണ് പൊലീസ് ശ്രമം.
മറുനാടന് മലയാളി ബ്യൂറോ