- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ തമ്മിൽ അര മണിക്കൂർ ഇരുന്നാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു; പക്ഷെ ആ അര മണിക്കൂർ കിട്ടാൻ വേണ്ടി നമ്മുടെ സുഹൃത്ത് ബന്ധം ഇഷ്ടമല്ലാത്ത ആളുകൾ സമ്മതിച്ചില്ല; സാന്ദ്ര വീണ്ടും എന്റർടൈമെന്റ് രംഗത്തേക്ക് വരുകയാണങ്കിൽ ഫുൾ സപ്പോർട്ട് കൊടുക്കും; വിജയ് ബാബു മറുനാടനോട്
കൊച്ചി: പുതുമുഖ താരങ്ങളെ മാത്രം മുൻനിർത്തി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് വെള്ളിയാഴ്ച പുറത്തിറങ്ങും. ഈ സിനിമയുടെ തിരക്കകുകൾക്കിടയിലാണ് നിർമ്മാതാവും നടനുമായ വിജയ് ബാബു മറുനാടൻ മലയാളിയോട് മനസ്സു തുറന്നത്. തന്റെ ബിസിനസ് പങ്കാളിയായിരുന്ന സാന്ദ്രാ തോമസുമായുള്ള വേർപിരിയലുൾപ്പെടെയുള്ള കാര്യങ്ങളിൽ വിജയ് ബാബു പരസ്യ പ്രതികരണത്തിന് തയ്യാറായി. എല്ലാ മറന്ന് അങ്കമാലി ഡയറീസിന്റെ ആവേശത്തിലാണ് വിജയ് ബാബു ഇപ്പോൾ അഭിനയേതാക്കളും പിന്നണി പ്രവർത്തകരുമടക്കം നൂറിലധികം നവാഗതരാണ് ചിത്രത്തിലുള്ളത്. ഇതിനോടകം തന്നെ ചിത്രത്തിലെ പാട്ടുകൾ വിത്യസ്തതകൊണ്ട് ശ്രദ്ധേയമായിട്ടുണ്ട്. നടനും കൂടിയായ ചെമ്പൻ വിനോദ് ആദ്യമായി സിനിമയ്ക്ക് വേണ്ടി കഥയെഴുതുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളത്തിൽ ഒട്ടേറെ പുതുമകൾ നിറഞ്ഞ ചിത്രങ്ങൾ സമ്മാനിച്ച ഫ്രൈഡേ ഫിലീം ഹൗസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി നിർമ്മാതാവും നടനുമായ വിജയ് ബാബു മറുനാടൻ മലയാളിക്കൊപ്പം... പുതിയൊരു ചിത്രം അങ്കമാലി ഡയ
കൊച്ചി: പുതുമുഖ താരങ്ങളെ മാത്രം മുൻനിർത്തി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് വെള്ളിയാഴ്ച പുറത്തിറങ്ങും. ഈ സിനിമയുടെ തിരക്കകുകൾക്കിടയിലാണ് നിർമ്മാതാവും നടനുമായ വിജയ് ബാബു മറുനാടൻ മലയാളിയോട് മനസ്സു തുറന്നത്. തന്റെ ബിസിനസ് പങ്കാളിയായിരുന്ന സാന്ദ്രാ തോമസുമായുള്ള വേർപിരിയലുൾപ്പെടെയുള്ള കാര്യങ്ങളിൽ വിജയ് ബാബു പരസ്യ പ്രതികരണത്തിന് തയ്യാറായി. എല്ലാ മറന്ന് അങ്കമാലി ഡയറീസിന്റെ ആവേശത്തിലാണ് വിജയ് ബാബു ഇപ്പോൾ
അഭിനയേതാക്കളും പിന്നണി പ്രവർത്തകരുമടക്കം നൂറിലധികം നവാഗതരാണ് ചിത്രത്തിലുള്ളത്. ഇതിനോടകം തന്നെ ചിത്രത്തിലെ പാട്ടുകൾ വിത്യസ്തതകൊണ്ട് ശ്രദ്ധേയമായിട്ടുണ്ട്. നടനും കൂടിയായ ചെമ്പൻ വിനോദ് ആദ്യമായി സിനിമയ്ക്ക് വേണ്ടി കഥയെഴുതുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളത്തിൽ ഒട്ടേറെ പുതുമകൾ നിറഞ്ഞ ചിത്രങ്ങൾ സമ്മാനിച്ച ഫ്രൈഡേ ഫിലീം ഹൗസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി നിർമ്മാതാവും നടനുമായ വിജയ് ബാബു മറുനാടൻ മലയാളിക്കൊപ്പം...
പുതിയൊരു ചിത്രം അങ്കമാലി ഡയറീസ് വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ് എന്തൊക്കെയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ...?
വലിയ പ്രതീക്ഷകളാണ്. 86 പുതുമുഖങ്ങളെ ഒരുമിപ്പിച്ച് അഭിനയിപ്പിക്കുന്ന ഒരു സിനിമ, സിനിമ സമരത്തിന് ശേഷം ഒട്ടേറെ സിനിമകൾ ഒന്നിച്ച് ഇറങ്ങുന്ന കാലത്ത് റിലീസ് ചെയ്യുക എന്നത് വലിയ ടെൻഷനാണ്. ഫ്രൈഡേയുടെ ഇതുവരെയുള്ള ഒരു പറ്റേൺ പുതുമുഖങ്ങൾക്ക് ഒട്ടേറെ അവസരം നൽകുന്നതാണ്. ഏഴ് സിനിമകളും നവാഗത സംവിധായകരാണ് സംവിധാനം ചെയ്തത്. അതിൽ അവറേജ് വച്ച് നോക്കുകയാണെങ്കിൽ ഒരാളൊഴികെ എല്ലാവരും 25 വയസ്സിന് താഴെ പ്രായമുള്ളവരും. അതിൽ നിന്നെല്ലാം തീർത്തും വിത്യസ്തമാണ് അങ്കമാലി ഡയറീസ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം, ഷമീർ മുഹമ്മദ് എഡിറ്റർ, ഗിരീഷ് ഗംഗാധരൻ ക്യാമറ തുടങ്ങിയ വൈബ്രന്റായ ആളുകളുടെ ഗ്രൂപ്പിലൂടെ 100 ലധികം ആർട്ടിസ്റ്റുകളെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവരുകയാണ്. ഇതുവരെ ഒരു ഡയലോഗ് പോലും പറയാത്ത, അല്ലെങ്കിൽ ക്യാമറ നേരിൽ കണ്ടിട്ടില്ലാത്ത, വലിയ റോളുകളൊന്നും ചെയ്ത് ശീലമില്ലാത്ത ആളുകളാണ് ഭൂരിഭാഗവും. അതിൽ മിക്കവരും ആലുവ മുതൽ ചാലക്കുടി വരെയുള്ള ഭാഗങ്ങളിൽ നിന്നുള്ളവരും. പരിശീലനം ലഭിച്ച നാടക അഭിനയേതാക്കളുണ്ട്. കുറേ അളുകളെ ലിജോ തന്നെയാണ് കണ്ടെത്തിയത്.
ചെമ്പൻ വിനോദാണ് തിരക്കഥ. അങ്കമാലിക്കാരാണ് ചെമ്പനും ലിജോയുമെല്ലാം. അവർക്ക് വളരെ പരിചിതമായ ഒരു സംസ്‌ക്കാരവും, ഭാഷാ ശൈലിയുമാണ് ചിത്രത്തിൽ. അതായത് അങ്കമാലിയുടെ സംസ്‌ക്കാരവും ഭാഷയും എല്ലാം ഒരു പടിപ്പും തൊങ്ങലുമില്ലാതെ വളരെ കൃത്യതയോടെയാണ് ചിത്രീകരിച്ചിരിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകയെന്നത് മെയിൽ ആർട്ടിസ്റ്റാണെങ്കിലും, ഫീ മെയിൽ ആർട്ടിസ്റ്റാണെങ്കിലും മേക്കപ്പ ഇല്ല. ഭൂരിഭാഗവും അങ്കമാലിയിലെ ലൊക്കേഷൻസ് തന്നെയാണ് സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. മാർക്കറ്റും തീയ്യറ്ററും, പൊലീസ് സ്റ്റേഷനും, ടൗണുമെല്ലാം റിയലാണ്. തൊണ്ണൂറ് ശതമാനവും റിയലായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ റിയൽ ലൊക്കേഷനിൽ നിന്നുള്ള , റിയൽ കൾച്ചറുകൾ പകർത്തിയ ഒരു റിയൽ ഫിലീം ആയിരിക്കും അങ്കമാലി ഡയറീസ്.
ഇതുവരെയുള്ള ഫ്രൈഡേ ഫിലീംസിന്റെ ചിത്രങ്ങളിൽ നിർമ്മാണം സാന്ദ്രാ തോമസ് എന്നാണ്, പക്ഷെ ഈ ചിത്രത്തിൽ വിജയ് ബാബു എന്നും. ഇതിനെ എങ്ങനെയാണ് നോക്കികാണുന്നത്. ..?
സാന്ദ്രയും ഞാനുമാണ് ഇതുവരെയുള്ള എല്ലാ ചിത്രങ്ങളും ചെയ്തിട്ടുള്ളത്. സാന്ദ്ര എന്റെ അടുത്ത സുഹൃത്താണ്. ഇന്നും ഏറ്റവും അടുത്ത സുഹൃത്താണ്. ചില അഭിപ്രായ വിത്യാസങ്ങളിൽ ഞങ്ങൾക്ക് ബിസിനസിൽ പിരിയേണ്ടതായിട്ട് വന്നു. ഫ്രൈഡേ ഫിലീം ഹൗസ് എന്ന സ്ഥാപനം ഞാൻ ഒറ്റയ്ക്ക് നടത്തുകയാണിപ്പോൾ. ഇതിന്റെ പ്രാരംഭ ഘട്ടങ്ങളിൽ സാന്ദ്രയും ഉൾപ്പെട്ടിരുന്നു. സ്റ്റോറിയിലും, സ്‌ക്രിപ്റ്റിംങിലുമെല്ലാം സാന്ദ്ര ഉൾപ്പെട്ടിരുന്നു. ഇപ്പോൾ സാന്ദ്ര വിവാഹിതയാണ്. വേറൊരു സ്ഥലത്താണ് താമസിക്കുന്നത്. കുറച്ച് നാൾ കുടുംബ ജീവിതവുമായി കഴിയാൻ പോകുന്നവെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഞാനിത് ഒറ്റയ്ക്ക് ചെയ്തു. അതേ ടീമിനെ തന്നൊയാണ് ഉപയോഗിച്ചത്. ഇപ്പോളും സാന്ദ്ര ഞങ്ങളുടെ ടീമുമായി സഹകരിക്കുന്നുണ്ട്. സാന്ദ്രയുടെ ഉപദേശങ്ങളെടുക്കുന്നുണ്ട്. പേര് മാത്രം വിജയ് ബാബു എന്ന് പോകുന്നു. ഇനിയങ്ങോട്ടുള്ള എല്ലാം സിനിമകളും എന്റെ മാത്രം പേരിവലാവും ഉണ്ടാവുക.
സാന്ദ്രാ തോമസ്- വിജയ് ബാബു വഴക്കിനെപ്പറ്റി പല ഗോസിപ്പ്സും ഉണ്ടായിരുന്നു. എന്താണ് സത്യം...?
ചെറിയ വഴക്കുകളും മറ്റും ഉണ്ടാവുക എന്നത് ഏതൊരു മനുഷ്യന്റേയും ജീവിതത്തിൽ സ്വഭാവികമാണ്. പക്ഷെ നിർഭാഗ്യവച്ചാൽ സിനിമ, രാഷ്ട്രീയം, സ്പോഴ്സ് ഇങ്ങനെയുള്ള അറിയപ്പെടുന്ന ആൾക്കാരുടെ മുഖം ഉള്ള എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ, അത് ഏറ്റെടുത്ത് വലിയ പ്രശ്നം ആക്കിമാറ്റുന്നത് സ്വഭാവികമാണ്. ഞങ്ങൾ അതിൽ ഒരുപാട് വിഷമിച്ചു. രണ്ട് ദിവസം ഉണ്ടായ ഒരു ചെറിയ വഴക്ക്, ഞങ്ങളുടെ സ്നേഹ ബന്ധം, സുഹൃത്ത് ബന്ധം ഇഷ്ടമല്ലാത്ത ചില ആളുകൾ, പ്രത്യേകിച്ച് ഒരു കാര്യം എന്താണെന്ന് വച്ചാൽ കല്ല്യാണം കഴിച്ച ഒരു പെൺകുട്ടിയുമായി പണ്ടത്തെപ്പോലെ പ്രണ്ട്സായി എപ്പോഴുമെപ്പോഴും സംസാരിക്കാൻ പറ്റില്ല. ആ അവസരം മുതലെടുത്ത് അവിടെ കുറച്ച് ഏഷണി പറയുക, ഇവിടെ കുറച്ച് ഏഷണി പറയുക, അങ്ങനെ രണ്ട് ദിവസം ഉണ്ടായ ചെറിയൊരു പ്രശ്നം വലിയ സീനാക്കി അവതരിപ്പിക്കുന്നു. പക്ഷെ ഞങ്ങളത് റിയലൈസ് ചെയ്തപ്പോൾ രണ്ട് ദിവസം കഴിഞ്ഞുപോയി എന്ന് മാത്രം. പിന്നെ ഭാവിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ ഒരു വലിയ ഇഷ്യൂ ആയി മാറേണ്ടെന്ന് വച്ച് ഞങ്ങൾ തന്നെ എടുത്ത തീരുമാനമാണ് നിർമ്മാണ രംഗത്തെ ഈ വേർപിരിയൽ. നമ്മളുപോലും പ്രതീക്ഷിക്കാത്ത രീതിയിൽ മാദ്ധ്യമങ്ങൾ അതിനെ പർവതീകരിച്ചു. ജസ്റ്റ് ടു ഡേയ്സ് ഇഷ്യു. അതെല്ലാം കഴിഞ്ഞു. ഇനിയെങ്കിലും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അജു വർഗ്ഗീസ് മധ്യസ്ഥൻ ആയി എന്ന ഗോസിപ്പിന് എന്തെങ്കിലും അടിസ്ഥാനം....?
ചുമ്മ.... അജു നമ്മുടെ ഒരു സുഹൃത്താണ്. അജുവിനെപ്പോലെ നമ്മുക്ക് മുപ്പതോ നാൽപ്പതോ ക്ലോസ്സ് ഫ്രണ്ട്സ് ഉണ്ട്. എല്ലാവർക്കും വിഷമമുണ്ടായിരുന്നു ഇങ്ങനെയൊരു വിഷയം കണ്ടപ്പോൾ.. എന്റെ ഫോൺ ഓഫ് ചെയ്യേണ്ടതായിട്ട് വന്നു. കാരണം, അൺ ലിമിറ്റഡായി കോൾസ് വന്നുകൊണ്ടിരിക്കുന്നു. അജു മാത്രമല്ല, ഒരുപാട് പേർ എന്നോടും സാന്ദ്രയോടും വിഷയം തീർക്കേണ്ടേ എന്ന് ചോദിച്ചിട്ടുണ്ട്. തീർക്കാനുള്ള ഒരു അവസരം കിട്ടേണ്ടേ..? ഇത് തീർത്തത് മറ്റാരുമല്ല. ഞങ്ങൾ തന്നെയാണ് പരസ്പരം പറഞ്ഞ് വിഷയങ്ങൾ തീർത്തത്. നാളെ സാന്ദ്ര വീണ്ടും എന്റർടൈമെന്റ് രംഗത്തേക്ക് വരുകയാണങ്കിൽ അതിന്റെ ഫുൾ സപ്പോർട്ട് ഞാൻ കൊടുക്കും. അല്ലാത്തെ ഒരാള് മീഡിയേറ്ററായി തീർത്തു എന്നില്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ഒരാളുടേയും മീഡിയേഷൻ ആവശ്യം ഇല്ല. ഞങ്ങൾ തമ്മിൽ അര മണിക്കൂർ ഇരുന്നാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ആ അര മണിക്കൂർ കിട്ടാൻ വേണ്ടി നമ്മുടെ സുഹൃത്ത് ബന്ധം ഇഷ്ടമല്ലാത്ത, ആളുകൾ സമ്മതിച്ചില്ല എന്നതാണ് അതിന്റെ പ്രധാന വിഷയം. അതിന്റെ അടുത്ത ദിവസം തന്നെ ഇരുന്ന് പ്രശ്നങ്ങൾ തീർത്തു.
ഇനി സാന്ദ്ര തോമസ്- വിജയ് ബാബു ടീമിന്റെ ചിത്രം പ്രതീക്ഷിക്കാമോ..?
മുൻകൂറായി ഒന്നും പറയാൻ പറ്റില്ലല്ലോ.. (ചിരിയോടെ) നമ്മുക്ക് നോക്കാം..
അങ്കമാലി ഡയറീസിൽ മുഴുവനായും പുതുമുഖങ്ങളെ ഉൾപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നില്ലേ..?
മാർച്ച് മൂന്നിനാണ് ചിത്രം തീയ്യറ്ററുകളിൽ എത്തുന്നത്. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ഫ്രൈഡേ ഫിലീംസിന്റെ ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നാണ് ഈ സിനിമ. നല്ല കണ്ടന്റും നല്ല ഡിസ്ട്രീബൂഷനും ഉണ്ടെങ്കിൽ നല്ല സിനിമകൾ വിജയിക്കും എന്ന് മലയാള സിനിമ കുറച്ച് നാളായി തെളിയിച്ചുതരുകയാണ്. ആനന്ദം, കട്ടപ്പനയിലെ റിത്വിക് റോഷൻ ഇവയൊക്കെ വലിയ ആർട്ടിസ്റ്റുകളില്ലാതെ വന്ന കൊച്ചു സിനിമകളാണ്. അതുപോലെ തന്നെ വേറൊരു പാറ്റേണിൽ ചെയ്തിരിക്കുന്ന ഒരു കൊച്ചു സിനിമയാണ് അങ്കമാലി ഡയറീസ്. ഒരു മുഴുനീള എന്റെർ ടൈനറായിരിക്കും. യൂത്ത് ഓഡിയൻസ് എന്തായാലും സിനിമയെ നെഞ്ചേറ്റുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. എല്ലാത്തരം എന്റെർ ടൈന്മെന്റ് ചേരുവകളും ചേർത്ത് ഇറക്കുന്ന സിനിമയാണ്.
സിനിമയുടെ കഥയെക്കുറിച്ച്....?
സിനിമയെന്ന് പറയുന്നത് അങ്കമാലിയിലെ കൾച്ചറാണ്. അങ്കമാലിക്ക് കുറേ പ്രിത്യേകതകളുണ്ട്. ഒരുപാട് പോർക്ക് ഫാംസ് ഒള്ള സ്ഥലമാണ്. ഫുഡിനും പ്രത്യേകതയുണ്ട്. എൻപത്, തൊണ്ണൂറ് ശതമാനം ആളുകളും നോൺ വെജാണ്. പിന്നെ ഒരു പ്രത്യേക സ്ലാങ് ഒള്ള സ്ഥലമാണ്. അപ്പം അങ്കമാലി എന്ന് പറയുന്ന സ്ഥലത്തിന്റെ കൾച്ചറ് റിയൽ ആയി ഈ സിനിമയിൽ കാണാം. അവിടെ താമസിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ ജീവതത്തിലെ ചില മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ്, അവരുടെ ഒരു ഡയറിയുണ്ട്. അവരുടെ ലൈഫ്, ചെറുപ്പകാലത്ത് മുതൽ ഇന്നത്തെ അവരുടെ അവസ്ഥ വരെയുള്ള അവരുടെ ഒരു ലൈഫ് ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രേമമുണ്ട്. വഴക്കുകളുണ്ട്. സ്നേഹമുണ്ട്, ബന്ധങ്ങളുടെ വില പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ നമ്മുടെയെല്ലാം ജീവിതത്തിൽ എന്തെല്ലാമുണ്ടാകുമമോ, അതെല്ലാം അങ്കമാലി എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ അവതരപ്പിക്കുന്ന കൊച്ചു സിനിമയാണ് അങ്കമാലി ഡയറീസ്.
എന്തൊക്കെയാണ് ഫ്രൈഡേ ഫിലീം ഹൗസിന്റെ മറ്റ് പ്ലാനുകൾ...?
ഫ്രൈഡേ ഫിലീം ഹൗസ് കഴിഞ്ഞ വർഷം മുത്ത് ഖൗ മാത്രമാണ് ചെയ്തത്. പിന്നെ സാന്ദ്രയുടെ കല്ല്യാണവുമായി ബന്ധപ്പെട്ട് കുറച്ച് തിരക്കായിരുന്നു. ഈ വർഷം അഗ്രസ്സീവ് ആയിട്ട് സ്റ്റാർട്ട് ചെയ്തിരിക്കുകയാണ്. അങ്കമാലി ഡയറീസ് കഴിഞ്ഞ മൂന്ന് പ്രോജക്ടുകളുടെ ഡിസ്‌ക്കഷൻ കഴിഞ്ഞു. അതില് പ്രധാനം, ആടിന്റെ രണ്ടാം ഭാഗമാണ്. ആ സിനിമ കാണാതെ തന്നെ മോശം എന്ന് എഴുതിയ ആളുകൾ തന്നെ ടീവിയിൽ കണ്ട് നല്ലതെന്ന് അഭിപ്രായം പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷമായിട്ട് അതിന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള പ്ലാനിങ്ങിലായിരുന്നു. ഇപ്പോൾ അതിനൊരു ലീഡ് കിട്ടി. പിന്നീട് ഷാജി പാപ്പനെ ചെയ്ത ജയസൂര്യയെ കണ്ടു. ജൂലൈയിൽ വർക്ക് ആരംഭിച്ച് അടുത്ത ക്രസ്തുമസിന് പുറത്തിറക്കാനാണ് ആലോചിക്കുന്നത്. അതുപോലെ തന്നെ മങ്കിപ്പെൻ രണ്ടാം ഭാഗം ചെയ്യാനുള്ള പ്രോജക്ടും ഉണ്ട്. റോജിൻ സംവിധാനം ചെയ്യുന്ന ഒരു പടത്തിന്റെ ചർച്ച നടക്കുന്നുണ്ട്. മുത്ത ഖൗവിന്റെ സംവിധായകൻ വിമ്പിൻ ദാസുമായി ഒരു ഡിസ്‌ക്കഷൻ നടക്കുകയാണ്.
മമ്മൂട്ടിയുമായിട്ടൊരു ചിത്രം എന്റെ ഒരു ഡ്രീം ആണ്. ലിജോ ജോസ് പല്ലിശ്ശേരിയുമായി മമ്മൂക്കയുടെ ഒരു ചിത്രം കഴിഞ്ഞ വർഷം പ്ലാൻ ചെയ്തിരുന്നു. ലൊക്കേഷൻ കിട്ടാത്തതുകൊണ്ട് കുറച്ച് നാളത്തേക്ക് മാറ്റി വച്ചതാണ്. അതിന്റെ ചർച്ച വീണ്ടും ആരംഭിക്കാനുള്ള സാധ്യതയുണ്ട്. വ്യാസൻ സംവിധാനം ചെയ്യുന്ന അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലാണ് ഇനി പുറത്തിറങ്ങാനുള്ള ഞാൻ അഭിനയിച്ച ചിത്രം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയർഫുൾ ഈ മാസം റിലീസ് ചെയ്യും. ലിയോ ദദ്ദേവസ് സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസൻ ചിത്രമായ ഞാൻ സിനിമക്കാരൻ എന്ന ചിത്രമാണ് ഇനി തുടങ്ങേണ്ടത്. മറ്റ് ചില ചിത്രങ്ങളുടെ ചർച്ചകളും നടക്കുകയാണ്.