ദുൽഖർ സൽമാൻ അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കൊമ്രേഡ് ഇൻ അമേരിക്ക് തെലുങ്കിലേക്കും. ഭാരത് കമ്മയാണ് ചിത്രം തെലുങ്കിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഡിയർ കൊമ്രേഡ് എന്നാണ് തെലുങ്കിൽ ചിത്രത്തിന്റെ പേര്.

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളികളുടെയും മനം കവർന്ന് വിജയ് ദേവരയാണ് ചിത്രത്തിൽ ദുൽഖറിന്റെ വേഷം ചെയ്യുന്നത്. സൗബിൻ ഷാഹിർ, കാർത്തിക മുരളീധരൻ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു ജോസഫ്, ചാന്ദ്‌നി ശ്രീധരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ മറ്റ് താരങ്ങളെ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.