- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴയില വെട്ടി വീട്ടുകാരോട് കാത്തിരിക്കാൻ പറഞ്ഞിട്ട് അണ്ണന്റെ പടം തടയാൻ വാ; അടിയെന്ന് കേട്ടൽ ഓടുന്ന ഊത്തന്മാർ ആണോ തടയാൻ വരുന്നത്; ഭൈരവായുടെ റിലീസിങ് തടയുമെന്നു പ്രഖ്യാപിച്ച ഡീൻ കുര്യാക്കോസിന് വിജയ് ആരാധകരുടെ പൊങ്കാല
തിരുവനന്തപുരം: വിജയ് ചിത്രം ഭൈരവയുടെ പ്രദർശനം തടയുമെന്നു പ്രഖ്യാപിച്ച യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെതിരെ ആരാധകരുടെ പ്രതിഷേധം. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലടക്കം പൊങ്കാലയിട്ടുകൊണ്ടാണ് വിജയ് ആരാധകർ പ്രതിഷേധിച്ചത്. വാഴയില വെട്ടി വീട്ടുകാരോട് കാത്തിരിക്കാൻ പറഞ്ഞിട്ട് വേണം അണ്ണന്റെ പടം തടയാൻ വരാൻ, ഊത്തന്മാരുടെ അവസാന വരവായിരിക്കും അത്. അടിയെന്ന് കേട്ടൽ ഓടുന്ന ഊത്തന്മാർ ആണോ ഇവിടെ തടയാൻ വരുന്നത്, നിന്റെയൊക്കെ പാർട്ടി അനുകൂലികൾ ആയ വിജയ് ഫാൻസിന്റെ കയ്യിൽ നിന്ന് തന്നെ നീയൊക്കെ അടി കൊണ്ടോണ്ട് ഓടു എന്നൊക്കെയാണ് കമന്റ്‌സ്. സിനിമാ സമരം ശക്തമായ സാഹചര്യത്തിൽ മലയാള സിനിമയെ ബഹിഷ്‌കരിച്ച് മറുഭാഷാ സിനിമാ റിലീസുമായി മുന്നോട്ട് പോകാൻ എ ക്ലാസ് തിയറ്ററുടമകൾ തീരുമാനിച്ചിരുന്നു. ഈ നീക്കം തടയുമെന്ന് യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മലയാള സിനിമ പ്രദർശിപ്പിക്കാതെ പകരം പ്രദർശിപ്പിക്കുന്ന വിജയ് ചിത്രം ഭൈരവാ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാൻ ചിത്രം റയീസ് എന്നീ സിനിമകളുടെ പ്രദർശനം തടയ
തിരുവനന്തപുരം: വിജയ് ചിത്രം ഭൈരവയുടെ പ്രദർശനം തടയുമെന്നു പ്രഖ്യാപിച്ച യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെതിരെ ആരാധകരുടെ പ്രതിഷേധം. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലടക്കം പൊങ്കാലയിട്ടുകൊണ്ടാണ് വിജയ് ആരാധകർ പ്രതിഷേധിച്ചത്.
വാഴയില വെട്ടി വീട്ടുകാരോട് കാത്തിരിക്കാൻ പറഞ്ഞിട്ട് വേണം അണ്ണന്റെ പടം തടയാൻ വരാൻ, ഊത്തന്മാരുടെ അവസാന വരവായിരിക്കും അത്. അടിയെന്ന് കേട്ടൽ ഓടുന്ന ഊത്തന്മാർ ആണോ ഇവിടെ തടയാൻ വരുന്നത്, നിന്റെയൊക്കെ പാർട്ടി അനുകൂലികൾ ആയ വിജയ് ഫാൻസിന്റെ കയ്യിൽ നിന്ന് തന്നെ നീയൊക്കെ അടി കൊണ്ടോണ്ട് ഓടു എന്നൊക്കെയാണ് കമന്റ്‌സ്.
സിനിമാ സമരം ശക്തമായ സാഹചര്യത്തിൽ മലയാള സിനിമയെ ബഹിഷ്‌കരിച്ച് മറുഭാഷാ സിനിമാ റിലീസുമായി മുന്നോട്ട് പോകാൻ എ ക്ലാസ് തിയറ്ററുടമകൾ തീരുമാനിച്ചിരുന്നു. ഈ നീക്കം തടയുമെന്ന് യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മലയാള സിനിമ പ്രദർശിപ്പിക്കാതെ പകരം പ്രദർശിപ്പിക്കുന്ന വിജയ് ചിത്രം ഭൈരവാ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാൻ ചിത്രം റയീസ് എന്നീ സിനിമകളുടെ പ്രദർശനം തടയുമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കൂര്യാക്കോസ് പറഞ്ഞത്.
യൂത്ത് കോൺഗ്രസിന്റെ നാലിരട്ടി വിജയ് ഫാൻസ് കേരളത്തിൽ ഉണ്ടെന്ന് ഈ മാസം 12ന് സിനിമ തടയാൻ വന്നാൽ കാണാമെന്നും ചിലർ ഭീഷണി മുഴക്കുന്നു. വിജയ് കേരളത്തിന്റെ ദത്തുപുത്രനാണെന്നും സിനിമ തടഞ്ഞാൽ വിവരമറിയുമെന്നും ചിലർ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിജയ് ഫാൻസാണ് തങ്ങളെന്നും തീരുമാനവുമായി മുന്നോട്ട പോയാൽ പാർട്ടി വിടുമെന്നുമാണ് ചില കമന്റ്.
ഡീൻ കുര്യാക്കോസിന്റെ മൊബൈൽ നമ്പർ കമന്റിൽ പരസ്യപ്പെടുത്തി വിളിച്ച് ഇയാളുടെ അടപ്പ് തെറിപ്പിക്ക് എന്ന ആഹ്വാനവും ചിലരുടെ ഭാഗത്തു നിന്നുണ്ട്. മറുഭാഷാ റിലീസ് തടയുമെന്ന തീരുമാനത്തിനെതിരെ സൂര്യാ ഫാൻസും രംഗത്ത് വന്നിട്ടുണ്ട്. വിജയ് നായകനും കീർത്തി സുരേഷ് നായികയുമായ ഭൈരവാ 200 ലേറെ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ഭരതൻ ആണ് സിനിമയുടെ സംവിധായകൻ.