ചെന്നൈ: ജെയ് തമിഴ് സിനിമയിൽ വിജയിയെ ഓർമ്മപ്പെടുത്തുന്ന നടപ്പും ചിരിയുമായ് പതിനഞ്ച് വർഷം മുമ്പ് വെള്ളിത്തിരയിലെത്തിയ താരമനാണ് ജെയ്. വിജയ് നായകനായ ഭഗവതി എന്ന ചിത്രത്തിൽ വിജയിയുടെ അനുജന്റെ വേഷത്തിൽ മികച്ച പ്രകടനമാണ് അന്ന് ജെയ് കാഴ്ച വെച്ചത്. പിന്നീട് തമിഴ് സിനിമയിലെ മുൻനിരയിലേക്ക് ഉയരാൻ ജെയ്ക്ക് സാധിച്ചു.

പതിനഞ്ച് വർഷം മുൻപ് റിലീസായ ഭഗവതിയുടെ വാർഷികത്തിലാണ് ജെയ് വിജയിക്ക് നന്ദിയുമായി എത്തിയിരിക്കുന്നത്. 'എന്നെ വിശ്വസിച്ച് നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഇത്രയും വലിയൊരു അവസരം തന്നതിന് ഒരായിരം നന്ദി, വിജയ് അണ്ണാ നിങ്ങളില്ലായിരുന്നുവെങ്കിൽ ഞാനിന്നിവിടെ എത്തില്ലായിരുന്നു' എന്നാണ് ജെയ് ട്വിറ്ററിൽ കുറിച്ചത്. വികാര നിർഭരമായ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ന്റെ കരിയറിലെ എല്ലാ വളർച്ചയ്ക്കും ആദ്യ ചിത്രത്തിലെ നായകനായ വിജയിക്ക് വലിയ റോളുണ്ട് എന്ന് നിരവധി തവണ ജയ് പറഞ്ഞിരുന്നു.

'ഭഗവതി ഇറങ്ങിയിട്ട് പതിനഞ്ച് കൊല്ലം. ഞാൻ സിനിമാ ജീവിതം തുടങ്ങിയിട്ടും പതിനഞ്ച് വർഷം പൂർത്തിയാകുന്നു. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. നിങ്ങളുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഇതൊന്നും സാധ്യമാകില്ലായിരുന്നു. എല്ലാവർക്കും നന്ദി' എന്നും താരം പറയുന്നു. 2002ലാണ് എ വെങ്കടേഷിന്റെ സംവിധാനത്തിൽ വിജയ് റീമ സെൻ താര ജോഡികൾ ഒന്നിച്ച ഭഗവതി പുറത്തിറങ്ങിയത്.