- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് കണ്ടാൽ വിജയ് പോലും ഞെട്ടിപ്പോകും; 'തലൈവാ'യിലെ കോമഡി സീനിന്റെ സൂപ്പർ സ്‌പോട്ട് ഡബ്ബിംഗുമായി രണ്ടുകലാകാരന്മാർ; അനുകരണം കണ്ട് അന്തംവിട്ട് നടൻ ജയസൂര്യ
കൊച്ചി: തമിഴ് ചലച്ചിത്ര താരങ്ങൾക്ക് തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും ഉഗ്രൻ ആരാധക പിൻബലമുണ്ടെന്ന് എല്ലാവർക്കും അറിയാം.രജനികാന്ത്, വിജയ്,സൂര്യ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ കേരളത്തിൽ കൊട്ടിഘോഷിച്ചാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ബോക്‌സ് ഓഫീസിലും കിടിലൻ വരവേൽപ്പാണ് കിട്ടാറുള്ളത്. അടുത്ത കാലത്ത് സണ്ണി വെയ്ൻ നായകനായി ഇറങ്ങിയ പോക്കിരി സൈമൺ എന്ന ചിത്രം വിജയ് ആരാധകരെ പ്രമേയമാക്കിയായിരുന്നു.ഫ്്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉൽസവത്തിന്റെ എപ്പിസോഡിൽ വിജയിനെ 100 ശതമാനം പൂർണതയോടെ ഒരു ആരാധകൻ അനുകരിച്ചു. അനുകരണ മികവ് കണ്ട് ജഡ്ജായി വന്ന ജയസൂര്യ അന്തംവിട്ടിരുന്ന് പോയി. വിജയ് ആരാധകനൊപ്പമുണ്ടായിരുന്ന മറ്റൊരു മിമിക്രി കലാകാരൻ നടൻ സന്താനത്തെ ഗംഭീരമായി അവതരിപ്പിച്ചു.നടൻ വിഷ്ണു ഉണ്ണികൃഷ്ണനെ അനുകരിക്കുന്നതിൽ സ്‌പെഷ്യലിസ്റ്റാണ് ഈ കലാകാരൻ. ഇരുവരും ചേർന്ന് തലൈവ എന്ന ചിത്രത്തിലെ കോമഡി രംഗം സ്‌പോട്ട് ഡബ്ബിങ് ചെയ്തു.ഡയലോഗ് ഡെലിവറി കണ്ട് കൈയടിച്ച ജയസൂര്യ ഭാവിയിൽ സിനിമയ്ക്ക് വേണ്ടി ഡബ്ബിങ് ചെയ്യാൻ നോക്കണ
കൊച്ചി: തമിഴ് ചലച്ചിത്ര താരങ്ങൾക്ക് തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും ഉഗ്രൻ ആരാധക പിൻബലമുണ്ടെന്ന് എല്ലാവർക്കും അറിയാം.രജനികാന്ത്, വിജയ്,സൂര്യ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ കേരളത്തിൽ കൊട്ടിഘോഷിച്ചാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ബോക്‌സ് ഓഫീസിലും കിടിലൻ വരവേൽപ്പാണ് കിട്ടാറുള്ളത്.
അടുത്ത കാലത്ത് സണ്ണി വെയ്ൻ നായകനായി ഇറങ്ങിയ പോക്കിരി സൈമൺ എന്ന ചിത്രം വിജയ് ആരാധകരെ പ്രമേയമാക്കിയായിരുന്നു.ഫ്്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉൽസവത്തിന്റെ എപ്പിസോഡിൽ വിജയിനെ 100 ശതമാനം പൂർണതയോടെ ഒരു ആരാധകൻ അനുകരിച്ചു. അനുകരണ മികവ് കണ്ട് ജഡ്ജായി വന്ന ജയസൂര്യ അന്തംവിട്ടിരുന്ന് പോയി.
വിജയ് ആരാധകനൊപ്പമുണ്ടായിരുന്ന മറ്റൊരു മിമിക്രി കലാകാരൻ നടൻ സന്താനത്തെ ഗംഭീരമായി അവതരിപ്പിച്ചു.നടൻ വിഷ്ണു ഉണ്ണികൃഷ്ണനെ അനുകരിക്കുന്നതിൽ സ്‌പെഷ്യലിസ്റ്റാണ് ഈ കലാകാരൻ. ഇരുവരും ചേർന്ന് തലൈവ എന്ന ചിത്രത്തിലെ കോമഡി രംഗം സ്‌പോട്ട് ഡബ്ബിങ് ചെയ്തു.ഡയലോഗ് ഡെലിവറി കണ്ട് കൈയടിച്ച ജയസൂര്യ ഭാവിയിൽ സിനിമയ്ക്ക് വേണ്ടി ഡബ്ബിങ് ചെയ്യാൻ നോക്കണമെന്ന് നിർദ്ദേശിച്ചു. തെറി എന്ന ചിത്രത്തിലെ വിജയയുടെ മലയാളം ഡയലോഗുകളും കലാകാരൻ അടിപൊളിയായി അവതരിപ്പിച്ചതോടെ ജയസൂര്യയ്ക്ക് പറയാൻ വാക്കുകളില്ലെന്നായി.