- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കുകൾക്കു വിജയ് മല്യയുടെ 'ഔദാര്യം'; വേണമെങ്കിൽ 2468 കോടി രൂപ കൂടി നൽകാമെന്ന് രാജ്യം വിട്ട മദ്യവ്യവസായി
ന്യൂഡൽഹി: 2468 കോടി രൂപ കൂടി ബാങ്കുകൾക്കു നൽകാമെന്നു വിജയ് മല്യ സുപ്രീം കോടതിയെ അറിയിച്ചു. 9000 കോടിയിലേറെ വായ്പാക്കുടിശിക വരുത്തി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യ തനിക്കു നൽകാൻ കഴിയുന്ന ഏറ്റവും മികച്ച വാഗ്ദാനമാണിതെന്നാണു കോടതിയെ അറിയിച്ചത്. ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് മല്യ മറുപടി നൽകിയില്ല. കനത്ത നഷ്ടത്തിലായതോടെയാണ് കിങ്ഫിഷർ എയർലൈൻസ് അടച്ചുപൂട്ടിയതെന്നും കോടതിയെ മല്യ അറിയിച്ചു. നേരത്തെ 4,400 കോടി രൂപ നൽകാമെന്നു വിജയ് മല്യ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനം ബാങ്കുകളുടെ കൺസോർഷ്യം തള്ളുകയാണ് ചെയ്തത്. അമിത നികുതി ഏർപ്പെടുത്തിയതും ഇന്ധനവില വർധിച്ചതും മൂലം 6,107 കോടി രൂപയുടെ ബാധ്യത തന്റെ കമ്പനിയായ യുബി ഗ്രൂപ്പിനും കുടുംബത്തിനും ഉണ്ടായതായും മല്യ വ്യക്തമാക്കി. 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയശേഷം ബ്രിട്ടനിലേക്കു മുങ്ങിയ മല്യയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മല്യയുടെ പാസ്‌പോർട്ട്

ന്യൂഡൽഹി: 2468 കോടി രൂപ കൂടി ബാങ്കുകൾക്കു നൽകാമെന്നു വിജയ് മല്യ സുപ്രീം കോടതിയെ അറിയിച്ചു. 9000 കോടിയിലേറെ വായ്പാക്കുടിശിക വരുത്തി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യ തനിക്കു നൽകാൻ കഴിയുന്ന ഏറ്റവും മികച്ച വാഗ്ദാനമാണിതെന്നാണു കോടതിയെ അറിയിച്ചത്.
ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് മല്യ മറുപടി നൽകിയില്ല. കനത്ത നഷ്ടത്തിലായതോടെയാണ് കിങ്ഫിഷർ എയർലൈൻസ് അടച്ചുപൂട്ടിയതെന്നും കോടതിയെ മല്യ അറിയിച്ചു.
നേരത്തെ 4,400 കോടി രൂപ നൽകാമെന്നു വിജയ് മല്യ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനം ബാങ്കുകളുടെ കൺസോർഷ്യം തള്ളുകയാണ് ചെയ്തത്. അമിത നികുതി ഏർപ്പെടുത്തിയതും ഇന്ധനവില വർധിച്ചതും മൂലം 6,107 കോടി രൂപയുടെ ബാധ്യത തന്റെ കമ്പനിയായ യുബി ഗ്രൂപ്പിനും കുടുംബത്തിനും ഉണ്ടായതായും മല്യ വ്യക്തമാക്കി.
9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയശേഷം ബ്രിട്ടനിലേക്കു മുങ്ങിയ മല്യയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മല്യയുടെ പാസ്‌പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുകയാണ്. തന്റെ കുടുംബത്തിനു വിദേശത്ത് ആകെ 780 കോടിയുടെ സ്വത്തുണ്ടെന്നാണു സുപ്രീം കോടതിയിൽ നൽകിയ മുദ്രവച്ച കവറിൽ മല്യ വെളിപ്പെടുത്തിയത്.
കിങ്ഫിഷറിന്റെ പേരിൽ വായ്പവാങ്ങി ദുരുപയോഗം ചെയ്തിട്ടില്ലെന്നും മല്യ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചു. ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി മല്യയോടു നിർദേശിച്ചിരുന്നു. ഇന്നലെയായിരുന്നു ഇതിനുള്ള അവസാനദിവസം. 900 കോടി രൂപയുടെ ബാങ്ക് കുടിശികയുമായി രാജ്യം വിട്ട വിജയ് മല്യയെ തിരികെക്കൊണ്ടു വരാനുള്ള നിയമനടപടികൾക്കായി എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
മുംബൈ കോടതിയുടെ ജാമ്യമില്ലാ വാറന്റിന്റെ അടിസ്ഥാനത്തിൽ, രാജ്യസഭാംഗംകൂടിയായ മല്യയെ പിടികൂടാൻ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനു സിബിഐക്കു കത്തെഴുതുമെന്ന് എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്താരാഷ്ട്ര കുറ്റവാളികളെ അറസ്റ്റ്‌ചെയ്യുന്നതിനാണ് ഈ നോട്ടീസ്. കഴിഞ്ഞയാഴ്ച മല്യയുടെ നയതന്ത്ര പാസ്‌പോർട്ട് വിദേശകാര്യമന്ത്രാലയം സസ്‌പെൻഡ് ചെയ്തിരുന്നു. നിയമനടപടികൾ പൂർത്തിയായശേഷം മല്യയെ ബ്രിട്ടനിൽനിന്ന് ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യമന്ത്രാലയത്തോട് എൻഫോഴ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

