- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1992 മുതൽ വിജയ്മല്യ യുകെയിലെ സ്ഥിരതാമസക്കാരനോ..? മദ്യരാജാവിനെ കുടുക്കിയത് കോടതിയിൽ പറഞ്ഞ കള്ളം; ഇന്ത്യൻ പാർലിമെന്റ് അംഗവും ഇന്ത്യൻ ബിസിനസുകാരനുമായിരുന്നിട്ടും ബ്രിട്ടനാണ് മാതൃരാജ്യമെന്ന പ്രഖ്യാപനം കിങ്ഫിഷർ മുതലാളിയെ കുടുക്കി
ഇന്ത്യയിലെ 17 ബാങ്കുകളിൽ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന കേസിൽ കിങ്ഫിഷർ ഉടമ വിജയ് മല്യയ്ക്കെതിരെ ലണ്ടൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർണായകമായ വിധി പുറപ്പെടുവിച്ചിരിക്കുകയാണല്ലോ. ഇത് പ്രകാരം ഇന്ത്യൻ ബാങ്കുകളുട കടം വീട്ടാൻ യുകെയിലെ മല്യയുടെ വസ്തുവകകൾ വിൽക്കാമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ജഡ്ജ് ആൻഡ്ര്യൂ ഹെൻഷായാണ് അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മദ്യരാജാവിനെ കുടുക്കിയിരിക്കുന്നത് കോടതിയിൽ അദ്ദേഹം പറഞ്ഞിരിക്കുന്ന കള്ളമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 1988മുതൽ താൻ നോൺ റെസിഡന്റ് ഇന്ത്യനാണെന്നും (എൻആർഐ) 1992 മുതൽ ഇംഗ്ലണ്ടിലാണ് താമസിക്കുന്നതെന്നുമുള്ള കള്ളം കോടതിയിൽ പറഞ്ഞതാണ് മല്യയ്ക്ക് വിനയായിത്തീർന്നിരിക്കുന്നത്. ഇന്ത്യൻ പാർലിമെന്റ് അംഗവും ഇന്ത്യൻ ബിസിനസുകാരനുമായിരുന്നിട്ടും ബ്രിട്ടനാണ് മാതൃരാജ്യമെന്ന പ്രഖ്യാപനം കിങ്ഫിഷർ മുതലാളിയെ കുടുക്കിയിരിക്കുകയാണ്. 2016 മാർച്ചിന് മുമ്പ് മല്യ ബിസിന
ഇന്ത്യയിലെ 17 ബാങ്കുകളിൽ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന കേസിൽ കിങ്ഫിഷർ ഉടമ വിജയ് മല്യയ്ക്കെതിരെ ലണ്ടൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർണായകമായ വിധി പുറപ്പെടുവിച്ചിരിക്കുകയാണല്ലോ. ഇത് പ്രകാരം ഇന്ത്യൻ ബാങ്കുകളുട കടം വീട്ടാൻ യുകെയിലെ മല്യയുടെ വസ്തുവകകൾ വിൽക്കാമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ജഡ്ജ് ആൻഡ്ര്യൂ ഹെൻഷായാണ് അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മദ്യരാജാവിനെ കുടുക്കിയിരിക്കുന്നത് കോടതിയിൽ അദ്ദേഹം പറഞ്ഞിരിക്കുന്ന കള്ളമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
1988മുതൽ താൻ നോൺ റെസിഡന്റ് ഇന്ത്യനാണെന്നും (എൻആർഐ) 1992 മുതൽ ഇംഗ്ലണ്ടിലാണ് താമസിക്കുന്നതെന്നുമുള്ള കള്ളം കോടതിയിൽ പറഞ്ഞതാണ് മല്യയ്ക്ക് വിനയായിത്തീർന്നിരിക്കുന്നത്. ഇന്ത്യൻ പാർലിമെന്റ് അംഗവും ഇന്ത്യൻ ബിസിനസുകാരനുമായിരുന്നിട്ടും ബ്രിട്ടനാണ് മാതൃരാജ്യമെന്ന പ്രഖ്യാപനം കിങ്ഫിഷർ മുതലാളിയെ കുടുക്കിയിരിക്കുകയാണ്. 2016 മാർച്ചിന് മുമ്പ് മല്യ ബിസിനസ്പരവും രാഷ്ട്രീയപരവുമായ കാരണങ്ങളാൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമിടയിൽ നിരവധി തവണ സഞ്ചരിച്ചിരുന്നുവെന്നാണ് ലണ്ടൻ ഹൈക്കോടതി വിധിയുടെ ഭാഗമായി നിരീക്ഷിച്ചിരിക്കുന്നത്.
മല്യയുടെ മിക്ക ബിസിനസ് താൽപര്യങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ടതാണെന്നും ഇവയിൽ മിക്കവയും കിങ്ഫിഷർ എയർലൈൻസ്, യുണൈറ്റഡ് ബ്രിവെറീസ് ഗ്രൂപ്പ് എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. യുകെയിൽ ഇൻഡെഫനിറ്റ് ലീവ് ടു റിമെയിൻ സ്റ്റാറ്റസിലായിരുന്നിട്ടും നോൺ-റെസിഡന്റ് ടാക്സ് പെയറാണ് താനെന്ന് മല്യ വ്യാജ അവകാശവാദം ഉന്നയിച്ചുവെന്നും കോടതി എടുത്ത് കാട്ടുന്നു.2003ൽ ലേലത്തിൽ 188,400 പൗണ്ട് കൊടുത്ത് വാങ്ങിയ ടിപ്പുസുൽത്താന്റെ വാൾ 2016ൽ മല്യ ഉപേക്ഷിച്ചത് കർണാടക കോടതിയുടെ ഉത്തരവിന്റെ ലംഘനമാണെന്നും ലണ്ടനിലെ കോടതി പറയുന്നു.
മല്യയുടെ ദൗർഭാഗ്യത്തിന് കാരണം ഈ വാളാണെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു അദ്ദേഹം ചരിത്രപ്രാധാന്യമുള്ള വാൾ ഉപേക്ഷിച്ചത്.കർണാടകയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ 2017 ജനുവരി 19ന് പുറപ്പെടുവിച്ച വിധിയെ പിന്തുണക്കുന്ന വിധത്തിലുള്ള വിധിയാണ് ഹെൻഷാ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരിക്കുന്നത്.ഇന്ത്യൻ ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാതെ നാടു വിട്ടതിനെ തുടർന്ന് ആസ്തികൾ മരവിപ്പിച്ചതിനെതിരെ മല്യ സമർപ്പിച്ച ഹരജിയാണ് ലണ്ടനിലെ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരിക്കുന്നത്.
ഇന്ത്യയിലെ 13 ബാങ്കുകളുടെ കൺസോർഷ്യത്തിനാണ് മല്യ 6203 കോടി രൂപ നൽകാനുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ബാങ്ക് ഓഫ് ബറോഡ, കോർപറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക്, എന്നിവയുൾപ്പെടെ നൽകിയ ഹരജിയിൽ കർണാടകയിലെ കടം തിരിച്ചടവ് ട്രിബ്യൂണൽ മല്യയുടെആസ്തികൾ മരവിപ്പിച്ചിരുന്നു. ബ്രിട്ടനിലുള്ള അദ്ദേഹത്തിന്റെ വസ്തുവകകകളും ബാങ്ക് നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടും.യുകെയിലെ മല്യയുടെ വസ്തുവകകൾ വിറ്റ് ഇന്ത്യൻ ബാങ്കുകളുടെ കടം വീട്ടണമെന്ന ഇന്ത്യൻ കോടതിയുടെ വിധി അംഗീകരിച്ച് കൊണ്ടുള്ള നിർണായക വിധി ലണ്ടൻ ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ കോടതിയുടെ വിധി നടപ്പിലാക്കുന്നതിനുള്ള നിയമ നടപടികൾ ഇനി യുകെ ഹൈക്കോർട്ട് എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്ക് അനുവർത്തിക്കാവുന്നതാണ്.