- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് വായ്പ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വിജയ് മല്യയുടെ ആസ്തികൾ വിൽക്കാൻ ബാങ്കുകൾക്ക് കോടതിയുടെ അനുമതി; മല്യയുടെ റിയൽ എസ്റ്റേറ്റ് ആസ്തികളും സെക്യുരിറ്റികളും വിൽക്കാൻ അനുമതി
ന്യുഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട കിങ്ഫിഷർ മേധാവി വിജയ് മല്യയുടെ രാജ്യത്തെ ആസ്തികൾ വിൽക്കാൻ ബാങ്കുകൾക്ക് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടെ അനുമതി. വായ്പ തിരിച്ചുപിടിക്കുന്നതിനാണിത്.
മല്യയുടെ റിയൽ എസ്റ്റേറ്റ് ആസ്തികളും സെക്യുരിറ്റികളും വിൽക്കാൻ അനുമതിയുണ്ട്. 5,600 കോടിയുടെ വായ്പ തിരിച്ചുപിടിക്കാനാണിത്. നേരത്തെ ഈ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരുന്നു.
വിവിധ ബാങ്കുകളിൽ നിന്നായി 9,000 കോടിയുടെ വായ്പ എടുത്ത ശേഷമാണ് മല്യ ബ്രിട്ടണിലേക്ക് കടന്നത്. ബാങ്കുകളുടെ കൺസോർഷ്യമാണ് കോടതിയെ സമീപിച്ചത്. 2019 ജനുവരിയിൽ മുംബൈയിലെ പ്രത്യേക കോടതി മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
മറുനാടന് ഡെസ്ക്
Next Story