- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
റിലീസ് ചെയ്തത് 3400 തീയറ്ററുകളിൽ; കേരളത്തിൽ സൂപ്പർസ്റ്റാർ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിലധികം ഷോകൾ; തിരുവനന്തപുരത്ത് മാത്രം ആദ്യ ദിവസം 150 പ്രദർശനങ്ങൾ; റിലീസിങ് റെക്കോഡുകൾ തകർത്തെറിഞ്ഞ് വിജയ് ചിത്രം 'സർക്കാർ'
തിരുവനന്തപുരം: റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇളയദളപതി വിജയ് ചിത്രം സർക്കാർ ആജദ്യ ദിവസത്തെ പ്രദർശനം തുടരുന്നു. ആഗോള തലത്തിൽ ഇന്നാണ് സൂപ്പർ സ്റ്റാർ വിജയുടെ ചിത്രം സർക്കാർ പ്രദർശനത്തിനെത്തിയത്. ലോകമൊട്ടാകെ 3400 സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്തപ്പോൾ കേരളത്തിൽ 402 തീയറ്റുകളിലാണ് സിനിമ റിലീസ് ചെയ്തത്. ചിത്രം വിജയകരമായി റിലീസ് ചെയ്തതിനൊപ്പം മലയാളത്തിലെ മെഗാ സ്റ്റാർ ചിത്രങ്ങളെ കടത്തി വെട്ടി പല റിക്കോർഡുകളും തമിഴ് സൂപ്പർസ്റ്റാർ ചിത്രം കേരളത്തിൽ നേടിക്കഴിഞ്ഞതാണ് ഇപ്പോൾ വിജയ് ആരാധകർ ഏറ്റെടുക്കുന്നത്. തുപ്പാക്കി, കത്തി എന്നീ വൻ ഹിറ്റുകൾക്കു ശേഷം എ.ആർ മുരുകദോസ്-വിജയ് ടീം ഒരുമിച്ച സർക്കാർ റിലീസിന് മുമ്പേ തന്നെ പ്രേക്ഷക ഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. കേരളത്തിലും ചിത്രം ഒട്ടെറെ റെക്കോർഡ് നേടിയാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിലെ മെഗാ സ്റ്റാർ ചിത്രങ്ങൾ ഇതുവരെയും എത്തിപ്പിടിക്കാത്ത ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമെന്ന ഖ്യാതിയാണ് സർക്കാർ സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ മാസ്റ്റർപീസിനെ തകർത്താണ് ഈ റ
തിരുവനന്തപുരം: റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇളയദളപതി വിജയ് ചിത്രം സർക്കാർ ആജദ്യ ദിവസത്തെ പ്രദർശനം തുടരുന്നു. ആഗോള തലത്തിൽ ഇന്നാണ് സൂപ്പർ സ്റ്റാർ വിജയുടെ ചിത്രം സർക്കാർ പ്രദർശനത്തിനെത്തിയത്. ലോകമൊട്ടാകെ 3400 സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്തപ്പോൾ കേരളത്തിൽ 402 തീയറ്റുകളിലാണ് സിനിമ റിലീസ് ചെയ്തത്. ചിത്രം വിജയകരമായി റിലീസ് ചെയ്തതിനൊപ്പം മലയാളത്തിലെ മെഗാ സ്റ്റാർ ചിത്രങ്ങളെ കടത്തി വെട്ടി പല റിക്കോർഡുകളും തമിഴ് സൂപ്പർസ്റ്റാർ ചിത്രം കേരളത്തിൽ നേടിക്കഴിഞ്ഞതാണ് ഇപ്പോൾ വിജയ് ആരാധകർ ഏറ്റെടുക്കുന്നത്.
തുപ്പാക്കി, കത്തി എന്നീ വൻ ഹിറ്റുകൾക്കു ശേഷം എ.ആർ മുരുകദോസ്-വിജയ് ടീം ഒരുമിച്ച സർക്കാർ റിലീസിന് മുമ്പേ തന്നെ പ്രേക്ഷക ഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. കേരളത്തിലും ചിത്രം ഒട്ടെറെ റെക്കോർഡ് നേടിയാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിലെ മെഗാ സ്റ്റാർ ചിത്രങ്ങൾ ഇതുവരെയും എത്തിപ്പിടിക്കാത്ത ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമെന്ന ഖ്യാതിയാണ് സർക്കാർ സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ മാസ്റ്റർപീസിനെ തകർത്താണ് ഈ റെക്കോർഡ് വിജയ് ചിത്രം സ്വന്തമാക്കിയത്.
റെക്കോഡിനൊപ്പം കൂടുതൽ ഫാൻസ് ഷോകൾ, ആദ്യദിനത്തിലെ കൂടുതൽ പ്രദർശനങ്ങൾ എന്നിങ്ങനെ റെക്കോർഡുകളിൽ പുതുചരിത്രമെഴുതിയാണ് സർക്കാർ പ്രദർശനം ആരംഭിച്ചത്. ആദ്യദിനത്തിൽ സംസ്ഥാനത്ത് 1700-ലധികം പ്രദർശനങ്ങളും നടത്തും. തിരുവനന്തപുരത്ത് മാത്രം 13 തീയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. ഇതൊടെ തലസ്ഥാനത്തെ ഏറ്റവും കൂടുതൽ തീയറ്ററുകളിൽ റിലീസ് എന്ന ഖ്യാതിയും ചിത്രം സ്വന്തമാക്കി. ചിത്രത്തിന്റെ ആദ്യ പ്രദർശനം രാവിലെ 4.30നായിരുന്നു. ഇന്ന് രാത്രി വരെ തലസ്ഥാനത്ത് മാത്രം 150 പ്രദർശനം നടക്കും.
51 കേന്ദ്രങ്ങളിൽ നോൺ സ്റ്റോപ്പായി 24 മണിക്കൂർ മാരത്തൺ പ്രദർശനവും ചിത്രം നടത്തി മറ്റൊരു റെക്കോർഡ് നേടുമ്പോൾ തന്നെ ആദ്യ ദിവസം മാത്രം കേരളത്തിൽ മാത്രം അഡ്വാൻസ് റിസർവ്വേഷൻ വഴി ബോസ്‌ക് ഓഫീസിൽ 3 കോടി നേടിയ ചിത്രം എന്ന റിക്കോർഡും സർക്കാറിന് സ്വന്തമാണ്.
പൊളിറ്റിക്കൽ ത്രില്ലറായെത്തിയ സിനിമ വിജയുടെ രാഷ്ട്രീയനിലപാടുകളും രാഷ്ട്രീയ പ്രവേശവും മുന്നിൽ കണ്ടാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഫാൻസുകളെ തൃപ്തിപ്പെടുത്താനുള്ള ചേരുവകൾ എല്ലാം ചേർത്ത് പുറത്തിറക്കിയ ചിത്രത്തിന് ഇപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കീർത്തി സുരേഷ് ആണ് നായിക. വരലക്ഷ്മി ശരത്കുമറും ചിത്രത്തിൽ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴിലെ ശ്രദ്ധേയ നടൻ രാധാ രവിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്
ഏകദേശം 50 കോടി രൂപയാണ് ആദ്യദിന കലക്ഷനായി സൺ പിക്ചേർസ് ലക്ഷ്യമിടുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ഇഫാർ ഇന്റർനാഷനലിന്റെ ബാനറിൽ റാഫി മാതിരയാണ്. ഭൈരവ എന്ന വിജയ് ചിത്രവും വിതരണത്തിന് എത്തിച്ചത് ഇഫാർ ഇന്റർനാഷനലിന്റെ ബാനറിൽ റാഫി മാതിര ആയിരുന്നു.