- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുത്തൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ രണ്ടാം വട്ടദൗത്യത്തിന്; വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഉപമുഖ്യമന്ത്രിയായി നിതിൻ പട്ടേലും ചുമതലയേറ്റു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രുപാനി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്.ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ചുമതലേയറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് ദേശീയ നേതാക്കൾ അടക്കം മുൻനിര നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.രാജ്‌കോട്ട് വെസ്റ്റിൽ നിന്നും ജയിച്ച വിജയ് രൂപാണി ജൈനമത വിശ്വാസിയാണ്. മെഹ്‌സാനയിൽ നിന്നുള്ള പട്ടേൽ നേതാവാണ് നിതിൻ പട്ടേൽ. ആറ് മന്ത്രിമാർ ഉൾപ്പെടെ 24 സിറ്റിങ് എംഎൽഎമാർ പരാജയപ്പെട്ടതിനെ തുടർന്ന് ജനസ്വീകാര്യതയുള്ള പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപീകരിക്കുകയെന്നതായിരിക്കും രൂപാനിക്ക് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രുപാനി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്.ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ചുമതലേയറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് ദേശീയ നേതാക്കൾ അടക്കം മുൻനിര നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
രാജ്‌കോട്ട് വെസ്റ്റിൽ നിന്നും ജയിച്ച വിജയ് രൂപാണി ജൈനമത വിശ്വാസിയാണ്. മെഹ്‌സാനയിൽ നിന്നുള്ള പട്ടേൽ നേതാവാണ് നിതിൻ പട്ടേൽ.
ആറ് മന്ത്രിമാർ ഉൾപ്പെടെ 24 സിറ്റിങ് എംഎൽഎമാർ പരാജയപ്പെട്ടതിനെ തുടർന്ന് ജനസ്വീകാര്യതയുള്ള പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപീകരിക്കുകയെന്നതായിരിക്കും രൂപാനിക്ക് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.
Next Story