ളപതി വിജയ്യുടെ പുതിയ ചിത്രമാണ് സർക്കാർ റിലീസിന് തയ്യാറെടുക്കുകയാണ്. ഹിറ്റ് കൂട്ടുകെട്ടായ സംവിധായകൻ മുരുകദോസുമൊന്നിച്ചുള്ള ചിത്രം ദീപാവലി റിലീസ് ആയി ആണ് എത്തുക. കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാർ. സർക്കാർ സിനിമ പൂർത്തിയാക്കിയ വിജയ് അടുത്ത സിനിമയിൽ ഭാഗമാകുന്നതിനു മുൻപായി ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ്. സിനിമയ്ക്ക് ഇടവേള നല്കി കുടുംബത്തിനൊപ്പം കാനഡയിലേക്കാണ് നടൻ പറന്നത്.

കാനഡ യാത്രയിൽ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും വൈറലായിരിക്കുകയാണിപ്പോൾ.ദളപതി ഫാൻ എന്നാ സുമ്മാവാ.. എന്ന് പറഞ്ഞാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ടൊറന്റോയിലെ മാളിൽ മകൾ സാഷയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന വിജയ്‌യുടെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലാകുന്നത്.വീഡിയോയിൽ രണ്ടു യുവാക്കളോട് വിജയ് എന്തോ പറയുന്നതും കാണാം. യുവാക്കളോട് കൈകൾ കൂപ്പിയാണ് വിജയ് സംസാരിക്കുന്നത്. സംസാരത്തിനൊടുവിൽ യുവാക്കൾക്ക് വിജയ് ഹസ്തദാനം നൽകുകയും ചെയ്യുന്നുണ്ട്.

ചില ചിത്രങ്ങളിൽ വിജയ് മുഖം മറച്ചിരിക്കുന്നതു കാണാം. മകൾക്കൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നതിനിടയിൽ ആളുകൾ തിരിച്ചറിയാതിരിക്കാനുമാണ് മുഖം മറച്ചിരിക്കുന്നതെന്നാണ് ആരാധകരു സംസാരം.വിജയ് -സംഗീത ദമ്പതികൾക്ക് രണ്ട് മക്കളാണ്. രണ്ടുപേരും അച്ഛന്റെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മകൻ സഞ്ജയ് വേട്ടക്കാരനിൽ ഗനരംഗത്തും ദിവ്യ തെറി എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി തന്നെയുമാണ് വേഷമിട്ടത്.