- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ സിനിമയെ വിമർശിച്ചതിന് പഴികേട്ട ആ മാധ്യമ പ്രവർത്തകയ്ക്ക് പിന്തുണയുമായ് വിജയ് രംഗത്തെത്തി; ധന്യയ്‌ക്കെതിരെ അശ്ലീലം ചൊരിയരുതെന്ന് ഫാൻസിനെ ശാസിച്ച് താരം
സുറ എന്ന വിജയ് ചിത്രത്തിനെ വിമർശിച്ചതിന് ധന്യാ രാമൻ എന്ന മാധ്യമ പ്രവർത്തക കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ നേരിട്ടത് കടുത്ത വിമർശനമായിരുന്നു. വിജയ് ആരാധകർ കൂട്ടത്തോടെ എത്തി ധന്യയെ ഭീഷണിപ്പെടുത്തി. ഒടുവിൽ ആ മാധ്യമ പ്രവർത്തയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൂപ്പർ താരം വിജയ്. ധന്യയ്‌ക്കെതിരെ നടത്തുന്ന അശ്ലീല വർഷം അവസാനിപ്പിക്കണമെന്ന് നടൻ വിജയ് ഫാൻസിനോട് ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഒന്നും സോഷ്യൽ മീഡിയയിൽ ഉപയോഗിക്കരുതെന്ന് വിജയ് തന്റെ ഫാൻസിനോട് പ്രസ്താവനയിലൂടെ പറഞ്ഞു. ഞാൻ ഈ സമൂഹത്തിലെ സ്ത്രീകളെ ബഹുമാനിക്കുന്നു. ആരൊരാൾക്കും ആരുടേയും സിനിമകളെ വിമർശിക്കാനുള്ള ആവിഷ്‌ക്കാര സ്വാതന്ത്യമുണ്ട്. ഒരു സ്ത്രീക്കുമെതിരെയും മോശം ഭാഷ ഉപയോഗിക്കരുതെന്നാണ് എന്റെ അഭിപ്രായം എന്നാണ് വിജയുടെ പ്രസ്താവന. ഷാരൂഖ് ഖാൻ-അനുഷ്‌കാ ശർമ്മ ജോഡി അഭിനയിച്ച ബോളിവുഡ് ചിത്രം ജബ്ബ് ഹാരി മെറ്റ് സജൽ എന്ന ചിത്രത്തെ കുറിച്ച് ട്വിറ്ററിൽ എഴുതിയപ്പോൾ വിജയ് ചിത്രം സുരയെയും സൂചിപ്പിച്ചിരുന്നു. ഇതാണ് വിജയ് ആരാധകരെ
സുറ എന്ന വിജയ് ചിത്രത്തിനെ വിമർശിച്ചതിന് ധന്യാ രാമൻ എന്ന മാധ്യമ പ്രവർത്തക കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ നേരിട്ടത് കടുത്ത വിമർശനമായിരുന്നു. വിജയ് ആരാധകർ കൂട്ടത്തോടെ എത്തി ധന്യയെ ഭീഷണിപ്പെടുത്തി. ഒടുവിൽ ആ മാധ്യമ പ്രവർത്തയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൂപ്പർ താരം വിജയ്.
ധന്യയ്‌ക്കെതിരെ നടത്തുന്ന അശ്ലീല വർഷം അവസാനിപ്പിക്കണമെന്ന് നടൻ വിജയ് ഫാൻസിനോട് ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഒന്നും സോഷ്യൽ മീഡിയയിൽ ഉപയോഗിക്കരുതെന്ന് വിജയ് തന്റെ ഫാൻസിനോട് പ്രസ്താവനയിലൂടെ പറഞ്ഞു.
ഞാൻ ഈ സമൂഹത്തിലെ സ്ത്രീകളെ ബഹുമാനിക്കുന്നു. ആരൊരാൾക്കും ആരുടേയും സിനിമകളെ വിമർശിക്കാനുള്ള ആവിഷ്‌ക്കാര സ്വാതന്ത്യമുണ്ട്. ഒരു സ്ത്രീക്കുമെതിരെയും മോശം ഭാഷ ഉപയോഗിക്കരുതെന്നാണ് എന്റെ അഭിപ്രായം
എന്നാണ് വിജയുടെ പ്രസ്താവന.
ഷാരൂഖ് ഖാൻ-അനുഷ്‌കാ ശർമ്മ ജോഡി അഭിനയിച്ച ബോളിവുഡ് ചിത്രം ജബ്ബ് ഹാരി മെറ്റ് സജൽ എന്ന ചിത്രത്തെ കുറിച്ച് ട്വിറ്ററിൽ എഴുതിയപ്പോൾ വിജയ് ചിത്രം സുരയെയും സൂചിപ്പിച്ചിരുന്നു. ഇതാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്.
ഞാൻ നേരത്തെ വിജയുടെ ചിത്രയുടെ സുര എന്ന ചിത്രം ഇന്റർവെൽ ആയപ്പോൾ കാണുന്നത് നിർത്തിയിരുന്നു. ആ റെക്കോർഡ് ഹാരി മെറ്റ് സജൽ മറികടന്നു. ഇന്റർവെൽ വരെ പോലും കണ്ടിരിക്കാനായില്ല എന്നായിരുന്നു ട്വീറ്റ്. ഇതിനെ തുടർന്ന് ട്രോൾ വർഷം ധന്യക്കെതിരെ ആരംഭിച്ചു. അവിടെയും നിർത്താതെ അശ്ലീല വർഷത്തിലേക്ക് കടക്കുകയായിരുന്നു.
പബ്ലിസിറ്റി ബീപ് ധന്യ എന്ന ഹാഷ്ടാഗും ആരംഭിച്ചിരുന്നു. പിന്നീട് ധന്യയുടെ പരാതിയെ തുടർന്ന് ട്വിറ്റർ ഈ ഹാഷ്ടാഗ് പിൻവലിച്ചിരുന്നു. ധന്യയുടെ പരാതിയെ തുടർന്ന് പൊലീസ് നിരവധി ട്വിറ്റർ ഹാൻഡിലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.