തമിഴകത്തിന് ഒരു നായിക കൂടി. ശില്പ ! സുന്ദരി..! ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ. എവിടെയോ കണ്ടു പരിചയം തോന്നുന്നുണ്ടോ. എങ്കിൽ ആ ഡൗട്ട് ശരിയാണ്.

ത്യാഗരാജൻ കുമാരരാജയുടെ സൂപ്പർ ഡിലക്സ് എന്ന ചിത്രത്തിൽ മേക്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് വിജയ് സേതുപതി. ചുവന്ന സാരിയും മാലയും കമ്മലും അതിനൊപ്പം കൂളിങ് ഗ്ലാസും ധരിച്ചാണ് വിജയിയുടെ ചിത്രം പുറത്ത് വന്നത്. സ്ത്രീ വേഷത്തിലെത്തിയ സേതുപതിയുടെ ചിത്രങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

പുരുഷതാരങ്ങൾ സത്രീ  വേഷത്തിലഭിനയിച്ചിട്ടുള്ള സിനിമകൾ തമിഴകത്ത ഒട്ടേറെയുണ്ട്. കമൽ ഹാസൻ മുതൽ വിക്രമും തുടർന്ന് ശിവ കാർത്തികേയൻ വരെ പകർന്നാടിയ സ്ത്രീവേഷങ്ങൾ ഇന്ത്യൻ സിനിമയിൽ തരംഗമായിട്ടുണ്ട്. ഒരു സുന്ദരിയെ കൂടി ഇക്കൂട്ടത്തിൽ കൂടുന്നു

പുരുഷതാരങ്ങൾ സത്രീ വേഷത്തിലഭിനയിച്ചിട്ടുള്ള സിനിമകൾ ധാരാളമുണ്ട്. കമൽ ഹാസൻ മുതൽ വിക്രം വരെ പകർന്നാടിയ സ്ത്രീവേശങ്ങൾ ഇന്ത്യൻ സിനിമയിൽ തരംഗമായിട്ടുണ്ട്. ഒരു സുന്ദരിയെ കൂടി ഇക്കൂട്ടത്തിലേക്ക് കിട്ടിയിരിക്കുകയാണ്

 

തൊട്ടതെല്ലാം പൊന്നാക്കുന്ന നായകനാണ് സേതുപതി. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി മുൻനിര താരമായി. അഭിനയിച്ച എല്ലാ ചിത്രങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. കേരളത്തിൽ മികച്ച ആരാധക പിന്തുണയുള്ള താരമാണ് വിജയ് സേതുപതി. മലയാളികൾ നെഞ്ചേറ്റിയ മാധവനും വിജയ് സേതുപതിയും ഒന്നിച്ച വിക്രം വേദയെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

മികച്ച പ്രേക്ഷക പ്രീതി ലഭിച്ച വിക്രം വേദയിൽ നല്ല പ്രകടനമാണ് സേതുപതി കാഴ്ചവെച്ചത്. സൂപ്പർ ഹിറ്റായ വിക്രം വേദയ്ക്ക് ശേഷം വിജയ് സേതുപതി വളരെ വ്യത്യസ്തമായ പരീക്ഷണത്തിന് തയ്യാറെടുക്കുന്ന ചിത്രം കൂടിയാണ് സൂപ്പർ ഡിലക്സ്. ചിത്രത്തിൽ ട്രാൻസ്‌ജെൻഡറായാണ് സേതുപതിയെത്തുന്നതെന്നാണ് സൂചന.